Get Updates
Get notified of breaking news, exclusive insights, and must-see stories!

സിം​ഗിൾ മദറാണ്, അന്ന് ഉമ്മ ചിന്തിച്ചത് ഞങ്ങളെ കുറിച്ച്, ഉമ്മയെ ഒരാളുടെ കൈപിടിച്ച് കൊടുക്കണമെന്നാണ് ആ​ഗ്രഹം!

അവതാരകയും മുൻ ബി​ഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന മസ്താനി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹം പങ്കുവെച്ചിരിക്കുകയാണിപ്പോൾ. ഉമ്മയ്ക്ക് ഒരു ദാമ്പത്യം ഉണ്ടാകുന്നത് കാണാൻ അതിയായി ആ​ഗ്രഹിക്കുന്നുവെന്ന് മസ്താനി പറയുന്നു. ഉപ്പയുടെ മരണശേഷം ഉമ്മയാണ് മസ്താനിയേയും സഹോദരിയേയും വളർത്തിയത്. സ്വന്തമായി സമ്പാദിച്ച് തുടങ്ങിയശേഷം മസ്താനിയാണ് ഇപ്പോൾ ഉമ്മയേയും സഹോദരിയേയും സംരക്ഷിക്കുന്നത്. താനാണ് കുടുംബനാഥയെന്നും അച്ഛന്റെ റോൾ താനാണ് ചെയ്യുന്നതെന്നും ബി​ഗ് ബോസിൽ വെച്ച് തന്നെ മസ്താനി പറഞ്ഞിരുന്നു.

ആഘോഷിക്കാൻ ഒപ്പമുണ്ടാകും, പക്ഷെ വിജയ്ക്കൊരു പ്രശ്നം വന്നാൽ തൃഷയെ കാണില്ല; വിമർശിച്ച് ആരാധകർ

മക്കൾ ഒരു സമയം കഴിയുമ്പോൾ പഠനത്തിനും ജോലിക്കുമെല്ലാമായി മറ്റ് സ്ഥലങ്ങളിലേക്ക് പോയേക്കും. ചിലർ കല്യാണം കഴിച്ച് പോകും. ആ സമയത്ത് അച്ഛനാണോ അമ്മയാണോ ആരാണോ സിം​ഗിൾ പാരന്റായുള്ളത് ആ വ്യക്തി വീട്ടിൽ ഒറ്റപ്പെടും. ആ സമയത്ത് അവർക്ക് ഒരു കൂട്ടുവേണം.


mastani bigg boss
Photo Credit:

എത്ര കാലമെന്ന് വെച്ചാണ് മക്കളെ ആ ആശ്രയിച്ച് ജീവിക്കുക. എന്തൊക്കെ മക്കളോട് അവർക്ക് പറയാൻ പറ്റും. ഒരു ലിമിറ്റുണ്ട്. അതുകൊണ്ട് തന്നെ സ്വന്തമെന്ന് പറയുന്നൊരാൾ എല്ലാ ആൾക്കാർക്കും വേണം മസ്താനി പറഞ്ഞ് തുടങ്ങി. അതിന് പ്രായം ഒന്നും ഒരു വിഷയമല്ല. ഇന്ന പ്രായത്തിലെ സ്നേഹിക്കാൻ പാടുള്ളു. ഇത്ര പ്രായത്തിനുശേഷം ഒരാൾക്ക് പ്രണയം തോന്നാൻ പാടില്ല, വിവാഹം കഴിക്കാൻ തോന്നാൻ പാടില്ല, പഠിക്കാൻ പാടില്ല എന്നിങ്ങനെ കുറേ കാര്യങ്ങൾക്ക് സമയം നിശ്ചയിച്ചിട്ടുണ്ട് സമൂഹം.

ഇതൊക്കെ ആരാണ് നിശ്ചയിക്കുന്നതെന്ന് ചില സമയത്ത് ആലോചിച്ച് പോകും. മുപ്പത് വയസ് കഴിഞ്ഞാൽ വിവാഹം നടക്കില്ല, വിവാഹം നടക്കാൻ ബുദ്ധിമുട്ടാണ് എന്നുള്ള തരത്തിലും കേട്ടിട്ടുണ്ട്. പങ്കാളി മരിച്ചാൽ വിധവയായി വെള്ള സാരിയുടുത്ത് നടക്കണം. ഹാപ്പിയായി ഇരിക്കാൻ പാടില്ല എന്നുള്ള തരത്തിലുള്ള ചിന്തയും സമൂഹ​ത്തിലുണ്ട്.

