സഞ്ജുവിനെ ഇനി ഗംഭീര്‍ ടീമില്‍ അടുപ്പിക്കില്ല!! എല്ലാം തീര്‍ന്നു? ഡെക്കായപ്പോള്‍ പ്രതികരണമിങ്ങനെ
ഗുവാഹത്തി: ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ടി2യിലും വന്‍ ഫ്ളോപ്പായതോടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ (SANJU SAMSON) അന്താരാഷ്ട്ര കരിയര്‍ ശരിക്കും അവതാളത്തിലായിരിക്കുകയാണ്. ടി20 ലോകകപ്പ് തൊട്ടരികില്‍ നില്‍ക്കവെയാണ് ടീമിന്റെ ഫസ്റ്റ് ചോയ്സ് കീപ്പറും ഓപ്പണറുമായ അദ്ദേഹം ഇത്രയും വലിയ ദുരന്തമായി മാറിയത്.
ഏറെ നിര്‍ണായകമായിരുന്ന മൂന്നാം ടി20യില്‍ സഞ്ജു ഗോള്‍ഡന്‍ ഡെക്കായാണ് ക്രീസ് വിട്ടത്. ആദ്യ രണ്ടു മല്‍സരങ്ങളിലും വന്‍ ഫ്ളോപ്പായതിന്റെ ക്ഷീണം തീര്‍ക്കാന്‍ അദ്ദേഹത്തിനു ഈ കൡയിലെങ്കിലും മികച്ചൊരു ഇന്നിങ്സ് ആവശ്യമായിരുന്നു. പക്ഷെ അതും കളഞ്ഞുകുളിച്ചതോടെ ടീമില്‍ അദ്ദേഹത്തിന്റെ ഭാവി എന്താവുമെന്നതാണ് ഇനിയുള്ള ചോദ്യം.
ടി20 ടീമില്‍ സഞ്ജുവിനു തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാനും ഇപ്പോള്‍ ലോകകപ്പ് സ്ക്വാഡിന്റെ ഭാഗമാവാനുമുള്ള പ്രധാന കാരണം കോച്ച് ഗൗതം ഗംഭീറാണ്. മലയാളി താരത്തിന്റെ കഴിവിലുള്ള ഉറച്ച വിശ്വാസം കൊണ്ടു തന്നെയാണ് അദ്ദേഹം ടീമില്‍ അവസരങ്ങള്‍.
അയ്യയ്യേ സഞ്ജൂ!! എന്ത് ദുരന്തമാണിത്? ഇതിലും ഭേദം ഗില്‍; ഇനി വാട്ടര്‍ബോയ്, ഇഷാനെ കണ്ടുപഠിക്കൂ
പക്ഷെ ഗംഭീറിന്റെ ഈ പ്രതീക്ഷകളാതെ തകിടം മറിക്കുന്ന പ്രകടനമാണ് സഞ്ജു ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗുവാഹത്തിയിലെ കഴിഞ്ഞ കളിയില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയപ്പോള്‍ ഗംഭീര്‍ അതിനോടു പ്രതികരിച്ചത് എങ്ങനെയാണെന്നറിയാം.

Photocredit/Jiohotstar
ഗംഭീര്‍ കൈവിടുമോ?
വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്ന ശുഭ്മന്‍ ഗില്ലിനെ പോലും ഒഴിവാക്കിയാണ് ടി20 ലോകകപ്പ് സ്ക്വാഡിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായി സഞ്ജു സാംസണിനെ ഗൗതം ഗംഭീര്‍ കൊണ്ടു വന്നത്. പക്ഷെ കോച്ചിന്റെ ഈ പ്രതീക്ഷകളോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനു ഇപ്പോള്‍ സാധിക്കുന്നില്ല.
ന്യൂസിലാന്‍ഡുമായുളള ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഏഴു ബോളില്‍ 10 റണ്‍സ് മാത്രമേ സഞ്്ജു സ്കോര്‍ ചെയ്തുള്ളൂ. രണ്ടാമത്തേതില്‍ അഞ്ചു ബോളില്‍ ആറു റണ്‍സിനും മടങ്ങി. തിലക് വര്‍മ പരിക്കു ഭേദമായി തിരിച്ചുവരാനിരിക്കുന്നതിനാലും പകരം ഈ റോളിലുള്ള ബാക്കപ്പ്കീപ്പര് ഇഷാന് കിഷന് മിന്നിക്കുന്നതിനാലും സഞ്ജുവിനു മൂന്നാമങ്കം ശരിക്കും ഡു ഓര് ഡൈ തന്നെയായിരുന്നു.
