കോലിയുടെ ഫോം, ഗംഭീറിന് സഹിച്ചില്ല? കൊടുത്തത് 8ന്റെ പണി!! തെളിവ് പുറത്ത്

രാജ്‌കോട്ട്: തുടര്‍ച്ചയായ അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ക്കു ശേഷം ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി ഫ്‌ളോപ്പായി മാറിയതിന്റെ ഞെട്ടലിലും നിരാശയിലുമാണ് ആരാധകര്‍. ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ഏകദിനത്തില്‍ വെറും 23 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.

ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കിന്റെ ബൗളിങില്‍ബൗള്‍ഡായി അദ്ദേഹത്തിനു ക്രീസ് വിടേണ്ടി വരികയായിരുന്നു. പോയിന്റിലേക്കു ഷോട്ട് കളിക്കാനുള്ള കോലിയുടെ ശ്രമമാണ് പുറത്താവലില്‍ കലാശിച്ചത്. ഇന്‍സൈഡ് എഡ്ജായ ശേഷം അകത്തേക്കു വന്ന ബോള്‍ നേര സ്റ്റംപുകളില്‍ പതിച്ചതോടെ അദ്ദേഹത്തിന് നിരാശനായി ക്രീസ് വിടേണ്ടിയും വന്നു.


VIRAT KOHLI

ഇത്ര ഗംഭീര ഫോമില്‍ മുന്‍ മല്‍സരങ്ങളില്‍ കളിച്ചു കൊണ്ടിരിക്കവെ യഥാര്‍ഥത്തില്‍ കോലിക്ക് എന്താണ് സംഭവിച്ചത്? പൊടുന്നനെ തന്റെ പഴയ മോശം കാലത്തേക്കു അദ്ദേഹം തിരിച്ചുപോയത് പോലെയാണ് കാണപ്പെട്ടത്. എന്നാല്‍ കോലിയുടെ ഈ ഫ്‌ളോപ്പ് ഷോയ്ക്കു പിന്നില്‍ യഥാര്‍ഥ കാരണക്കാരനെ ഇപ്പോള്‍ പിടികിട്ടിയിരിക്കുകയാണ്. അതു മറ്റാരുമല്ല, കോച്ച് ഗൗതം ഗംഭീര്‍ തന്നെയാണ്. കാരണമറിയാം.

IND vs NZ: അവന്‍ ദുരന്തം!! എന്തു ചെയ്യണമെന്ന് പോലുമറിയില്ല, പഞ്ഞിക്കിട്ട് ശ്രീകാന്ത്

ഗംഭീറിന്റെ ഇടപെടല്‍

ഇന്ത്യന്‍ കുപ്പായത്തില്‍ കരിയറിലെ സൂവര്‍ണ കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് വിരാട് കോലി ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ ഓസ്‌ട്രേലിയന്‍ പര്യടനം മുതല്‍ ബാറ്റിങില്‍ അദ്ദേഹത്തിന് നല്ല കാലമാണ്. തൊട്ടതെല്ലാം പൊന്നാക്കി കോലി റണ്‍സ് വാരിക്കൂട്ടി.

വളരെ അനായാസം, കണ്ണഞ്ചിപ്പിക്കുന്ന ടൈമിങോടെ അദ്ദേഹം ഫോറുകളും സിക്‌സറുകളുമെല്ലാം അടിക്കുന്നത് നമ്മള്‍ കണ്ടു. പ്രത്യേകിച്ചും സിക്‌സറുകള്‍ നേടുന്നതില്‍ കോലി കാണിച്ച ആക്രണോത്സുകതയാണ് എടുത്തു പറയേണ്ടത്. നേരത്തേ ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കാനും സിക്‌സറിനേക്കാള്‍ ഫോറടിക്കാനും താല്‍പ്പര്യം കാണിച്ച ബാറ്ററായിരുന്നു അദ്ദേഹം.

