വീട്ടിലുണ്ടെങ്കിലും വാങ്ങിച്ച് വരും! എത്ര പറഞ്ഞാലും അനുസരിക്കില്ല! ഓസിയെക്കുറിച്ച് അമ്മയുടെ പരാതി

മക്കളുടെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് വാചാലയായിരിക്കുകയാണ് സിന്ധു കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലൂടെയായി വന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടയിലായിരുന്നു ഇതേക്കുറിച്ച് വിശദീകരിച്ചത്. ഭക്ഷണ കാര്യങ്ങളില്‍ അമ്മു എന്നെപ്പോലെയാണ്. ഒരുവിധം എല്ലാം ഫുഡും കഴിക്കും. പുതിയ ഭക്ഷണങ്ങള്‍ ട്രൈ ചെയ്യാന്‍ ഇഷ്ടമാണ്. എവിടെയെങ്കിലും പോയാല്‍ അവിടത്തെ സ്‌പെഷലായിട്ടുള്ള ഫുഡ് കഴിക്കണം, ഫുഡ് ഭയങ്കര വീക്ക്‌നെസാണ്. നന്നായിട്ട് എന്‍ജോയ് ചെയ്ത്, നല്ലപോലെ കഴിക്കുന്ന ആളാണ്.

ഓസി സമ്മതിക്കുമോ എന്നറിയില്ല! മകളെക്കുറിച്ച് ആശയക്കുഴപ്പം തന്നെ! ഓമിയെക്കുറിച്ചുള്ള ആഗ്രഹം പങ്കിട്ട് സിന്ധു

അമ്മുവാണ് എന്റെ ബലം. പുതിയതൊക്കെ ട്രൈ ചെയ്യാന്‍ എന്നെയും പ്രേരിപ്പിക്കും. അവിടെ അത് കിട്ടും, ഇത് കിട്ടും എന്നൊക്കെ പറഞ്ഞ് എന്നെയും കൊണ്ടുപോവാറുണ്ട്. അമ്മു ഫുഡി തന്നെയാണ്. വീട്ടിലെ എന്ത് ഫുഡും മിണ്ടാതെ കഴിക്കുന്നയാളാണ്. നല്ല കറികളൊക്കെ തീര്‍ന്നാലും ഇരുന്ന് കഴിച്ചോളും. കുഞ്ഞായിരുന്നപ്പോള്‍ തൊട്ട് അമ്മുവിന്റെ ഭക്ഷണ കാര്യത്തില്‍ എനിക്കൊരു ടെന്‍ഷനുമില്ലായിരുന്നു.


Sindhu Krishna latest chat
Photo Credit:

ഓസിയാണേല്‍ കുഞ്ഞിലേ തന്നെ ഫുഡ് കഴിക്കാന്‍ മടിയായിരുന്നു. ചോറും മീന്‍കറിയും ഇഷ്ടമാണ്. ഒരുപാട് കറികള്‍ കൂട്ടി കഴിക്കാനൊന്നും ഇഷ്ടമില്ല. ജങ്ക് ഫുഡിനോട് താല്‍പര്യമാണ്. ഞാനും ഓസിയും അഭിപ്രായവ്യത്യാസം വരുന്നതും അക്കാര്യത്തിലാണ്. ഓസി വീട്ടിലുള്ളപ്പോള്‍ സ്വിഗിക്കാര്‍ വന്നുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ പുറത്ത് നിന്ന് വാങ്ങിച്ചിട്ട് വരും. നമ്മുടെ വീട്ടില്‍ ചിക്കന്‍ കറിയുള്ളപ്പോള്‍ പുറത്ത് നിന്നും അത് വാങ്ങിച്ചിട്ട് വരും. എന്തിനാ, ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചാല്‍ ഞാന്‍ അറിഞ്ഞില്ലെന്ന് പറയും. പണ്ട് സാമ്പാറൊക്കെ സ്വിഗിയില്‍ ഓര്‍ഡര്‍ ചെയ്യും. രാത്രിയിലൊക്കെയാണ് ചെയ്യുന്നത്. പല ഹോട്ടലില്‍ നിന്നും പലതായാണ് ഓര്‍ഡര്‍ ചെയ്യുന്നത്. ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഓസിയും അപ്പച്ചിയും എന്നും അടിയാവാറുണ്ട്. അച്ചാറൊക്കെ ഓസിക്ക് ഒത്തിരി ഇഷ്ടമാണ്.

