Get Updates
Get notified of breaking news, exclusive insights, and must-see stories!

T20 WC 2026: സഞ്ജു ഇന്‍!! സൂപ്പര്‍ താരമടക്കം 3 പേര്‍ ഔട്ട്, സിംബാബ്‌വെയ്‌ക്കെതിരേ 11 ഇങ്ങനെ

ചെന്നൈ: നിലവിലെ ചാംപ്യമാരും ആതിഥേയരുമായ ടീം ഇന്ത്യ ടി20 ലോകകപ്പിലെ ഏറ്റവും വലിയ അഗ്നിപരീക്ഷയ്ക്കൊരുങ്ങുകയാണ്. ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ജയിച്ചേ തീരുവെന്ന ചാലഞ്ചുമായാണ് വ്യാഴാഴ്ച ഇന്ത്യ അങ്കത്തട്ടിലെത്തുക. സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മല്‍സരത്തില്‍ സിംബാബ്‌വെയുമായി സൂര്യകുമാര്‍ യാദവും കൊമ്പുകോര്‍ക്കും.

വിജയത്തില്‍ കുറഞ്ഞതൊന്നും ഈ മല്‍സരത്തില്‍ ഇന്ത്യ ലക്ഷ്യമിടുന്നില്ല. വലിയ മാര്‍ജിനില്‍ തന്നെ അതു നേടിയെടുക്കുകയും വേണം. കാരണം -3.800 എന്ന വളരെ മോശം നെറ്റ് റണ്‍റേറ്റാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. അതു മെച്ചപ്പെടുത്താന്‍ വന്‍ മാര്‍ജിനിലൊരു ജയം തന്നെ ടീമിന് ആവശ്യവുമാണ്.


SANJU ABHISHEK T20 WC 2026

സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ സൂപ്പര്‍ എട്ട് പോരില്‍ 76 റണ്‍സിന്റെ കനത്ത തോല്‍വിയേറ്റു വാങ്ങിയ ടീമില്‍ തീര്‍ച്ചയായും ചില അഴിച്ചു പണികള്‍ ആവശ്യമാണ്. സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

T20 WC 2026: കരീബിയന്‍ പവര്‍.. സിംബാബ്‌വെ മുങ്ങി; ഇന്ത്യ പെട്ടു! സെമിയെത്താന്‍ ഒറ്റ വഴി

ടീമിലെ മാറ്റങ്ങളെന്ത്?

സൗത്താഫ്രിക്കയുമായുള്ള മല്‍സരത്തില്‍ തകര്‍ന്നടിഞ്ഞ ടീമില്‍ പ്രധാനമായും മൂന്നു മാറ്റങ്ങളായിരിക്കും ഇന്ത്യ വരുത്തിയേക്കുക. ഇതില്‍ ആദ്യത്തേത് ടോപ്പ്് ത്രീയിലായിരിക്കും. ടൂര്‍ണമെന്റില്‍ മുന്‍നിര ഇനിയും ക്ലിക്കാവാത്ത സാഹചര്യത്തില്‍ മാറ്റം അനിവാര്യമായിരിക്കുകയാണ്.

മലയാളി താരം സഞ്ജു സാംസണ്‍ സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു തിരിച്ചെത്തും. അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായിട്ടാവും അദ്ദേഹം കളിക്കുക. ഇഷാന്‍ കിഷന് ഇതോടെ മൂന്നാം നമ്പറിലേക്കും മാറേണ്ടതായി വരും. സഞ്ജു തിരിച്ചെത്തുന്നതോടെ പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമാവുക തിലക് വര്‍മയ്ക്കായിരിക്കും.

ഈ ടൂര്‍ണമെന്റില്‍ ഇതിനകം കളിച്ചിട്ടുള്ള അഞ്ചിന്നിങ്‌സുകളിലും നിരാശപ്പെടുത്തിയ താരമാണ് അദ്ദേഹം. 118.88 എന്ന വളരെ മോശം സ്‌ട്രൈക്ക് റേറ്റില്‍ വെറും റണ്‍സാണ് തിലകിനു നേടാനായത്. ഒരു 40 പ്ലസ് റണ്‍സ് പോലും ഇക്കൂട്ടത്തിലില്ല.

ഇന്ത്യയുടെ പ്ലാന്‍ ചോര്‍ത്തിയത് മോര്‍ക്കല്‍? ആ സങ്കടം വെറും അഭിനയം!! തെളിവായി വീഡിയോ
അതിനാല്‍ തന്നെ ഇനിയും തിലകില്‍ ഇനിയും വിശ്വസിക്കുന്നത്
മണ്ടത്തരമായിരിക്കും. സഞ്ജുവിനെ ഓപ്പണിങിലേക്കു കൊണ്ടു വന്ന് ഇഷാനെ മൂന്നാമനായി തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇറക്കുന്നതായിരിക്കും ഏറ്റവും നല്ല തീരുമാനം. സഞ്ജുവിനെ നമീബിയക്കെതിരായ മല്‍സരത്തില്‍ മാത്രമേ ഇന്ത്യ പരീക്ഷിച്ചിട്ടുള്ളൂ.

എട്ടു ബോളില്‍ 22 റണ്‍സുമായി വളരെ ചടുലമായ ഇന്നിങ്‌സ് അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. സിംബാബ്‌വെയ്ക്കതിരേ ഇന്ത്യന്‍ ഇലവനില്‍ വരാനിടയുള്ള രണ്ടാമത്തെ മാറ്റം ഫിനിഷര്‍ റോളില്‍ വന്‍ ദുരന്തമായ റിങ്കു സിങ് തെറിച്ചേക്കുമെന്നതാണ്. ഈ ലോകകപ്പില്‍ ടീമിലെ വന്‍ ഫ്‌ളോപ്പുകളിലൊരാളാണ് അദ്ദേഹം.

അഞ്ചിന്നിങ്‌സുകളിലും റിങ്കുവിനു ഇതിനകം ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിട്ടുണ്ട്, പക്ഷെ 82.75 എന്ന ദയനീയ ശരാശരിയില്‍ നേടിയത് വെറും 24 റണ്‍സ് മാത്രം. ലോകകപ്പ് പോലെയൊരു ടൂര്‍ണമെന്റില്‍ ഫിനിഷര്‍ റോളില്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത പ്രകടനമാണിത്.


SURYA KULDEEP T20 WC 2026

റിങ്കുവിനെ ഒഴിവാക്കി പകരം കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും തഴയപ്പെട്ട വൈസ് ക്യാപ്റ്റനും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനെ ഇന്ത്യ തിരിച്ചുവിളിക്കും. അദ്ദേഹത്തിന്റെ സേവനം ഇനി ടീമിനു തീര്‍ച്ചയായും ആവശ്യമാണ്.

ഇന്ത്യന്‍ ഇലവനിലെ മൂന്നാമത്തെ മാറ്റം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനു പകരം സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് തിരികെയെത്തുമെന്നാണ് ചെന്നൈയിലെ പിച്ച് സ്പിന്നര്‍മാരെ ഏറെ തുണയ്ക്കുന്നതാണ്. അതിനാല്‍ അദ്ദേഹം തീര്‍ച്ചയായും ടീമില്‍ ആവശ്യവുമാണ്. വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം കുല്‍ദീപും ചേരുന്നതോടെ അതു മാരക കോമ്പിനേഷനായി മാറുകയു ചെയ്യും.

സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യന്‍ സാധ്യതാ 11

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Credit: Mykhel

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+