യഥാർത്ഥ ജീവിതത്തിൽ ഇതൊക്കെ ഉള്ളതാണോ?, ആളുകൾക്ക് ഇങ്ങനെ കരയാൻ പറ്റുമോ?, അന്ന് എനിക്ക് അതിശയമായിരുന്നു!
നടൻ ബാലയുമൊത്തുള്ള ദാമ്പത്യ ജീവിതത്തിന് അവസാനം കുറിച്ചശേഷം തന്റെ ഉപരി പഠനവും മറ്റുമായി തിരക്കിലാണ് എലിസബത്ത് ഉദയൻ. ഡോക്ടറായ എലിസബത്ത് പിജി ചെയ്യുന്നത് അഹമ്മദാബാദിലെ ഒരു ആശുപത്രിയിലാണ്. പഠനത്തിനും ജോലിക്കും ഒപ്പം യുട്യൂബ് വ്ലോഗിങ്ങും ചെയ്യുന്നു. ഒരു മിഠായി കഷ്ണം പേഷ്യൻസിൽ ആരെങ്കിലും സന്തോഷത്തോടെ വെച്ച് നീട്ടിയാൽപോലും എലിസബത്ത് അക്കാര്യം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിക്കും. ഇപ്പോഴിതാ എലിസബത്ത് സോഷ്യൽമീഡിയയിൽ പങ്കിട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വികാരങ്ങളെ അടിച്ചമർത്തുന്നതിനേക്കാൾ പ്രകടപ്പിക്കുന്നതാണ് നല്ലതെന്ന് എലിസബത്ത് പറയുന്നു. പണ്ട് സിനിമകളിൽ താരങ്ങൾ കരയുന്നത് കാണുമ്പോൾ ആർക്കെങ്കിലും ഇങ്ങനെ കരയാൻ പറ്റുമോയെന്ന് ചിന്തിച്ചിരുന്ന ആളാണ് താനെന്നും എന്നാൽ സ്വന്തം ജീവിതത്തിൽ ചില സന്ദർഭങ്ങൾ ഉണ്ടായപ്പോൾ ആ ചിന്ത മാറിയെന്നും എലിസബത്ത് പറയുന്നു.

അഞ്ച് വർഷങ്ങൾക്ക് മുമ്പുവരെ സിനിമകളിൽ അഭിനേതാക്കൾ കരയുന്നത് എനിക്ക് ഭയങ്കര അതിശയമായി തോന്നിയിരുന്നു അല്ലെങ്കിൽ ഇതൊക്കെ ഉള്ളതാണോ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊക്കെ ഉണ്ടോ ഒരിക്കലും അതൊന്നും ഉണ്ടാകില്ല എന്നാണ് തോന്നിയിരുന്നത്. ആരാണിങ്ങനെ കരയുന്നത്? എന്നായിരുന്നു അപ്പോഴൊക്കെ എന്റെ ചിന്ത. പക്ഷെ ഇന്ന് ഞാൻ മനസിലാക്കുന്നു... നമ്മുടെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിൽ നമ്മൾ യഥാർത്ഥത്തിൽ അങ്ങനെ തന്നെ കരയാറുണ്ട്. വിശ്വാസമില്ലാത്ത ആളുകളുടെ മുന്നിൽ നമ്മൾ സ്വയം പിടിച്ചുനിർത്തി നമ്മുടെ ദൗർബല്യം മറയ്ക്കുന്നു. എന്നാൽ സുരക്ഷിതമാണെന്ന് തോന്നുന്ന ഒരു സ്ഥലത്ത് അവരുടെ അടുത്തെത്തുമ്പോൾ ഉള്ളിൽ ഒളിപ്പിച്ചുവെച്ച എല്ലാം പുറത്തുവിട്ട് കൂടുതൽ ശക്തമായും അലമുറയിട്ടും നമ്മൾ കരയുന്നു.
വികാരങ്ങളെ അടിച്ചമർത്തുന്നതിനേക്കാൾ കരയുന്നത് വളരെ നല്ലതാണെന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു. നമ്മുടെ ഒക്കെ ഉള്ളിന്റെ ഉള്ളിൽ ഉറക്കെ കരഞ്ഞ് കരഞ്ഞ് എല്ലാം വിട്ടുകളയാൻ ആഗ്രഹിക്കുന്നവരാണ്. ഇതുപോലെ ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ? എന്നാണ് പോസ്റ്റിലൂടെ എലിസബത്ത് ചോദിച്ചത്.
Credit: Filmibeat


Click it and Unblock the Notifications
