തിരുവനന്തപുരത്ത് സഞ്ജു ബെഞ്ചില്‍!! ഇഷാന്‍ കീപ്പറാവും? തടയാന്‍ ഒറ്റ വഴി മാത്രം, ചോപ്ര പറയും

ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയം ഒറ്റ അവസരം പോലുമില്ലാതെ ബെഞ്ചിലിരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടി20യിലും അദ്ദേഹം ഫ്‌ളോപ്പാവുകയും ബാക്കപ്പ് കീപ്പര്‍ ഇഷാന്‍ കിഷന്‍ മിന്നിക്കുകയും ചെയ്തതോടൊണ് കാര്യങ്ങള്‍ കുഴപ്പത്തിലായിരിക്കുന്നത്.

ആദ്യ ടി20യില്‍ 10 റണ്‍സ് മാത്രമെടുത്ത സഞ്ജു രണ്ടാമത്തേതില്‍ ആറു റണ്‍സിനും പുറത്തായി. ഇഷാനാവട്ടെ 32 ബോളില്‍ 76 റണ്‍സ് വാരിക്കൂട്ടി പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. ടീമിലെ സ്ഥാനം നിലനിര്‍ക്കുന്നതിനായി സഞ്ജു ഇപ്പോള്‍ വലിയ സമ്മര്‍ദ്ദത്തിലായിരിക്കുകയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.


SANJU SAMSON

സഞ്ജുവിനു റണ്ണെടുത്തേ തീരൂ

ന്യൂസിലാന്‍ഡിനെതിരേ ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായതോടെ ഞായറാഴ്ച ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടി20യില്‍ സഞ്ജു സാംസണിനു റണ്ണെടുത്തേ തീരൂവെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. അതിനായില്ലെങ്കില്‍ അവസാന രണ്ടു മാച്ചിലും ടീമില്‍ സ്ഥാനം ലഭിച്ചേക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഗില്ലിന്റെ ചീട്ട് കിറി, സഞ്ജുവിന് യുവി പണി കൊടുത്തതോ? സത്യം ഇതല്ല!! ശരിക്കും കാരണമിങ്ങനെ

തിരിച്ചുവരവുകള്‍ അരങ്ങേറ്റത്തേക്കാള്‍ കടുപ്പമാണ്. ആദ്യ കളിയില്‍ കാര്യമായൊ്ന്നും ചെയ്യാനാവാതെ പുറത്തായിട്ടും അടുത്ത മല്‍സരത്തിലും ഇതേ ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ കളിക്കാന്‍ ഇഷാന്‍ കിഷനെപ്പോലെ കുറച്ചു പേര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ലഭിച്ച അവസരം അദ്ദേഹം നഷ്ടമാക്കിയില്ല.

ഇപ്പോള്‍ സമ്മര്‍ദ്ദം സഞ്ജു സാംസണിനാണ്. റണ്ണെടുക്കാനായാല്‍ അദ്ദഹത്തിനു തുടരാം. മറിച്ചാണെങ്കില്‍ വിശാഖപട്ടണത്തെയും തിരുവനന്തപുരത്തെയും അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ കളിക്കുന്നത് ഇഷാന്‍ കിഷനായിരിക്കുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു. മല്‍സരശേഷം ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഷാന്‍ അവസരം മുതലാക്കി

ഇഷാന്‍ കിഷന്‍ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ടീമിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറാവാനിരുന്നതാണ്. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കു തിളങ്ങണമെങ്കില്‍ യഥാര്‍ഥത്തില്‍ ഒരുപാട് കാര്യങ്ങള്‍ ശരിയായി വരണം.

ഇഷാന്‍ കിഷാന്‍ കിഷന്‍ അതിനു നല്ലൊരു ഉദാഹരണമാണ്. കാരണം അദ്ദേഹം നേടിയ റണ്‍സ് മാത്രല്ല. അതു മാത്രമാണ് വിഷയമെങ്കില്‍ കഴിഞ്ഞ 12 മാസത്തിനിടെയുള്ള മുഴുവന്‍ ടെസ്റ്റുകളിലും സര്‍ഫറാസ് ഖാന്‍ ഇന്ത്യക്കായി കളിക്കുമായിരുന്നു.


