T20 WC 2026: ലോകകപ്പ് കഴിഞ്ഞാല്‍ സഞ്ജു തെറിക്കും!! പകരമാര്? ഇതിലൊരാള്‍ ഫേവറിറ്റ്

ഇന്ത്യന്‍ ടി20 ടീമില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കരിയര്‍ വലിയ അപകടത്തിലാണെന്നതില്‍ സംശയമില്ല. നിലവില്‍ ടി20 ലോകകപ്പ് (T20 WC 2026) സ്‌ക്വാഡിന്റെ ഭാഗമാണെങ്കിലും ഇതു കഴിഞ്ഞാല്‍ ഭാവി എന്താവുമെന്നത് കാത്തിരുന്നു തന്നെ കാണണം. നിലവിലെ സാഹചര്യത്തില്‍ ലോകകപ്പിനു ശേഷം അദ്ദേഹം ടി20 ടീമില്‍ കാണാനിടയില്ല.

ബാറ്റിങില്‍ അത്ര മാത്രം പരിതാപകരമായ അവസ്ഥയിലൂടെയാണ് സഞ്ജു ഇപ്പോള്‍ കടന്നു പോവുന്നത്. ലോകകപ്പിലെ ചില മല്‍സരങ്ങളിലെങ്കിലും അവസരം ലഭിക്കുകയും അവയില്‍ മകച്ച ഇന്നിങ്‌സുകള്‍ പുറത്തെടുക്കുകയും ചെയ്താല്‍ മാത്രമേ ഇനി അദ്ദേഹത്തിനു നേരിയ പ്രതീക്ഷയ്ക്കു വകയുള്ളൂ.


YASHASVI JAISWAL-T20 WC 2026

ലോകകപ്പിനു ശേഷം ടീമില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെടുകയാണെങ്കില്‍ ഓപ്പണിങ് റോള്‍ സ്വപ്‌നം കണ്ട് നിരവധി പേരാണ് മല്‍സരരംഗത്തുള്ളത്. അദ്ദേഹത്തിനു പകരം ടി20 ടീമിലേക്ക് വരാനിടയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

15ന് ഉറപ്പായുമില്ല, സെമിയിലോ, ഫൈനലിലോ ഇന്ത്യക്കെതിരേ പാക് കളിക്കുമോ? ഉത്തരമിങ്ങനെ

യശസ്വി ജയ്‌സ്വാള്‍

ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും സഞ്ജു സാംസണ്‍ പുറത്താക്കപ്പെട്ടാല്‍ പകരമെത്താനിടയുള്ള ആദ്യത്തെയാള്‍ യുവ അഗ്രസീവ് ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളാണ്. നിര്‍ഭാഗ്യം കൊണ്ടു മാത്രം ഇത്തവണ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാതെ പോയ താരമാണ് അദ്ദേഹം.

ടി20യില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും ഓപ്പണിങ് റോളിലേക്കുള്ള ശക്തമായ മല്‍സരം കാരണമാണ് ജയ്‌സ്വാള്‍ പിന്തള്ളപ്പെട്ടത്. ഇന്ത്യക്കു വേണ്ടി 23 ടി20കളില്‍ അദ്ദേഹം ഇതിനകം കളിച്ചു കഴിഞ്ഞു. 36.15 ശരാശരിയില്‍ 164.31 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 723 റണ്‍സെടുക്കുകയും ചെയ്തു. ഒരു സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

2024ല്‍ റെഡ് ബോള്‍ മല്‍സരങ്ങളുടെ തിരക്കുകള്‍ കാരണം ടി20 ടീമില്‍ നിന്നും ബ്രേക്ക് നല്‍കിയതാണ് ജയ്‌സ്വാളിന്റെ കരിയറിന് വിനയായത്. അതു വരെ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

T20 WC 2026: അഭി ഔട്ട്? സഞ്ജു- ഇഷാന്‍ ഓപ്പണിങ്!! 3ല്‍ തിലക്; സന്നാഹത്തില്‍ ഈ 11

പകരം ടീമിലെത്തിയ അഭിഷേക് ശര്‍മയും സഞ്ജു സാസണുമെല്ലാം ഓപ്പണിങില്‍ കസറിയതോടെ ജയ്‌സ്വാള്‍ അപ്രത്യക്ഷനാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സഞ്ജു പതറവെ ജയ്‌സ്വാളിന്റെ മടങ്ങിവരവിനും വഴി തെളിയുകയാണ്.

പ്രഭ്‌സിമ്രന്‍ സിങ്

യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററും അഗ്രസീവ് താരവുമായ പ്രഭ്‌സിമ്രന്‍ സിങാണ് ഇന്ത്യന്‍ ടി20 ടീമിലേക്കു വിളി എത്തിയേക്കാവുന്ന രണ്ടാമത്തെ താരം. സഞ്ജു സാസണിനെ പോലെ വിക്കറ്റ് കീപ്പറാണെന്നതും പഞ്ചാബ് താരത്തിനു പ്ലസ് പോയിന്റാണ്.

അതിവേഗം റണ്‍സ് അടിച്ചുകൂട്ടാന്‍ മിടുക്കനാണ് വലംകൈയന്‍ ബാറ്ററായ പ്രഭ്‌സിമ്രന്‍. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തെ പിടിച്ചുനിര്‍ത്തുകയെന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്.

IND vs NZ: ലോകകപ്പില്‍ ഇനി ബെഞ്ചിലിരിക്കും!! അവസരം തുലച്ചു, ഇവര്‍ക്ക് കിട്ടിയത് 8ന്റെ പണി

ദേശീയ ടീമിനായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരം ഇതിനകം 115 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. 149.03 സ്‌ട്രൈക്ക് റേറ്റില്‍ അടിച്ചെടുത്തത് 3155 റണ്‍സുമാണ്. രണ്ടു സെഞ്ച്വറികളും 21 ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.


VAIBHAV SURYAVANSHI T20 WC 2026

വൈഭവ് സൂര്യവംശി

ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ കിഡെന്നു വിശേഷിപ്പിക്കപ്പെടുന്ന കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയാണ് ടീ20 ഓപ്പണറായി നറുക്കുവീണേക്കാവുന്ന മൂന്നാമത്തെ താരം. ജൂനിയര്‍ ടീമിനായി മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന 15കാരനെ സീനിയര്‍ ടീമിലേക്കു വിളിക്കണമെന്ന ആവശ്യം ശക്തമാണ്.

2028ലെ അടുത്ത ടി20 ലോകകപ്പ് ലക്ഷ്യമിട്ട് വൈഭവിനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടു വന്നേക്കും. വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പോസ്റ്റര്‍ബോയ് ആവാനുള്ള എല്ലാ മിടുക്കും ഈ ഇടംകൈയന്‍ താരത്തിനുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തന്റേതായ ദിവസങ്ങളില്‍ തനിച്ച് മല്‍സരഗതി മാറ്റി മറിക്കാന്‍ വൈഭവിനു സാധിക്കുകയും ചെയ്യും.

Credit: Mykhel

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+