ദിലീപ് തന്നെയാണ് ആവശ്യപ്പെട്ടത്, അവനും ഞാനും തമ്മിൽ സാമ്യതകൾ; കുഞ്ഞിക്കൂനനിൽ ഡ്യൂപ്പായതിനെ കുറിച്ച് നാദിർഷ!
ദിലീപിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്ന് സംഭവിച്ച സിനിമയായിരുന്നു 2002ൽ പുറത്തിറങ്ങിയ കുഞ്ഞിക്കൂനൻ. ദിലീപ് ഡബിൾ റോൾ ചെയ്ത സിനിമയിൽ താൻ ദിലീപിന് വേണ്ടി ഡ്യൂപ്പായി അഭിനയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ നാദിർഷ. ഞാൻ ദിലീപിന് വേണ്ടി കുഞ്ഞിക്കൂനനിൽ ഡ്യൂപ്പ് ചെയ്തിട്ടുണ്ട്. ഒരു ഗൾഫ് ഷോയുടെ കാര്യം ഡിസ്കസ് ചെയ്യാൻ വേണ്ടി പോയതായിരുന്നു. ലാൽ ജോസൊക്കെ ഉണ്ടായിരുന്നു. ഞങ്ങളാണ് ആ സമയത്ത് ഒരുമിച്ച് ഷോയ്ക്ക് പോയിരുന്നത്. തൊടുപുഴയായിരുന്നു ഷൂട്ടിങ് നടന്നിരുന്നത്. ഞാൻ അവിടേക്ക് ചെല്ലുമ്പോൾ കൂലംകഷമായ ചർച്ചയും സംസാരവും നടക്കുകയാണ്. ശശി ശങ്കറേട്ടനാണ് സംവിധായകൻ.

അയാളെ വെച്ച് ചെയ്താൽ ബോഡി ഓക്കെയാവില്ലെന്ന് ഞാൻ നിങ്ങളോട് പറഞ്ഞതാണ്. പക്ഷെ നിങ്ങൾ കേട്ടില്ല എന്നൊക്കെയുള്ള സംസാരം റഷ് അടിച്ച് കണ്ടുകൊണ്ട് അവർക്കിടയിൽ നടക്കുന്നുണ്ട്. ഫൈറ്റ് സീനിൽ ദിലീപ് ഡബിൾ റോൾ ചെയ്യുന്ന രംഗമാണ് എടുക്കുന്നത്. കൂനും പൊങ്ങിയ പല്ലും കുറ്റിമുടിയും എല്ലാമുള്ള കുഞ്ഞിക്കൂനന്റെ റോളിലേക്കാണ് ആള് ശരിയാവാത്തത്. അതിനിടയിൽ അത് ഞാൻ പറയാം കുഴപ്പമില്ല എന്നൊക്കെ ദിലീപ് പറയുന്നത് കേൾക്കാം. പെട്ടന്ന് എന്നോട് ദിലീപ് വന്ന് ചോദിച്ചു തനിക്ക് വേണ്ടി ഡ്യൂപ്പ് ചെയ്യാമോയെന്ന്. നാളെ ഷോയ്ക്ക് വേണ്ടി ദുബായ്ക്ക് പോവുകയാണെന്ന് ഞാൻ പറഞ്ഞു. എന്നാൽ ഇന്ന് രാത്രി ചെയ്യാൻ പറ്റുമോയെന്നായി ദിലീപ്.
അങ്ങനെ ഞാൻ സമ്മതിച്ചു. എന്നെ സജഷൻ വെച്ച് കുറേ ഭാഗങ്ങൾ ആ സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തിട്ടുണ്ട്. ഞാൻ കുഞ്ഞിക്കൂനനായി വിഗും പല്ലും എല്ലാം വെച്ചിരുന്നു. ഞങ്ങളുടെ ബോഡി ലാംഗ്വേജിലൊക്കെ സാമ്യതകളുണ്ട്. ബ്രദേഴസിനെപ്പോലെയാണല്ലോ ഞങ്ങൾ. അതുപോലെ തന്നെ പല സ്കിറ്റുകളിലും ദിലീപിന് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. കേട്ടാൽ പക്ഷെ മനസിലാവില്ല. അവൻ ചെയ്യുന്ന സ്ലാങ്ങും വോയ്സും എനിക്ക് അറിയാം. അന്ന് ഡിജിറ്റൽ യുഗമല്ലല്ലോ അതുകൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ നല്ല സാമ്യതകൾ തോന്നുമായിരുന്നു.
Credit: Filmibeat


Click it and Unblock the Notifications
