നാലാമങ്കത്തില്‍ സഞ്ജു എത്ര റണ്ണെടുക്കും? ഫിഫ്റ്റിയില്ല!! നേടുക ഇത്ര മാത്രം; പ്രവചിച്ച് എഐ

വിശാഖപട്ടണം: ഇന്ത്യന്‍ കുപ്പായത്തില്‍ കരിയറിലെ ഏറ്റവും നിര്‍ണായകമായ മല്‍സരം കളിക്കാനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍. ന്യൂസിലാന്‍ഡിനെതിരേ ബുധനാഴ്ച രാത്രി വിശാഖപട്ടണത്ത് നടക്കാനിരിക്കുന്ന നാലാം ടി20യില്‍ അദ്ദേഹത്തിനു മികച്ചൊരു ഇന്നിങ്‌സ് കളിച്ചേ തീരൂ.

ഒരു സെഞ്ച്വറിയോ, അല്ലെങ്കില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറോ തന്നെയായിരിക്കും സഞ്ജു സ്വപ്‌നം കാണുന്നത്. അതില്‍ വിജയിക്കുകയാണെങ്കില്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് അദ്ദേഹത്തിനു സ്ഥാനം ഭദ്രമാക്കാം. മറിച്ചാണെങ്കില്‍ ഈ റോള്‍ ഇഷാന്‍ കിഷന്‍ തട്ടിയെടുക്കുകയും ചെയ്യും.

സഞ്ജുവിന് മുട്ടിടിക്കാന്‍ കാരണം പിടികിട്ടി!! പ്രശ്‌നം, ഒന്നല്ല രണ്ട്; എന്തൊക്കെയെന്നറിയാം

ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന് സഞ്ജു കിടിലനൊരു ഇന്നിങ്‌സ് കളിക്കുമോ? അതോ കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലേതു പോലെ വീണ്ടും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറുമോ? നാലാം ടി20യില്‍ അദ്ദേഹം എത്ര റണ്‍സായിരിക്കു നേടുകയെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ചറിയാം.


SANJU SAMSON

സമീപകാല ഫോലം

ഇന്ത്യക്കു വേണ്ടി ടി20യില്‍ സഞ്ജു സാംസണിന്റെ സമീപകാല ഫോം ഒട്ടും തന്നെ ആശാവഹമല്ല. ന്യൂസിലാന്‍ഡുമായുള്ള ഈ പരമ്പരയിലെ കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലും അദ്ദേഹം ദുരന്തമായി മാറി. 10, 6, 0 എന്നിങ്ങനെയാണ് സ്‌കോറുകള്‍. എല്ലാ മല്‍സരങ്ങളിലും പവര്‍പ്ലേ പോലും അതിജീവിക്കാന്‍ സഞ്ജുവിനു കഴിഞ്ഞില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

ഈ പരമ്പരയില്‍ മൂന്നിങ്‌സുകളിലെ സമ്പാദ്യം വെറും 16 റണ്‍സാണ്. ഒട്ടും ആത്മവിശ്വാസമില്ലാത്തതു പോലെയാണ് ബാറ്റിങില്‍ അദ്ദേഹം കാണപ്പെടുന്നത്. കിവി പേസര്‍മാരുടെ ബൗളര്‍മരുടെ വേരിയേഷനുകള്‍ മലയാളി താരത്തെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.

IND vs NZ: തിലകില്ല, സഞ്ജു സേഫ്!! പക്ഷെ ഒരാള്‍ തെറിക്കും; നാലാമങ്കത്തിലെ 11 ഇങ്ങനെ

കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ഓപ്പണിങ് മുതല്‍ പല പൊസിഷനുകളിലായി സഞ്ജുവിനു മാറി മാറി കളിക്കേണ്ടതായി വന്നിരുന്നു. ഇതു അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിച്ചു. 15 ഇന്നിങ്‌സുകളില്‍ നിന്നും ഒരേയൊരു ഫിഫ്റ്റി മാത്രമേ 2025ല്‍ സഞ്ജു നേടിയിട്ടുള്ളൂ. ഇതാവട്ടെ ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മാച്ചില്‍ ഒമാനെതിരേയുമായിരുന്നു.

പിച്ചും സാഹചര്യങ്ങളും

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള നാലാം ടി20ക്കു വേദിയാവുന്നത് വിശാഖപട്ടണത്തെ എസിഎ- വിഡിസിഎ സ്റ്റേഡിയമാണ്. ബാറ്റിങ് സൗഹൃദ പിച്ചാണ് ഇവിടുത്തേത്. കളിയുടെ തുടത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു ഇവിടെ നല്ല പേസും ബൗണ്‍സുമെല്ലാം ലഭിക്കും.


SANJU SAMSON

വലിയ സ്‌കോറുകള്‍ ഈ പിച്ചില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. ഇവിടുത്തെ ശരാശരി ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 170-180 റണ്‍സാണ്. എങ്കിലും 190 പ്ലസ് സ്‌കോറും പ്രതീക്ഷിക്കാം. രാത്രി വൈകി മഞ്ഞുവീഴ്ചയുണ്ടാവമെന്നതിനാല്‍ റണ്‍ചേസിനായിരിക്കും ടീമുകള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുക.

ഇതു അഗ്രസീവ് ഓപ്പണിങ് ബാറ്റര്‍മാര്‍ക്കു യോജിച്ചതാണെങ്കിലും സഞ്ജു സാംസണിന്റെ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ അത്ര മികച്ച പ്രകടനം നടത്താന്‍ സഹായിച്ചേക്കില്ല.

ബാറ്റിങ് പോലും മറന്നു!! സഞ്ജുവിനെ എന്താണ് പഠിപ്പിച്ചത്? യുവി എയറില്‍; ആരാധകരോഷം

പ്രവചനമറിയാം

നാലാം ടി20യില്‍ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ എത്ര റണ്‍സായിരിക്കും നേടുകയെന്ന പ്രവചനത്തിലേക്കു വന്നാല്‍ സെഞ്ച്വറിയോ, ഫിഫ്റ്റി പ്ലസ് സ്‌കോറോന്‍ നേടാന്‍ സാധ്യതയില്ലെന്നാണ് എഐയുടെ പ്രവചനം. ഇഷാന്‍ കിഷന്റെ മികച്ച ഫോമും കിവി ന്യൂബോള്‍ ബൗളര്‍മാരുടെ പ്രകടനവും അദ്ദേഹത്തിന്റെ ബാറ്റിങിനെയും ബാധിച്ചിട്ടുണ്ട്.

അതിനാല്‍തന്നെ 10 മുതല്‍ 30 റണ്‍സ് മാത്രമേ നാലാം ടി20യില്‍ സഞ്ജ സ്‌കോര്‍ ചെയ്യാനിടയുള്ളൂ. എന്നാല്‍ ഇന്നിങ്‌സിന്റെ തുടക്കത്തിലെ പരിഭ്രമവും അലക്ഷ്യമായ ഷോട്ടുകളും ഒഴിവാക്കിയാല്‍ 40 പ്ലസ് റണ്‍സ് അദ്ദേഹത്തിന് സാധ്യമാണ്.

Credit: Mykhel

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+