തിരുവനന്തപുരത്ത് സഞ്ജു ബെഞ്ചില്‍!! ഇഷാന് കീപ്പറാവും? തടയാന്‍ ഒറ്റ വഴി മാത്രം, ചോപ്ര പറയും
ഇതിലും ക്ലിക്കായില്ലെങ്കില്‍ അടുത്ത മല്‍സരങ്ങളില്‍ തിലക് വരികയാണെങ്കില്‍ തനിക്കു പകരം ഓപ്പണിങില്‍ ഇഷാന് കളിച്ചേക്കുമെന്ന വെല്ലുവിളിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇത്തരമൊരു ദുഷ്കരമായ സാഹചര്യത്തിലാണ് സഞ്ജു മൂന്നാമങ്കത്തില്‍ ക്രീസിലെത്തിയത്. മാറ്റ് ഹെന്‍ട്രിയുടെ ആദ്യ ഓവറില ആദ്യ ബോളില്‍ ഷോട്ടിന് ശ്രമിക്കവെ ക്ലീന്‍ ബൗള്‍ഡാവുകയും ചെയ്തു.

അല്‍പ്പമൊന്നു ശ്രദ്ധിച്ച് ആത്മവിശ്വാസത്തോടെ നേരിട്ടിരുന്നെങ്കില്‍ അനായാസം കളിക്കാന്‍ സാധിക്കുമായിരുന്ന ബോളായിരുന്നു അത്. പക്ഷെ അമിത സമ്മര്‍ദ്ദം ശരിക്കും സഞ്ജുവിനെ പിടികൂടി കഴിഞ്ഞിരുന്നു. ഇതു തന്നെയാണ് അദ്ദേഹത്തെ ഈ തരത്തിലുള്ള പുറത്താവലിലേക്കും നയിച്ചത്.
IND vs NZ: സഞ്ജുവിനെ 'തൊട്ടുകളിക്കേണ്ട'!! എന്തിന് ഇഷാന്? അശ്വിന് കലിപ്പില്‍, പറഞ്ഞതിങ്ങനെ
ഡഗൗട്ടിലിരുന്ന് ഇതു കണ്ട കോച്ച് ഗൗതം ഗംഭീര്‍ വളരെയധികം രോഷാകുലനായാണ് കാണപ്പെട്ടത്. കടുത്ത ദേഷ്യത്തില്‍ അദ്ദേഹം എന്തോ പറയുകയും ചെയ്യുന്നുണ്ടായിരുന്നു. തന്റെ പ്രതീക്ഷകള്‍ സഞ്ജു വീണ്ടും വീണ്ടും തകര്‍ക്കുന്നതിന്റെ നിരാശയും രോഷവുമെല്ലാം ഗംഭീറിന്റെ ഈ പ്രതികരണത്തില്‍ നമുക്കു വായിച്ചെടുക്കാം.
അതുകൊണ്ടു തന്നെ ഇനി മലയാളി ഓപ്പണറെ വച്ച് അദ്ദേഹം വീണ്ടുമൊരു പരീക്ഷണം നടത്തുമോയെന്ന കാര്യവും സംശയമാണ്. ലോകകപ്പിന് മുമ്പ് ഇനി വെറും രണ്ടു കളികള്‍ മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ടു തന്നെ ഇനി പരീക്ഷണങ്ങള്‍ക്കുള്ള സമയവുമില്ല. സഞ്ജുവിനെ പറത്താക്കി പകരം ഇഷാന് കിഷന് ഓപ്പണിങ് റോള്‍ നല്കി ഈ ദൗര്‍ബല്യം എത്രയും വേഗത്തില്‍ പരിഹരിക്കാനായിരിക്കും ഇനി ഗംഭീറിന്റെ ശ്രമം.
Credit: Mykhel
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications