അന്ന് സോഷ്യൽ മീഡിയയില്ലാത്തത് കൊണ്ടാണ്, കാവ്യ അണിഞ്ഞൊരുങ്ങിയാൽ മഞ്ജുവിനും തടുക്കാനാകില്ല; ചർച്ച

മഞ്ജു വാര്യരു‌ടെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ എങ്ങും ചർച്ചാ വിഷയം. പുതിയ മേക്കോവറിൽ മഞ്ജുവിനെ കാണാൻ വളരെ ഭം​ഗിയുണ്ടെന്ന് ആരാധകർ പറയുന്നു. 47 കാരിയായ മഞ്ജുവിന് ഈ പ്രായത്തിലും എങ്ങനെ യുവത്വം നിലനിർത്താൻ സാധിക്കുന്നെന്നത് പലരുടെയും ചോദ്യമാണ്. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ 2014 ൽ അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുമ്പോൾ ഈ ലുക്കിലായിരുന്നു മഞ്ജു. ക്രമേണ തന്റെ ജീവിത ശെെലികൾ മാറ്റിയും സ്കിൻ കെയർ ചെയ്തും ആരോ​ഗ്യം ശ്രദ്ധിച്ചും ഇന്നത്തെ മാറ്റം കൊണ്ട് വരികയായിരുന്നു.

മരിച്ച് കിടക്കുന്നത് കണ്ടപ്പോള്‍ നിരാശ! പക്ഷേ, പിന്നീടുള്ള ട്വിസ്റ്റ് സൂപ്പര്‍! മല്ലിക ചേച്ചി ഗംഭീരമാക്കി!

പല ഭാഷകളിൽ സിനിമകൾ ചെയ്യുന്ന താരമായതിനാൽ തന്നെ ലുക്കും സ്ക്രീൻ പ്രസൻസും നിലനിർത്തേണ്ടത് മഞ്ജുവിന് അത്യാവശ്യമാണ്. അതിനാൽ തന്നെ ഇക്കാര്യത്തിൽ നടി പ്രത്യേക ശ്രദ്ധ കൊടുക്കാറുമുണ്ട്. മഞ്ജു സ്റ്റെെലിഷ് ലുക്കിൽ ഫോട്ടോ പങ്കുവെച്ചാൽ സ്ഥിരമായി വരുന്ന കമന്റുകളാണ് ദിലീപിന്റെ നഷ്ടം എന്ന വാചകം. മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം നടി കാവ്യ മാധവനെയാണ് ദിലീപ് വിവാ​ഹം ചെയ്തത്. മഞ്ജുവിന് ഇന്നാണ് സൗന്ദര്യത്തിന്റെ പേരിൽ പ്രശംസകൾ വരുന്നതെങ്കിൽ കാവ്യക്കിത് തന്റെ ചെറുപ്പകാലത്തേ കേൾക്കുന്ന പ്രശംസയാണ്.


Manju Warrier Kavya Madhavan

മലയാള സിനിമയുടെ മുഖശ്രീയായിരുന്നു ഒരു കാലത്ത് കാവ്യ മാധവൻ. സ്വാഭാവിക സൗന്ദര്യം കൊണ്ട് ആരാധകരുടെ മനസ് കീഴ‌ടക്കിയ നടി. മഞ്ജു വാര്യർ‌ അടുത്ത കാലത്താണ് തന്റെ ലുക്കിൽ ശ്രദ്ധ നൽകാൻ തുടങ്ങിയത്. എന്നാൽ കാവ്യ വളരെ ചെറിയ പ്രായം മുതൽ ഇക്കാര്യത്തിൽ ശ്രദ്ധ നൽകുന്ന നടിയായിരുന്നു. മേക്കപ്പിൽ കാവ്യക്കുള്ള അറിവിനെക്കുറിച്ച് ഒന്നിലേറെ മേക്കപ്പ് ആർട്ടിസ്റ്റുകൾ സംസാരിച്ചിട്ടുണ്ട്.

ആ നടിയുടെ കുടുംബ ജീവിതത്തെ അപ്പാടെ ഉലച്ചു, അമ്മ സംഘടനയ്ക്കുള്ളിൽ ഇപ്പോൾ നടക്കുന്നത്: ആലപ്പി അഷ്റഫ്

തന്റെ കോസ്റ്റ്യൂമിലും ഹെയർ സ്റ്റെെലിലുമെല്ലാം മികവ് പുലർത്തിയിരുന്ന ആളാണ് കാവ്യ. കാവ്യയുടെ പഴയ ഫോട്ടോകളോട് കിടപിടിക്കാൻ ഇന്നത്തെ യുവ നടിമാരുടെ ഫോട്ടോഷൂട്ടിന് പോലും കഴിയില്ലെന്ന് ആരാധകർ പറയുന്നു. അന്നത്തെ കാലത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ കാവ്യയോളം ആഘോഷിക്കപ്പടുന്ന മറ്റൊരു നടിയുണ്ടാകില്ലായിരുന്നു. ‌

Credit: Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+