T20 WC 2026: അവരുടെ മുഖത്ത് എങ്ങനെ നോക്കും? പാക് തീരുമാനത്തില്‍ അഫ്രീഡി ഞെട്ടി! പറഞ്ഞതിങ്ങനെ

കറാച്ചി: ഐസിസി ടി20 ലോകകകപ്പില്‍ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ നിന്നും പിന്‍മാറിയതിനു ശേഷം ഇപ്പോള്‍ പാകിസ്താന്‍ ഈ തീരുമാനം മാറ്റിയതില്‍ ഷാഹിഡ് അഫ്രീഡിക്ക് ഞെട്ടലും രോഷവും. നേരത്തേ ഉറച്ച തീരുമാനമെടുത്ത ശേഷം ഇപ്പോള്‍ അതില്‍ നിന്നും പിന്നോട്ു പോയത് ഒട്ടും ശരിയായില്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഐസിസി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ബഹിഷ്‌കരണ തീരുമാനം അവര്‍ പിന്‍വലിച്ചത്. ഈ മാസം 15നു നടക്കാനിരിക്കുന്ന മല്‍സരത്തില്‍ കളിക്കാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കിയതോടെ എല്ലം കലങ്ങിത്തെളിയുകയും ചെയ്തു.


SHAHID AFRIDI- T20 WC 2026

അഫ്രീഡി കലിപ്പില്‍

പാകിസ്താന്‍ ചാനലായ സമാ ടിവിയോടു (Samaa TV) സംസാരിക്കവെയാണ് ഇന്ത്യക്കെതിരേയുള്ള ബഹിഷ്‌കര തീരുമാനം പിന്‍വലിച്ചതിനെതിരേ ഷാഹിദ് അഫ്രീഡി ആഞ്ഞടിച്ചത്. ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതിനു പകരം രൂക്ഷമായി വിമര്‍ശിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡി ചെയ്തത്.

T20 WC 2026: ലോകകപ്പില്‍ ഒത്തുകളി? സംശയമുനയില്‍ ഈ മല്‍സരം!! വിവാദം കത്തുന്നു, സംഭവമിങ്ങനെ

ഇന്നു ഞാന്‍ എങ്ങനെ സ്റ്റുഡിയോയിലുള്ളവരുടെ (സമാ ടിവി) മുന്നില്‍ മുഖം കാണിക്കും? ഇനി ഞാന്‍ എന്തു പറയും? ഇന്ത്യക്കെതിരായ മല്‍സരത്തില്‍ കളിക്കില്ലെന്ന ആദ്യത്തെ തീരുമാനത്തില്‍ നിന്നും യുടേണ്‍ എടുത്തതോടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയുമെല്ലാം പരിഹാസ പാത്രമയി മാറിയിരിക്കുകയാണ്.

ഇന്ത്യക്കെതിരെ ഫെബ്രുവരി 15നു നടക്കുന്ന മല്‍സരത്തില്‍ എന്തു തന്നെ ആയാലും കളിക്കുമെങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് നവാബുമാരെ പോലെ പെരുമാറിയത്? നമ്മള്‍ പൂര്‍ണമായി വില്‍ക്കപ്പെട്ടിരിക്കുകയാണ്. ഇതു നാണക്കേടാണെന്നും അഫ്രീഡി രോഷത്തോടെ പറയുന്നു.

ഐസിസിക്ക് ആശ്വാസം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടി20 ലോകകപ്പ് പോരാട്ടം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഉറപ്പായതോടെ ഐസിസിക്ക് അതു വലിയ ആശ്വാസമായിരിക്കുകയാണ്. കാരണം ഈ കളി നടന്നില്ലായിരുന്നെങ്കില്‍ 1470 കോടിയോളം രൂപയുടെ വലിയ സാമ്പത്തിക നഷ്ടം അവര്‍ക്കു നേരിടേണ്ടി വരുമായിരുന്നു. ബ്രോഡ്കാസ്റ്റര്‍മാര്‍, സ്‌പോണ്‍സമാര്‍ എന്നിവയടക്കമുള്ളത് ഇക്കൂട്ടത്തില്‍ പെടും.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ബംഗ്ലാദേശ് ടീം ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബംഗ്ലാദേശ് ഈ തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ അവരെ ടൂര്‍ണമെന്റില്‍ നിന്നും ഒഴിവാക്കി പകരം സ്‌കോട്ട്‌ലാന്‍ഡിനെ ഇതേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

T20 WC 2026: മനസ് തകര്‍ന്ന സഞ്ജുവിനെ ഉഷാറാക്കി രോഹിത്!! ചെയ്തതിങ്ങനെ, വീഡിയോ

ഇതോടെയെയാണ് പാകിസ്താനും അവര്‍ക്കൊപ്പം ചേര്‍ന്നത്. ബംഗ്ലാദേശിനൊപ്പം നില്‍ക്കുമെന്ന് അറിയിച്ച അവര്‍ ഇന്ത്യക്കെതിരായ മല്‍സരം ബഹിഷ്‌കരിക്കുമെന്നും പ്രഖ്യാപിച്ചു. പാക് സര്‍ക്കാരുമായുള്ള ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു പിസിയുടെ ഈ പ്രഖ്യാപനം. എന്തു സഭവിച്ചാലും ഇതു മാറ്റില്ലെന്നും പിസിബി ആവര്‍ത്തിച്ചു.


SURYA AGHA- T20 WC 2026

ഇതോടെ പിസിബിക്കെതിരേ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒടുവിലാണ് അവസാന ശ്രമങ്ങളുടെ ഭാഗമായി ഐസിസി പ്രതിനിധികള്‍ പാകിസ്താനിലെത്തി പിസിബിയുമായി ചര്‍ച്ച നടത്തിയത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഒഫീഷ്യലുകളും ചര്‍ച്ചയുടെ ഭാഗമായി.

T20 WC 2026: ലോകകപ്പ് കഴിഞ്ഞാല്‍ ടീം ഇന്ത്യക്ക് പുറത്ത്!! ഭയക്കേണ്ടത് ആരൊക്കെ? ലിസ്റ്റിങനെ

തുടര്‍ന്നാണ് മല്‍സരം ബഹിഷ്‌കരിക്കുകയെന്ന കടുത്ത തീരുമാനത്തില്‍ നിന്നും പിസിബി പിന്‍മാറിയത്. ഇന്ത്യയും പാകിസ്താനും ഏറ്റവും അവസാനമായി കൊമ്പുകോര്‍ത്തത് കഴിഞ്ഞ വര്‍ഷം യുഎഇ വേദിയായ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലായിരുന്നു.

ഗ്രൂപ്പുഘട്ടം, സൂപ്പര്‍ ഫോര്‍, ഫൈനല്‍ എന്നിങ്ങനെ മൂന്നു തവണ ഇരുടീമുകളും ഏറ്റുമുട്ടുകയും ചെയ്തു. എല്ലാത്തിലും വിജയം ഇന്ത്യക്കുമായിരുന്നു. ഫൈനലില്‍ പക്ഷെ അല്‍പ്പം ബുദ്ധിമുട്ടിയാണ് ഇന്ത്യ ജയിച്ചുകയറിയത്. തിലക് വര്‍മയുടെ അപരാജിത ഫിഫ്റ്റിയാണ് ടീമിനു ത്രില്ലിങ് വിജയവും കിരീടവും സമ്മാനിച്ചത്.

Credit: Mykhel

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+