വിവാഹനിശ്ചയം കഴിഞ്ഞു... രണ്ടാം ജീവിതം കുടുംബത്തിന്റെ അനുഗ്രഹത്തോടെ; പാർവതി വിജയ് വീണ്ടും വിവാഹിതയാകുന്നു!
സീരിയൽ താരവും മൃദുല വിജയിയുടെ സഹോദരിയുമായ പാർവതി വിജയ് വീണ്ടും വിവാഹിതയാകുന്നു. പ്രണയ ദിനത്തിലാണ് വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷം സോഷ്യൽമീഡിയ പേജ് വഴി പാർവതി പങ്കിട്ടത്. സീരിയൽ ക്യാമറാമാൻ അരുൺ അജയിയെയാണ് താരം ആദ്യം വിവാഹം ചെയ്തത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. കുടുംബത്തിന്റെ സമ്മതം ഇല്ലാതിരുന്നതുകൊണ്ട് തന്നെ ഒളിച്ചോടി വിവാഹിതരാവുകയായിരുന്നു.
അന്ന് പാർവതി കുടുംബവിളക്ക് എന്ന സീരിയലിൽ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സമയമായിരുന്നു. വിവാഹം കഴിഞ്ഞതോടെ സീരിയൽ അഭിനയം അവസാനിപ്പിച്ചു. ശേഷം ഇരുവരുടേയും ജീവിതത്തിലേക്ക് മകൾ യാമിക എത്തി. മകൾക്കൊപ്പം വ്ലോഗിങ്ങും മറ്റുമായി അരുണും പാർവതിയും സജീവമായിരുന്നു.

എന്നാൽ പിന്നീട് ഒരു സമയം മുതൽ പാർവതിക്കും മകൾക്കും ഒപ്പം അരുണിനെ കാണാതെയായി. ഇതോടെ ഫോളോവേഴ്സിൽ നിന്നും പലവിധത്തിലുള്ള ചോദ്യങ്ങളും ഉയർന്നു. പിന്നാലെയാണ് താനും അരുണും വേർപിരിഞ്ഞുവെന്ന് പാർവതി അറിയിച്ചത്. ഇപ്പോഴിതാ തന്നേയും മകളേയും ഒരുപോലെ സ്നേഹിക്കാൻ മനസുള്ള ഒരാളെ പങ്കാളിയായി കണ്ടെത്തിയ സന്തോഷത്തിലാണ് പാർവതി. സിംഗിൾ പാരന്റായ തനിക്ക് രണ്ടാം വിവാഹം എന്ന തീരുമാനത്തിലേക്ക് എത്താൻ ഏറെ പ്രയാസമായിരുന്നുവെന്നും പാർവതി പറയുന്നു.
വിവാഹനിശ്ചയം കഴിഞ്ഞു... ഞങ്ങളുടെ രണ്ടാം ജീവിതം കുടുംബത്തിന്റെ അനുഗ്രഹത്തോടെ ആരംഭിക്കുന്നു. ഒരു സിംഗിൾ പാരന്റ് എന്ന നിലയിൽ വീണ്ടും ഒരാളെ വിവാഹം കഴിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. പക്ഷെ യാമിയും ഞാനും ഞങ്ങളെ പരിപാലിക്കുന്ന സ്നേഹിക്കാൻ മനസുള്ള ഒരു മനോഹരമായ ആത്മാവിനെ കണ്ടെത്തി.
ദൈവത്തിനും എന്റെ കുടുംബത്തിനും ഞങ്ങളോടൊപ്പം നിന്ന എന്റെ സുഹൃത്തുക്കൾക്കും നന്ദി. എല്ലാ മാധ്യമങ്ങളും ദയവായി എന്റെ സ്വകാര്യ ഇടത്തിൽ ഇടപെടുന്നത് നിർത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇതാണ് എന്റെ ജീവിതം... എന്റെ കഥ. ശരിയായ സമയത്ത് അദ്ദേഹത്തെ നിങ്ങൾക്ക് ഞാൻ പരിചയപ്പെടുത്തും എന്നാണ് പാർവതി കുറിച്ചത്.
ഒപ്പം ഭാവി പങ്കാളിക്കും മകൾക്കും ഒപ്പമുള്ള ചിത്രങ്ങളും പാർവതി പങ്കുവെച്ചു. എന്നാൽ പേരോ മുഖമോ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അനിയത്തിയുടെ പങ്കാളിയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് മൃദുലയും കമന്റ് കുറിച്ചു. ഗോപിക അനിൽ അടക്കം സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന നിരവധി താരങ്ങൾ പാർവതിക്ക് ആശംസകളുമായി എത്തി. അഭിനയം, മോഡലിങ് രംഗത്ത് മാത്രമല്ല ബിസിനസിലും സജീവമാണ് പാർവതി.

അടുത്തിടെയാണ് ചേച്ചി മൃദുലയ്ക്കൊപ്പം ചേർന്ന് സിസ് ബൈ എംപി എന്ന ക്ലോത്തിങ് ബ്രാന്റ് പാർവതി ആരംഭിച്ചത്. അരുണുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ച സമയത്ത് സോഷ്യൽമീഡിയയിൽ നിന്നും വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന ഒരാൾ കൂടിയാണ് പാർവതി. അന്ന് തന്നെ കുറിച്ച് പ്രചരിച്ച വ്യാജ വാർത്തകൾക്ക് എതിരേയും പാർവതി രംഗത്ത് എത്തിയിരുന്നു.
ഞാന്‍ പതിനെട്ട് വയസിലാണ് ഒളിച്ചോടിപ്പോയതെന്ന് പലരും പറഞ്ഞ് കണ്ടു. ഇരുപത്തിയൊന്ന് വയസിലായിരുന്നു എന്റെ വിവാഹം. അങ്ങനെയൊരു വിവാഹം ആയതുകൊണ്ട് നെഗറ്റീവ് കമന്റ്‌സ് വരുമെന്ന് ഉറപ്പായിരുന്നു. അതില്‍ എനിക്കൊരു പ്രശ്‌നവുമില്ല. അത് എന്റെ ജീവിതത്തില്‍ അന്ന് സംഭവിച്ച ഒരു തെറ്റാണ്. അതിനെ അങ്ങനെയേ ഞാന്‍ കാണുന്നുള്ളു എന്നാണ് പാർവതി പറഞ്ഞത്.
അരുണും മറ്റൊരു ജീവിതത്തിലേക്ക് കടന്ന് കഴിഞ്ഞു. സീരിയൽ നടി സായ് ലക്ഷ്മിയാണ് അരുണിന്റെ ഇപ്പോഴത്തെ പങ്കാളി. ഇരുവരും വിവാഹിതരായിട്ടില്ല. മകൾ പാർവതിയുടെ സംരക്ഷണയിലാണെങ്കിലും സാധിക്കുന്ന സമയങ്ങളിൽ കുഞ്ഞിനൊപ്പം ചിലവഴിക്കാൻ അരുണും ശ്രദ്ധിക്കാറുണ്ട്. അരുണുമായുള്ള പ്രണയം പരസ്യപ്പെടുത്തിയശേഷം പാർവതിയുടെ കുടുംബം തകർത്തുവെന്ന ആരോപണം സായ് ലക്ഷ്മിക്കും കേൾക്കേണ്ടി വന്നിരുന്നു.
Credit: Filmibeat
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications