Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിക്ക് 10ല്‍ 9!! സഞ്ജുവിനോ? താരങ്ങളുടെ റേറ്റിങറിയാം, ഏറ്റവു മോശം 2 പേര്‍

നാഗ്പൂര്‍: ടി20 ക്രിക്കറ്റില്‍ പുലര്‍ത്തി വരുന്ന ആധിപത്യം അരക്കിട്ടുറപ്പിച്ചു കൊണ്ടാണ് ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലും ഇന്ത്യ ജയത്തോടെ അക്കൗണ്ട് തുറന്നിരിക്കുന്നത്. റണ്‍മഴ കണ്ട പോരാട്ടത്തില്‍ 48 റണ്‍സിന്റെ വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും ആഘോഷിച്ചത്.

അഭിഷേക് ശര്‍മ (35 ബോളില്‍ 84) വീണ്ടും കൊടുങ്കാറ്റായി മാറിയപ്പോള്‍ 239 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് കിവികള്‍ക്കു ഇന്ത്യ നല്‍കിയത്. ഗ്ലെന്‍ ഫിലിപ്‌സിന്റെ (40 ബോളില്‍ 78) അഗ്രസീവ് ഫിഫ്റ്റിയിലേറി കിവികള്‍ പൊരുതിയെങ്കിലും ഏഴു വിക്കറ്റിനു 190 റണ്‍സെടുക്കാനേ ആയുള്ളൂ.


ABHISHEK SHARMA

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇതോടെ ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു റേറ്റിങ് നല്‍കിയാല്‍ ഓരോരുത്തര്‍ക്കും എത്രയാവും ലഭിക്കുകയെന്നു നോക്കാം.

IND vs NZ: സഞ്ജുവിന്റെ വിക്കറ്റ് ജാമിസണിനല്ല!! ശരിക്കുമത് ഗവാസ്‌കറിന്, സംഭവമിങ്ങനെ

താരങ്ങളുടെ റേറ്റിങിനെ

ആദ്യ ടി20യില്‍ ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങെടുത്താല്‍ തലപ്പത്ത് തീര്‍ച്ചയായും അഭിഷേക് ശര്‍മയാണ്. 10ല്‍ ഒമ്പതാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്ന റേറ്റിങ്. മല്‍സരഗതി തന്നെ മാറ്റിയത് തുടക്കത്തിലുള്ള അഭിഷേകിന്റെ കടന്നാക്രമണമാണ്. വെറും 35 ബോളിലാണ് 240 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ താരം 84 റണ്‍സ് വാരിക്കൂട്ടിയത്.

എട്ടു കൂറ്റന്‍ സിക്‌സറും നാലു ഫോറും ഇതിലുള്‍പ്പെട്ടിരുന്നു. ബാറ്റിങില്‍ മാത്രമല്ല ഫീല്‍ഡിങിലും അഭിഷേക് നിറഞ്ഞു നിന്നു. രണ്ടു മികച്ച ക്യാച്ചുകളെടുക്കാന്‍ അദ്ദേഹത്തിനായിരുന്നു. അക്ഷര്‍ പട്ടേല്‍ ബൗളിങിനിടെ പരിക്കേറ്റ് പുറത്തായപ്പോള്‍ ഓവറിലെ ശേഷിച്ച മൂന്നു ബോളുകളെറിഞ്ഞതും അഭിഷേകാണ്. മൂന്നു സിംഗിള്‍ മാത്രമേ താരം വിട്ടുകൊടുക്കുകയും ചെയ്തുള്ളൂ.

അഭിഷേക് കഴിഞ്ഞാല്‍ ഇന്ത്യന്‍ നിരയില്‍ മികച്ച റേറ്റിങുള്ള മറ്റു രണ്ടു പേര്‍ ഫിനിഷറായ റിങ്കു സിങും ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങുമാണ്. രണ്ടു പേര്‍ക്കും 10ല്‍ എട്ടു വീതമാണ് റേറ്റിങുള്ളത്. ജസ്പ്രീത് ബുംറയുടെ ബൗളിങില്‍ മാര്‍ക്ക് ചാപ്പ്മാന്റെ ഒരു ക്യാച്ച് പാഴാക്കിയതൊഴിച്ചാല്‍ റിങ്കു മിന്നിച്ച മല്‍സരമായിരുന്നു ഇത്.

