'ബാങ്ക് ജോലി ആഗ്രഹിച്ചിരുന്നില്ല, പൈസയുണ്ടാക്കാൻ തുടങ്ങിയപ്പോൾ പിടിച്ച് നിന്നു, അവളുടെ ഹീറോ ഞാനായിരുന്നു'
പത്ത് വർഷമായി തെന്നിന്ത്യൻ സിനിമാ രംഗത്ത് സജീവമാണ് നടിയും മോഡലുമായ ഗായത്രി സുരേഷ്. ജമ്നാപ്യാരിയിൽ കുഞ്ചാക്കോ ബോബന്റെ നായിക വേഷം ചെയ്തുകൊണ്ട് ആരംഭിച്ച കരിയറായിരുന്നു താരത്തിന്റേത്. ബാങ്ക് ജോലി ഉപേക്ഷിച്ച് സിനിമയിലേക്കെത്തിയ ഗായത്രി കഴിഞ്ഞ അഞ്ച് വർഷമായി തെലുങ്കിലാണ് ഏറെയും സിനിമകൾ ചെയ്യുന്നത്. നല്ല ശമ്പളമുണ്ടായിരുന്ന ബാങ്ക് ജോലി ഉപേക്ഷിച്ച് സ്ഥിര വരുമാനമില്ലാത്തെ അഭിനയം തെരഞ്ഞെടുത്തതിനെ കുറിച്ച് ചോദിച്ചാൽ ബാങ്ക് ജോലി തനിക്ക് പറ്റിയതല്ലെന്നാണ് നടിയുടെ മറുപടി. ഞാൻ ജനിച്ചത് തൃശൂരാണെങ്കിലും എൽകെജി വരെ വളർന്നത് എറണാകുളത്തായിരുന്നു. ഇരുപത്തിനാല് വയസായപ്പോഴേക്കും ഞാൻ ബാങ്കിൽ ജോലിക്ക് പ്രവേശിച്ചിരുന്നു. ബാങ്കിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നാണ്. പക്ഷെ ഞാൻ ഫുൾടൈം ഫോൺ ഉപയോഗിക്കുമായിരുന്നു. അതിന്റെ പേരിൽ ഒരുപാട് വഴക്ക് കേട്ടിട്ടുമുണ്ട്.

ഗായത്രി ആ ഫോൺ മാറ്റിവെച്ച് പണിയെടുക്കുവെന്നാണ് എന്നോട് പറഞ്ഞിരുന്നത്. എന്നാലും ഞാൻ നിർത്തില്ല. സെൽഫിയൊക്കെ എടുത്തുകൊണ്ടേയിരിക്കും. ബാങ്ക് ലൈഫ് എനിക്ക് മിസ് ചെയ്യാറില്ല. കാരണം എനിക്ക് അത് ഇഷ്ടമായിരുന്നില്ല. എന്റെ കപ്പ് ഓഫ് ടീ ആയിരുന്നില്ല. ക്യാംപസ് പ്ലേസ്മെന്റ് വഴിയാണ് എനിക്ക് ബാങ്ക് ജോലി കിട്ടിയത്. എംബിഎയ്ക്ക് പോകാനായിരുന്നു എനിക്ക് ആഗ്രഹം. ഒരു കൊല്ലം ഒരു ജോബ് ചെയ്ത എക്സ്പീരിയൻസുണ്ടെങ്കിൽ നല്ലതാവുമല്ലോയെന്ന് കരുതിയാണ് പോയത്. പൈസയുണ്ടാക്കാൻ തുടങ്ങിയപ്പോൾ കുറേക്കാലം പിടിച്ച് നിന്നു ഗായത്രി പറഞ്ഞു. അനിയത്തി കല്യാണിയുമായുള്ള ബോണ്ടിങ് എത്രത്തോളം ശക്തമാണെന്നതിനെ കുറിച്ചും ഗായത്രി സംസാരിച്ചു. അനിയത്തിയുടെ കുട്ടിക്കാലത്ത് അവളുടെ ഹീറോ താനായിരുന്നുവെന്നും ഗായത്രി പറഞ്ഞു.
നമ്മുടെ അമ്മ നമ്മുടെ ഹീറോ അച്ഛൻ നമ്മുടെ ഹീറോ എന്നൊക്കെ പറയുന്നപോലെ കുട്ടിക്കാലത്ത് കല്യാണിയുടെ ഹീറോ ഞാനായിരുന്നു. അതാണ് കുട്ടിക്കാലത്തെ ഫോട്ടോയിൽ അവൾ എന്നെ ആരാധനയോടെ നോക്കുന്നത്. ചേച്ചിമാരും ചേട്ടന്മാരും ചെയ്യുന്നതൊക്കെ നിരീക്ഷിച്ച് അത് തന്നെ അനുകരിക്കാനുള്ള ശ്രമം ഉണ്ടാകില്ലേ എല്ലാവരിലും. അത് കല്യാണിയിലും ഉണ്ടായിരുന്നുയ. കുട്ടിക്കാലത്ത് ഞങ്ങൾ ഒരുമിച്ച് ഫോട്ടോ എടുക്കുമ്പോൾ പോലും അവളിൽ അത് പ്രകടമായിരുന്നു.
Credit: Filmibeat


Click it and Unblock the Notifications
