'സിദ്ധാർത്ഥിനെ ന്യായീകരിച്ചവരൊക്കെ എവിടെ?, ഒരു കുടുംബം അനാഥമായി, മനുഷ്യ ജീവനേക്കാൾ വലുതായി എന്താണ് ഉള്ളത്?'
ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ പുലർച്ചെയാണ് ഉപ്പും മുളകും താരം സിദ്ധാർത്ഥ് പ്രഭു മദ്യപിച്ച് വാഹനമോടിച്ച് വയോധികനെ ഇടിച്ച് പരിക്കേൽപ്പിച്ചത്. കോട്ടയം ഭാഗത്ത് നിന്ന് എത്തിയ നടന്റെ കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ തമിഴ്നാട് സ്വദേശി തങ്കരാജിനെ ഇടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിദ്ധാർത്ഥ് നാട്ടുകാരുമായി വാക്കുതർക്കമായി. കയ്യേറ്റശ്രമവും നടന്നു. ചോദ്യം ചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച നടനെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇപ്പോഴിതാ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. എംസി റോഡിൽ നാട്ടകം ഗവ.കോളജിന് സമീപത്താണ് സംഭവം നടന്നത്.

അന്ന് സംഭവത്തിനുശേഷം സിദ്ധാർത്ഥിനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തങ്കരാജ് മരിച്ച സാഹചര്യത്തിൽ നടനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും. വയോധികൻ മരിച്ചുവെന്ന വാർത്ത പുറത്ത് വന്നതോടെ സിദ്ധാർത്ഥിന് മാതൃകാപരമായ ശിക്ഷ നൽകണമെന്ന രീതിയിലാണ് പ്രേക്ഷക പ്രതികരണങ്ങൾ.
Credit: Filmibeat


Click it and Unblock the Notifications