IND vs NZ: ചതിച്ചത് രോഹിത്? ആ പിഴവിന് മാപ്പില്ല!! ഇത്ര ഫിറ്റായിട്ടും അതിനായി ശ്രമിച്ചില്ല

പക്ഷെ ഇപ്പോള്‍ അതെല്ലാം മാറ്റിയ പുതിയൊരു കോലിയെയാണ് കണ്ടത്. വളരെ അനായാസം ക്രീസില്‍ നിന്നയിടത്തു പോലും കിടിലന്‍ സിക്‌സറുകള്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നു കണ്ടു. കഴിഞ്ഞ ഒക്ടോബറില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യിലെ ഫിഫ്റ്റി പ്ലസ് സ്‌കോറോടെയാണ് കോലി തേരോട്ടം തുടങ്ങിയത്.


KOHLI GAMBHIR

Photocredit/ X

81 ബോളില്‍ പുറത്താവാതെ 74 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. അതിനു ശേഷം സൗത്താഫ്രിക്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ കോലി അക്ഷരാര്‍ഥത്തില്‍ റണ്‍മെഷീനായി മാറി. ആദ്യ കളിയില്‍ 120 ബോളില്‍ അടിച്ചെടുത്തത് 135 റണ്‍സാണ്. അടുത്ത മല്‍സരത്തില്‍ 93 ബോളില്‍ 102 റണ്‍സുമായി മിന്നിച്ചു.

മൂന്നാം ഏകദിനത്തില്‍ 45 ബോളില്‍ പുറത്താവാതെ 65 റണ്‍സെടുത്തു. അതിനു ശേഷം ഈ ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലെ ആദ്യ മല്‍സരത്തിലും കോലി ഫോം തുടര്‍ന്നു. 91 ബോളില്‍ 93 റണ്‍സെടുത്ത അദ്ദേഹത്തിന് വെറും ഏഴു റണ്‍സിന് സെഞ്ച്വറി നഷ്ടമായി. അതിനു ശേഷമാണ് എല്ലം തകിടം മറിച്ച ട്വിസ്റ്റ് സംഭവിച്ചത്.

IND vs NZ: 48 റണ്ണിനിടെ വീണത് 4 വിക്കറ്റ്, കാരണക്കാരന്‍ രോഹിത്!! ടീമിന് പണി തന്നതിങ്ങനെ

രാജ്‌കോട്ടിലെ കഴിഞ്ഞ മല്‍സരത്തിനു മുമ്പ് നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തവെ കോച്ച് ഗൗതം ഗംഭീര്‍ ഇടപെടുകയും ചില നിര്‍ദേശങ്ങള്‍ നല്‍കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗംഭീര്‍ കാണിച്ചുകൊടുത്ത ഏറെക്കുറെ അതേ രീതിയില്‍ ഷോട്ടിന് ശ്രമിച്ചാണ് കഴിഞ്ഞ മല്‍സരത്തില്‍ കോലി ബൗള്‍ഡാവുകയും ചെയ്തത്.

അദ്ദേഹത്തിന് ഇപ്പോള്‍ ബാറ്റിങില്‍ യഥാര്‍ഥത്തില്‍ ഒരു ഉപദേശത്തിന്റെയും ആവശ്യമില്ലായിരുന്നു. കാരണം അത്ര മികച്ച ടൈമിങോടെയാണ് കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ കളിച്ചു കൊണ്ടിരിക്കുന്നത്.

എന്നിട്ടും യാതൊരു കാര്യവുമില്ലാതെ ഗംഭീര്‍ ഇടപെടുകയും ചിലി ബാറ്റിങ് ടിപ്‌സുകള്‍ നല്‍കുകയുമായിരുന്നു. ഇതോടെ കോലിയുടെ കഷ്ടകാലവും തുടങ്ങിയിരിക്കുകയാണ്. ഇനി ഞായറാഴ്ചത്തെ അവസാന കളിയില്‍ അദ്ദേഹം തിരിച്ചുവരുമോയെന്നാണ് അറിയാനുള്ളത്.

Credit: Mykhel

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+