Get Updates
Get notified of breaking news, exclusive insights, and must-see stories!

ടി20 ക്രിക്കറ്റിനെ റിഷഭ് ഇളക്കി മറിക്കും!! ഉത്തപ്പയുടെ ഉപദേശമിങ്ങനെ, സഞ്ജു പെട്ടു?

ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളില്‍ നിന്നു പതിയെ അപ്രത്യനായി കൊണ്ടിരിക്കുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് വമ്പന്‍ ഉപദേശവുമായി മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. ടി20 ക്രിക്കറ്റിനെ ഇളക്കി മറിക്കാന്‍ ബാറ്റിങില്‍ ചെറിയൊരു മാറ്റമാണ് റിഷഭ് വരുത്തേണ്ടതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ.

T20 WC 2026: പാക്കും കിവികളുമില്ല!! സെമി കളിക്കുക ഈ 4 ടീം, ഫൈനലില്‍ ഇവര്‍; പ്രവചിച്ച് ചാറ്റ്ജിപിടി

നിലവില്‍ ഇന്ത്യയുടെ ടി20 പ്ലാനുകളില്‍ നിന്നും റിഷഭ് പൂര്‍ണമായും പുറത്തായിക്കഴിഞ്ഞു. ബാക്കപ്പായി പോലും താരം ഇപ്പോള്‍ പരിഗണിക്കപ്പെടാറില്ല. ഏകദിനത്തിലാവട്ടെ ബാക്കപ്പ് കീപ്പറുമാണ് റിഷഭ്. പക്ഷെ കെഎല്‍ രാഹുല്‍ ഫസ്റ്റ് ചോയ്‌സായതിനാല്‍ അദ്ദേഹത്തിനു അവസരങ്ങള്‍ ലഭിക്കാറില്ല. കഴിഞ്ഞ വര്‍ഷം ഒരു ഏകദിനം പോലും റിഷഭ് കളിച്ചിട്ടുമില്ല.


RISHABH PANT

ഉത്തപ്പയുടെ ഉപദേശമറിയാം

ടി20 ക്രിക്കറ്റില്‍ ഓപ്പണറായോ, മൂന്നാം നമ്പറിലോ ബാറ്റ് ചെയ്താല്‍ മാത്രമേ റിഷഭ് പന്തിന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കൂയെന്നാണ് റോബിന്‍ ഉത്തപ്പയുടെ അഭിപ്രായം. പവര്‍പ്ലേയില്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്താല്‍ റിഷഭിനെ തടുക്കാന്‍ ആര്‍ക്കുമാവില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

റിഷഭ് പന്തിനോടും എനിക്കു വ്യക്തിപരമായി വളരെയധികം ക്ഷമയുണ്ട്. മുമ്പുണ്ടായ ആ കാറപകടം കാരണമാണ് ഇതെന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ബാറ്ററെന്ന നിലയില്‍ പന്തിന്റെ ബെസ്റ്റോ, മാക്‌സിമമോ നമ്മള്‍ ഇനിയും കണ്ടിട്ടില്ല.

IPL 2026: സഞ്ജുവിന്റെ പകരക്കാരന്‍ ഇതു തന്നെ!! വൈഭവിന് ശേഷം പുതിയ ഹീറോ; ആരെന്നറിയാം

അവന്‍ അവിടേക്കു എത്തിക്കൊണ്ടിരിക്കുകയാണെന്നും സ്വയം വളരുകയാണന്നും എനിക്കു തോന്നുന്നു. ഓപ്പണറായോ, മൂന്നാം നമ്പറിലോ കളിച്ചാല്‍ പന്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ നമുക്ക് ഉടനെ കാണാം. 2024ലെ ഐസിസി ടി20 ലോകകപ്പില്‍ അവന്‍ മൂന്നാം നമ്പറില്‍ കളിച്ചപ്പോള്‍ ഞാന്‍ വളരെയധികം ഹാപ്പിയായിരുന്നു.

ടി20 ക്രിക്കറ്റില്‍ കൂടുതല്‍ ബോളുകള്‍ നേരിടേണ്ടയാളാണ് പന്ത്. പവര്‍പ്ലേയിലെ സ്വാതന്ത്ര്യം അവനു നല്‍കണം. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായ ശേഷം അഞ്ചാം നമ്പറില്‍ പന്ത് ബാറ്റ് ചെയ്യുന്നത് എന്നെ ഏറെ അസ്വസ്ഥനാക്കുന്നു.


RISHABH PANT

ഞാന്‍ പറയുന്ന ഈ കാര്യങ്ങളില്‍ നിന്നിലേക്ക് എത്തുകയാണെങ്കില്‍, ബ്രോ ദയവ് ചെയ്ത് നീ ഓപ്പണ്‍ ചെയ്യണം. ഇന്ത്യന്‍ ടി20 ക്രിക്കറ്റിനെ ഇളക്കി മറിക്കാന്‍ നിനക്കു കഴിയും. കഴിഞ്ഞ വര്‍ഷം എല്‍എസ്ജിക്കായി സെഞ്ച്വറി നേടിയതും മൂന്നാം നമ്പറില്‍ കളിച്ചപ്പോഴായിരുന്നുവെന്നും ഉത്തപ്പ വിശദമാക്കി.

സ്റ്റാറായത് സഞ്ജു!! മോശമാര്? കീപ്പര്‍മാരുടെ പ്രകടനമിങ്ങനെ, അഗാര്‍ക്കറിന് തെറ്റിയില്ല

റിഷഭ് പന്ത് ഇനി ടി20യില്‍ ഓപ്പണ്‍ ചെയ്‌തേ തീരൂ. ആ സമയത്തു ഫീല്‍ഡ് വളരെ ഓപ്പണായിരിക്കും. ക്രീസില്‍ സെറ്റായി കഴിഞ്ഞാല്‍ അവനെ തടയാന്‍ ആര്‍ക്കും കഴിയില്ല.

എന്തിനാണ് ബാറ്റിങില്‍ നീ സ്വയം തന്നെ കടുപ്പമേറിയ പൊസിഷനില്‍ കളിക്കുന്നത്? നിന്റെ കഴിവ് പരമാവധി ഉപയോഗിക്കണം. ക്രീസില്‍ നിലയുറപ്പച്ചാല്‍ മറ്റൊന്നും പന്തിന് വിഷയമാവില്ല. അവന്‍ തകര്‍ത്തു കളിക്കുമെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സീസണില്‍ എല്‍എസ്ജിക്കായി 13 ഇന്നിങ്‌സുകളിലാണ് റിഷഭ് കളിച്ചത്. 24.45 എന്ന മോശം ശരാശിയില്‍ 133.16 സ്‌ട്രൈക്ക് റേറ്റോടെ നേടാനായതാവട്ടെ 269 റണ്‍സുമാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂവുമായുള്ള സീസണിലെ അവസാന മല്‍സരത്തിലാണ് റിഷഭ് സെഞ്ച്വറി കുറിച്ചത്. 61 ബോളില്‍ താരം അടിച്ചെടുത്തത് 118 റണ്‍സാണ്. 193.44 സ്‌ട്രൈക്ക് റേറ്റിലാണിത്.

Credit: Mykhel

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+