ജാഡയില്ല പാവം, രേണുവിനെ കൊണ്ടുവന്നത് മറ്റ് സെലിബ്രിറ്റീസിനെ കൊണ്ട് വരുന്നതിനേക്കാൾ മികച്ചതായി തോന്നി!

സമൂഹം എന്ത് വിചാരിക്കുമെന്ന് കരുതി അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ മടിക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ ഉമ്മയും സിം​ഗിൾ മദറാണ്. ഞാൻ ഒരു മുസ്ലീം കമ്യൂണിറ്റിയിൽ നിന്നുമാണ്. ഉമ്മയ്ക്ക് ചിലപ്പോൾ ഒന്ന് ചുരിദാറിട്ട് പുറത്തിറങ്ങണമെന്ന് ഉണ്ടാകും. പക്ഷെ സമൂഹ​ത്തെ കുറിച്ച് ഓർത്ത് ചെയ്യാൻ മടിക്കും. എന്റെ ഉപ്പ മരിച്ച് പോയതാണ്.

ഞാനും ഉമ്മയെ ഓരോ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കാറുണ്ട്. പക്ഷെ സമൂഹത്തെ ഭയന്ന് ഉമ്മ ഒന്നും ചെയ്യില്ല. ഉപ്പ മരിച്ചിട്ട് ഒരുപാട് വർഷമായി. ഞാനും അനിയത്തിയും ഉമ്മയും അടങ്ങുന്നതാണ് കുടുംബം. ഇപ്പോൾ ഞാനാണ് കുടുംബം നോക്കുന്നത്. ഉമ്മ കുറേ വർഷങ്ങളായി ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ഒരു സമയം കഴിഞ്ഞപ്പോൾ വിവാഹം കഴിക്കാൻ ഉമ്മയോട് ഞാൻ പറഞ്ഞ് തുടങ്ങിയിരുന്നു.


mastani bigg boss
Photo Credit:

തുടക്കത്തിൽ ഉമ്മയ്ക്ക് പേടിയായിരുന്നു. കാരണം രണ്ട് പെൺകുട്ടികളാണല്ലോ. വീണ്ടും വിവാഹം കഴിച്ചാൽ വരുന്നയാൾ എങ്ങനെയായിരിക്കും എങ്ങനെയാകും പെരുമാറുക എന്നൊക്കെയുള്ള ഭയമായിരുന്നു. ഇപ്പോൾ ഞങ്ങൾ രണ്ട് പെൺമക്കളും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായി. ഇപ്പോഴും വേറൊരു വിവാഹത്തിന് ഉമ്മയെ ഞാൻ നിർബന്ധിക്കാറുണ്ട്. സിം​ഗിൾ പാരന്റായിരുന്നവർ വീണ്ടും വിവാഹം കഴിച്ച വീഡിയോ കാണിച്ച് മോട്ടിവേറ്റ് ചെയ്യാറുമുണ്ട്.

എന്നാലും ഉമ്മയെ എന്തോ ഒന്ന് പിന്നിൽ നിന്നും വലിക്കുകയാണ്. ഞാൻ കല്യാണം കഴിക്കും മുമ്പ് എന്റെ ഉമ്മയെ ഒരാളുടെ കൈപിടിച്ച് കൊടുക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആ​ഗ്രഹം. എന്റെ ഉമ്മയ്ക്ക് നല്ലൊരു പങ്കാളിയെ ലഭിക്കുന്നത് കാണാനും അവർ നല്ലൊരു ലൈഫ് നയിക്കുന്നത് കാണാനും അതിയായ ആ​ഗ്രഹമുണ്ട്.

'നരേന്ദ്രപ്രസാദിന്റെയും മുരളിയുടേയും ജീവിതത്തെ ബാധിച്ചത് മദ്യം, ആ ശീലം എനിക്കില്ല, ലാലിന് കുട്ടികളുടെ സ്വഭാവം'

എന്തായാലും ഒരു ഘട്ടം കഴിയുമ്പോൾ ഉമ്മ ഒറ്റയ്ക്കായി പോകും. ആ സാഹചര്യത്തിൽ ഉമ്മയ്ക്ക് കൂട്ടായി ഒരാൾ വേണമെന്നും താൽപര്യമുള്ളവർക്ക് തന്നെ ബന്ധപ്പെടാമെന്നും മസ്താനി പറഞ്ഞു.

Credit: Filmibeat

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+