മക്കളെക്കുറിച്ച് വായില്‍ തോന്നിയത് പുലമ്പരുത്! ഗോകുലിന്റെ വീട്ടുകാരുമായും ഒന്നിച്ചോ? ചോദ്യങ്ങളില്‍ മറുപടി

ഇഷാനിയും ഓസിയെപ്പോലെ ഫുഡ് സെലക്ടീവായി കഴിക്കുന്ന ആളാണ്. കഴിക്കാന്‍ വിളിച്ചില്ലെങ്കില്‍ അത്രയും സന്തോഷം. ഫ്രൈഡ്‌റൈസ് വാങ്ങിച്ചാല്‍ എല്ലാം പെറുക്കി വെക്കുമായിരുന്നു. അങ്ങനെ ചെയ്യല്ലേ എന്ന് പറഞ്ഞാല്‍ എനിക്ക് വെജിറ്റബിള്‍സ് ഇഷ്ടമല്ലെന്ന് പറയുമായിരുന്നു കുട്ടിക്കാലത്ത്. ഇപ്പോള്‍ കറക്റ്റ് ഡയറ്റൊക്കെ നോക്കിയാണ് കഴിപ്പ്. വെജിറ്റബിള്‍സൊക്കെ കഴിക്കും. ജിമ്മില്‍ പോവാന്‍ തുടങ്ങിയതോടെ ഹെല്‍ത്തി ഡയറ്റ് ഫോളോ ചെയ്യുന്നുണ്ട്. ഭക്ഷണ കാര്യത്തില്‍ ഡിസിപ്ലിന്‍ഡാണ്.

ഹന്‍സു ചെറുപ്പത്തില്‍ ഫുഡ് ചോദിച്ച് കഴിക്കുമായിരുന്നു. എരിവുള്ള ഭക്ഷണമാണ് താല്‍പര്യം. ഒത്തിരി കറികളൊന്നും ഇഷ്ടമില്ല. രാത്രിയില്‍ കഞ്ഞിയാണ് ഇഷ്ടം. പായസമോ, ഡെസേര്‍ട്ടോ ഒന്നും കഴിക്കത്തില്ല മൂന്നുപേരും. അപൂര്‍വ്വമായാണ് അതൊക്കെ കഴിക്കുന്നത്. ഒരു പായസവും ഇഷ്ടമല്ല. ഓസിക്ക് ഇഷ്ടമല്ലായിരുന്നു പായസമൊന്നും. അയ്യോ, കഴിക്കല്ലേ എന്ന് പറഞ്ഞ് ഇഷാനി കഴിക്കാതെയായി. അതിന് ശേഷം രണ്ടുപേരും പറഞ്ഞ് ഹന്‍സുവും ഇങ്ങനെയുള്ളതൊന്നും കഴിക്കാതെയായി. എവിടെ പോയാലും കഞ്ഞിയുണ്ടോ എന്നാണ് മൂന്നുപേരും ചോദിക്കുന്നത്.

അവന്‍ ഇട്ടിട്ട് പോവുമെന്ന് എല്ലാവരും പറഞ്ഞു! പക്ഷേ, ഞങ്ങളിപ്പോഴും ഒന്നിച്ച് തന്നെ! തെളിവുമായി സായ് ലക്ഷ്മി

പുറത്തൊക്കെ പോവുമ്പോള്‍ പന്ത്രണ്ടരയാവുമ്പോള്‍ ഇവര്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റ് തപ്പാന്‍ തുടങ്ങും. അമ്മു ആ നാട്ടിലുള്ള ഫുഡ് കഴിക്കും, ഞാന്‍ ഇവരുടെ കൂടെ പോവും. വഴിതെറ്റരുതെന്ന് കരുതിയാണ് ഞാന്‍ ഇവരോടൊപ്പം പോവുന്നത്. നമുക്ക് രണ്ടുപേര്‍ക്കും എവിടെയെങ്കിലും പോവാമെന്ന് അമ്മു എന്നോട് പറയും. ട്രിപ്പില്‍ എല്ലാം ഇവരുടെ ഈ സ്വഭാവം കാരണം ശരിക്കും പെട്ടുപോയിട്ടുണ്ട്. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തില്‍ നിന്നും ഒത്തിരി അകലെയായിരിക്കും ഇന്ത്യന്‍ റെസ്‌റ്റോറന്റ്. കിച്ചു എല്ലാം കഴിക്കുന്ന ആളാണ്. ഫുഡില്ലെങ്കില്‍ പുള്ളിക്ക് സന്തോഷമാണ്. ഒരു ആപ്പിളും കഴിച്ചങ്ങ് പോയ്‌ക്കോളും. എങ്ങനെയെങ്കിലും മെലിയണം, വയറ് കുറയ്ക്കണം എന്ന് പറഞ്ഞാണ് നടക്കുന്നത്.

Credit: Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+