IND vs NZ: സഞ്ജു ആ കെണി കണ്ടില്ല!! ഒന്ന് ശ്രദ്ധിച്ചാല്‍ രക്ഷപ്പെട്ടേനെ, സാന്റ്‌നറുടെ 'കാഞ്ഞ ബുദ്ധി'

ആദ്യം ഫിനിഷര്‍ റോളിലാണ് അദ്ദേഹം കത്തിക്കയറിയത്. 200-210ല്‍ ഒതുങ്ങേണ്ടിയിരുന്ന ഇന്ത്യന്‍ ടോട്ടല്‍ 238 റണ്‍സ് വരെയെത്തിച്ചത് റിങ്കുവാണ്. വെറും 20 ബോളില്‍ അദ്ദേഹം പുറത്താവാതെ വാരിക്കൂട്ടിയത് 44 റണ്‍സാണ്. പിന്നീട് ഫീല്‍ഡിങില്‍ ബൗണ്ടറി ലൈനിന് അരിതെ ചില തകര്‍പ്പന്‍ സേവുകള്‍ നടത്തിയ കാരം ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കിന്റെ ക്യാച്ചുമെടുത്തിരുന്നു.

അര്‍ഷ്ദീപാവട്ടെ ബുംറയേക്കാള്‍ മികച്ച ഇക്കോണമി റേറ്റിലാണ് ഈ കളിയില്‍ ബൗള്‍ ചെയ്തത്. നാലോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും അദ്ദേഹം പോക്കറ്റിലാക്കി. ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും റേറ്റിങ് 10ല്‍ ഏഴാണ്. 16 ബോളില്‍ 25 റണ്‍സടിച്ച ഹാര്‍ദിക് രണ്ടോവറില്‍ 20 റണ്‍സിനു 20 റണ്‍സുമെടുത്തു.

ദൂബെയ്ക്കു (9 റണ്‍സ്) ബാറ്റിങില്‍ കാര്യമായി തിളങ്ങാനായില്ലെങ്കിലും ബൗളിങില്‍ ഈ ക്ഷീണം തീര്‍ത്തു. മൂന്നോവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് പോക്കറ്റിലാക്കിയത് രണ്ടു വിക്കറ്റുകളാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവരുടെയെല്ലാം റേറ്റിങ് ആറാണ്. 22 ബോളില്‍ 32 റണ്‍സുമായി സൂര്യ നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോറാക്കി മാറ്റാന്‍ സാധിച്ചില്ല.


SANJU SAMSON

വരുണ്‍ നാലോവറില്‍ 37 റണ്‍സിനു രണ്ടു വിക്കറ്റെടുത്തെങ്കിലും 10നടുത്ത് ഇക്കോണമി റേറ്റില്‍ റണ്‍സും വഴങ്ങി. ബുംറ മൂന്നോവറില്‍ 29 റണ്‍സാണ് വിട്ടുകൊടുത്തത്. പക്ഷെ വിക്കറ്റ് ലഭിച്ചില്ല. റിങ്കു ക്യാച്ച് പാഴാക്കിയിരുന്നില്ലെങ്കില്‍ ആ വിക്കറ്റ് അദ്ദഹേത്തിന്റെ അക്കൗണ്ടിലെത്തിയേനെ.

റേറ്റിങില്‍ ഏറ്റവും മോശം സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ്. 10ല്‍ വെറും രണ്ടാണ് ഇവരുടെ റേറ്റിങ്. ഏഴു ബോളില്‍ 10 റണ്‍സ് മാത്രമേ സഞ്ജു നേടിയുള്ളു. പിന്നീട് വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്തെങ്കിലും ഗ്ലെന്‍ ഫിലിപ്‌സിന്റെ അനായാസ റണ്ണൗട്ട് അവസരം പാഴാക്കി.

കൂടാതെ ടീമിന്റെ രണ്ടു റിവ്യു പാഴാക്കിയതിലും സഞ്ജുവിനു പങ്കുണ്ട്. ഇഷാന് അഞ്ചു ബോളില്‍ എട്ടു റണ്‍സാണ് ബാറ്റിങില്‍ നേടാനായത്. പിന്നീട് ഫീല്‍ഡില്‍ ഡാരില്‍ മിച്ചെലിന്റെ ഒരു അനായാസ ക്യാച്ചും അദ്ദേഹം താഴെയിട്ടു.

Credit: Mykhel

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+