ISHAN KISHAN

പക്ഷെ ഇഷാന്റെ കാര്യം തീര്‍ത്തും വ്യത്യസ്തമാണ്. ഇന്ത്യന്‍ ടീം അവരുടെ വൈസ് ക്യാപ്റ്റനെ ഒഴിവാക്കി, പകരം വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിനെ ഓപ്പണറായി കൊണ്ടു വന്നു. പക്ഷെ അപ്പോഴും ഇഷാന്‍ കിഷന്‍ ബാക്കപ്പ് മാത്രമായിരുന്നു.

IND vs NZ: സഞ്ജു പറഞ്ഞത് കേട്ടില്ല, 'കുഴിയില്‍' ചാടി സൂര്യ!! ഇത്രയ്ക്കു വിലയില്ലേ? സംഭവമിങ്ങനെ

ഇതിനിടെ മുന്‍നിര ഇടംകൈയന്‍ ബാറ്റര്‍ (തിലക് വര്‍മ)പരിക്കു കാരണം ആദ്യ മൂന്നു കളിയില്‍ നിന്നും പിന്‍മാറുന്നു. പിന്നാലെ ഓപ്പണറായ സഞ്ജുവും ബാറ്റിങില്‍ പരാജയമാവുന്നു. ഇതു നിങ്ങള്‍ സ്വയമെഴുതിയ തിരക്കഥയല്ല. മറ്റാരോയാണ് ഈ തിരക്കഥ കൈകാര്യം ചെയ്യുന്നതെന്നും ചോപ്ര വിശദമാക്കി.

മൂന്ന് ഇടംകൈയന്‍മാര്‍

ന്യൂസിലാന്‍ഡുമായുള്ള അടുത്ത കളിയിലും സഞ്ജു സാംസണ്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയാല്‍ പകരം ഇഷാന്‍ കിഷനെ ഓപ്പണിങിലേക്കു ഇന്ത്യ കൊണ്ടു വന്നേക്കും. പരിക്കു ഭേദമായി മൂന്നാം നമ്പറില്‍ തിലക് വര്‍മയും അവസാന രണ്ടു മാച്ചില്‍ തിരിച്ചെത്തുകയും ചെയ്യും. ഇതോടെ സഞ്ജുവിനു സ്ഥാനം നഷ്ടമാലും.

അഭിഷേക് ശര്‍യ്‌ക്കൊപ്പം ഇഷാന്‍ ഓപ്പണറായാല്‍ ടീമിലെ ആദ്യത്തെ മൂന്നു പേരും ഇടംകൈയന്‍ ബാറ്റര്‍മാരായി മാറുകയും ചെയ്യും. പക്ഷെ അതു കൊണ്ട് ടീമിന് തിരിച്ചടിയൊന്നും സംഭവിക്കാന്‍ പോവുന്നില്ലെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.

മൂന്നു ഇടംകൈയന്‍ ബാറ്റര്‍മാരെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ കളിപ്പിക്കുന്നതു കൊണ്ട് ഇന്ത്യക്ക് കുഴപ്പമുണ്ടോയെന്നതാണ് ചോദ്യം. അതില്‍ ഒരു തെറ്റുമില്ലെന്നാണ് എന്റെ അഭിപ്രായം. ആദ്യ മൂന്ന് നമ്പറുകളില്‍ മൂന്ന് വലംകൈയന്‍ ബാറ്റര്‍മാരെ നമ്മള്‍ നിരവധി തവണ കണ്ടിട്ടുള്ളതാണ്. അവസാനത്തെ ടി20 ലോകകപ്പിലും ഇതുണ്ടായിരുന്നു. ഇതില്‍ പുതുതായി ഒന്നുമില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Credit: Mykhel

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+