സ്വർണവിലയിലെ ഇടിവ് താൽക്കാലികം, പവൻ 2 ലക്ഷം കടക്കും, കാരണം പറഞ്ഞ് ജെപി മോർഗൻ
ജനുവരി അവസാന ദിവസങ്ങളിൽ റെക്കോർഡ് ഉയരത്തിലേക്കാണ് സ്വർണവില കത്തിക്കയറിയത്. ജനുവരി 29-ആം തീയ്യതി പവന്‍റെ വില 1,31,160 രൂപയിലെത്തി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കയറിയത് പോലെ വില താഴേക്ക് വീഴുന്നതാണ് കണ്ടത്. ഫെബ്രുവരിയുടെ ആദ്യ ദിവസങ്ങളിൽ പവൻ 1.10 ലക്ഷം രൂപയിലെത്തി. ജനുവരി 30 ന് സ്വർണവില 9.8 ശതമാനത്തിലധികം ഇടിഞ്ഞു. 1983 ന് ശേഷമുള്ള ഏറ്റവും വലിയ ഒരു ദിവസത്തെ ഇടിവാണിത്. എന്നാൽ സ്വർണത്തിലെ ഇടിവ് എത്ര നാൾ എന്നതാണ് ആഭരണപ്രേമികൾ ഉയർത്തുന്ന ചോദ്യം.
വില ഉയരുമെന്ന് ജെപി മോർഗൻ
സ്വർണവിലയിലെ ഇടിവ് താൽക്കാലികമാണെന്നും സെൻട്രൽ ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നുമുള്ള ആവശ്യം തുടരുന്നതിനാൽ 2026 അവസാനത്തോടെ സ്വർണ്ണ വില ഔൺസിന് 6,300 ഡോളറിലെത്തുമെന്നാണ് ജെ പി മോർഗൻ പറയുന്നത്. 2026 ൽ സെൻട്രൽ ബാങ്ക് സ്വർണ്ണ വാങ്ങലുകൾ 800 ടണ്ണായി ഉയരുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു. മഞ്ഞ ലോഹത്തിനായുള്ള നിക്ഷേപകരുടെ സ്ഥിരമായ ആവശ്യം ചൂണ്ടിക്കാട്ടി 2026 ൽ സ്വർണ്ണ വില ഔൺസിന് 6,000 ഡോളർ ആയിരിക്കുമെന്ന പ്രവചനം ഡച്ച് ബാങ്ക് തിങ്കളാഴ്ച ആവർത്തിച്ചു.
പ്രവാസി ആണെങ്കിൽ കോളടിച്ചു, 5.6 ലക്ഷം രൂപയുടെ സ്വർണം കൊണ്ടുവരാം, ഈ മാറ്റം നിങ്ങളും അറിയണം
വര്‍ഷാവസാനത്തോടെ ഔണ്‍സിന് 6,000 ഡോളര്‍ ആയി ഉയരുമെന്നത് യാഥാസ്ഥിതിക കണക്കാണെന്ന് ഫ്രഞ്ച് ബാങ്ക് പറഞ്ഞു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും തീവ്രമായ വില്‍പ്പന സമ്മര്‍ദ്ദം കണ്ടിട്ടുണ്ടെങ്കിലും, വിലയേറിയ ലോഹങ്ങളുടെ അടിസ്ഥാന വീക്ഷണം മാറിയിട്ടില്ല.
വില കുറയാനും സാധ്യത
സ്വർണവില ഇതിനോടകം തന്നെ വലിയ ഉയരങ്ങൾ കീഴടക്കിയ സാഹചര്യത്തിൽ ഇനി വിലയിടിയുമെന്നാണ് ബ്ലൂംബെർഗ് ഇൻ്റലിജൻസിലെ സീനിയർ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റായ മൈക്ക് മക്ഗ്ലോൺ പ്രവചിക്കുന്നത്. സ്വർണവില ഔൺസിന് 6,000 ഡോളറിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും എന്നാൽ ഔൺസിന് 4,000 ഡോളറിൽ പിന്തുണ നിലനിൽക്കാനാണ് കൂടുതൽ സാധ്യതയെന്നും അദ്ദേഹത്തിൻ്റെ വിലയിരുത്തുന്നു.

കേരളത്തിലെ സ്വർണ വില
ആഗോള ഔണ്‍സ് വില 5,030 ഡോളർ ആകുമ്പോൾ നിലവിൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് വില 1,16,920 രൂപയാണ്. അപ്പോൾ 4000 ഡോളർ ഔണ്‍സിന് ആകുമ്പോൾ കേരളത്തിൽ വില മൂക്കും കുത്തി താഴേക്ക് വീഴും. അതായത് ഏകദേശം 92,000 രൂപയോളം. അതേസമയം അന്താരാഷ്ട്ര ഒരു ട്രോയി ഔൺസിന് 6,300 ഡോളർ എന്ന നിലയിലേക്ക് ഉയർന്നാൽ ഇന്ത്യയിലെ സ്വർണവിലയിലും വലിയ ചലനം പ്രതീക്ഷിക്കാം. നിലവിലെ വിനിമയ നിരക്ക് (1 ഡോളർ ≈ ₹90-92) കണക്കിലെടുത്താൽ 22 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാമിന്‍റെ വില ഏകദേശം 16,800-17,000 രൂപ വരെ എത്താനാണ് സാധ്യത. ഇതനുസരിച്ച് ഒരുപവൻ സ്വർണത്തിന്‍റെ വില ഏകദേശം 1.95 ലക്ഷം മുതൽ 2 ലക്ഷം വരെ ആയേക്കും.
സ്വർണവില നിശ്ചയിക്കുന്നത്
ഓരോ ദിവസത്തെയും ഡോളറിന്‍റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്‍റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്‍റെ ബാങ്ക് നിരക്ക് ഇവയെല്ലാം അവലോകനം ചെയ്‌താണ് ഓരോ ദിവസത്തേയും സ്വര്‍ണവില നിശ്ചയിക്കുന്നത്. ഓരോ ദിവസവും ഏതാണ്ട് രാവിലെ 9.20 ആകുമ്പോഴേക്കും വില നിശ്ചയിക്കും. കേരളത്തില്‍ സ്വര്‍ണത്തിന്‍റെ വില നിശ്ചയിക്കുന്നത് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications