T20 WC 2026: ഇഷാനും സൂര്യയുമല്ല, അവനാണ് കിടു!! ഇന്ത്യന്‍ കിരീട സാധ്യതയെത്ര? പന്ത് പറയും
ഐസിസിയുടെ ടി20 ലോകകപ്പിന് ശനിയാഴ്ച തുടക്കം കുറിക്കാനിരിക്കവെ ചില വമ്പന്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത്. 2024ലെ അവസാന എഡിഷനില്‍ ചാംപ്യന്‍മാരായ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറുമായിരുന്ന അദ്ദേഹം ഇപ്പോള്‍ ടി20 പ്ലാനുകളില്‍ നിന്നും പൂര്‍ണമായും പുറത്തായിരിക്കുകയാണ്.
ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി എത്തിയ ശേഷമാണ് ടി20യില്‍ നിന്നും റിഷഭ് ഒഴിവാക്കപ്പെട്ടത്. പകരം മലയാളി താരം സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ഇഷാന്‍ കിഷനടക്കമുള്ള താരങ്ങള്‍ ടീമിലെത്തുകയും ചെയ്തു. ഇത്തവണ ഇഷാന്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും കീപ്പറുമാവുമ്പോള്‍ സഞ്ജുവിനു ബെഞ്ചിലുമായിരിക്കും സ്ഥാനം.

ടി20 ലോകകപ്പില്‍ ഇത്തവണത്തെ ഏറ്റവും അപകടകാരിയായ ബാറ്ററെയും സെമി ഫൈനലിസ്റ്റുകളെയുമെല്ലാം റിഷഭ് പ്രവചിച്ചിട്ടുണ്ട്. ഇന്ത്യയുടെ കിരീട സാധ്യത എത്രയാണെന്നും അദ്ദേഹം പറയുന്നു. സ്‌പോര്‍ട്‌സ് തക്കിനോടു സംസാരിക്കുകയായിരുന്നു റിഷഭ്.
T20 WC 2026: സഞ്ജു ഫുള്‍ ബെഞ്ചിലല്ല!! ഒരു കളിയില്‍ ചാന്‍സ് കിട്ടും? ഏതെന്നറിയാം
അവനെ സൂക്ഷിച്ചോ
ടി20 ലോകകപ്പിലെ ഏറ്റവും അപകടകാരിയായ ബാറ്ററായി റിഷഭ് പന്ത് ചൂണ്ടിക്കാണിച്ചത് ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയെയാണ്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഏറ്റവും അപകടകാരിയാവുക അഭിഷേക് ശര്‍മയായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. എനിക്ക് ഇക്കാര്യം ഉറപ്പിച്ച് പറയാനും കഴിയും.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അവന്‍ അത്രയും സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഐപിഎല്‍ എടുക്കുകയാണെങ്കിലും ദീര്‍ഘകാലം അഭിഷേക് ഫോം നിലനിര്‍ത്തിയിട്ടുള്ളതായും കാണാം.
T20 WC 2026: ലോകകപ്പ് കഴിഞ്ഞാല്‍ സഞ്ജു തെറിക്കും!! പകരമാര്? ഇതിലൊരാള്‍ ഫേവറിറ്റ്
അവന് എന്തോ ഒന്നുണ്ട്. എന്തോ ഒരു പ്രക്രിയ നടക്കുന്നുണ്ട്, അവന്‍ അതു വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ നിങ്ങള്‍ക്ക്് എല്ലാ ദിവസവും ഇങ്ങനെ പെര്‍ഫോം ചെയ്യാന്‍ കഴിയില്ല. എന്തോ ചില ചിന്താ പ്രക്രിയകളുണ്ട്, അവന്റെ മനസില്‍ ചില വിഷനുകളുമുണ്ടെന്നും റിഷഭ് ചൂണ്ടിക്കാട്ടി.
ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിലാണ്് അഭിഷേക് അവസാനമായി കളിച്ചത്. ഇതിലും അദ്ദേഹം മോശമാക്കിയില്ല. 250നടുത്ത് സ്‌ട്രൈക്് റേറ്റില്‍ രണ്ടു ഫിഫ്റ്റികളടക്കം അടിച്ചെടുത്തത് 182 റണ്‍സാണ്.
സെമിയില്‍ ആരൊക്കെ?
സെമി ഫൈനലില്‍ ഇത്തവണ കളിക്കാനിടയുള്ള നാലു ടീമുകളുയെും ഇന്ത്യയുടെ കിരീട സാധ്യത എത്ര ശതമാനമുണ്ടെന്നും റിഷഭ് പന്ത് പ്രവചിക്കുന്നു. അദ്ദേഹത്തിന്റെ സെമി ലിസ്റ്റില്‍ ഒരു സര്‍പ്രൈസ് ടീം കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ആരും സഹായിച്ചില്ല, രക്ഷയ്‌ക്കെത്തിയത് സഞ്ജു മാത്രം!! സന്ദീപിന്റെ വൈറലായ വെളിപ്പെടുത്തല്‍
ഈ ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്കു യോഗ്യത നേടുന്ന ടീമുകള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവരായിരിക്കും. ഇന്ത്യ ഇത്തവണ കിരീടമുയര്‍ത്താനുള്ള സാധ്യത 90 ശതമാനമാണൈന്നും റിഷഭ് പ്രവചിച്ചിരിക്കുകയാണ്.

അദ്ദേഹത്തിന്റെ സെമി ഫൈനല്‍ ലിസ്റ്റിലെ സര്‍പ്രൈസ് ടീം തീര്‍ച്ചയായും അഫ്ഗാന്‍ തന്നെയാണ്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് അടക്കമുള്ള ടീമുകളെ തഴഞ്ഞാണ് അഫ്ഗാനെ അദ്ദേഹം തിരഞ്ഞെടുത്തത്.
എന്നാല്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍ നയിക്കുന്ന അഫ്ഗാനെ പൂര്‍ണമായി തള്ളാനും സാധിക്കില്ല. 2024ലെ അവസാന എഡിഷനില്‍ സ്വപ്‌നതുല്യമായ കുതിപ്പുമായി അവര്‍ സെമി വരെയത്തിയിരുന്നു. ഒടുവില്‍ സൗത്താഫ്രിക്കയാണ് അവര്‍ക്കു ബ്രേക്കിട്ടത്.
അതേസമയം, ഈ ലോകകപ്പില്‍ റഏറ്റവുമധികം കിരീട സാധ്യതയുള്ള ടീം ഇന്ത്യ തന്നെയാണെന്നു പറയാം. സമീപകാല പ്രകടനങ്ങളും നിരവധി മാച്ച് വിന്നര്‍മാരുടെ സാന്നിധ്യവും നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യലുമെല്ലാം ഇന്ത്യയുടെ പ്രതീക്ഷകളും ഇരട്ടിയാക്കുന്നു. കഴിഞ്ഞ ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഒരു ടി20 പരമ്പര പോലും തോല്‍ക്കാതെയാണ്
ഇന്ത്യയുടെ കുതിപ്പ്. ഇതിനിടെ ഏഷ്യാ കപ്പും ടീം സ്വന്തമാക്കിയിരുന്നു.
Credit: Mykhel


Click it and Unblock the Notifications
