സഞ്ജുവിന്റെ ആ സ്വപ്‌നം ഉടന്‍ സത്യമാവും!! യുവി ഇടപെട്ടു, ഇനി കളിമാറും; വീഡിയോ

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ നമ്പര്‍ വണ്ണാക്കിയ ശേഷം മലയാളി താരം സഞ്ജു സാംസണിന്റെ സഹായത്തിന് എത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസം യുവരാജ് സിങ്. ടി20 ലോകകപ്പിനും ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയ്ക്കു മുന്നോടിയായി യുവിക്കു കീഴില്‍ സഞ്ജു പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സഞ്ജുവിനെ മാത്രമല്ല യുവിയുടെ പ്രിയ ശിഷ്യന്‍ അഭിഷേകും ഈ പരിശീലന സെഷന്റെ ഭാഗമായിരുന്നു. ഒരു ബാറ്ററെന്ന നിലയില്‍ സ്വന്തം കഴിവുകളെ തേച്ച് മിനുക്കിയെടുക്കാന്‍ യുവിയുടെ ഈ ഉപദേശം മലയാളി താരത്തെ സഹായിക്കുമെന്നതില്‍ സംശയമില്ല. അതോടൊപ്പം തന്റെ ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനും സഹായിച്ചേക്കും.


SANJU YUVRAJ

സഞ്ജുവിന്റെ സ്വപ്‌നമെന്ത്?

ഇന്ത്യന്‍ കുപ്പായത്തില്‍ ഒരോവറിലെ ആറു ബോളിലും സിക്‌സറടിക്കുകയാണ് തന്റെ സ്വപ്‌നങ്ങളിലൊന്ന് എന്നു സഞ്ജു സാംസണ്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ ഈ ലക്ഷ്യത്തിന് തൊട്ടരികെ വരെ അദ്ദേഹമെത്തുകയും ചെയ്തിരുന്നു. 2024 ഒക്ടോബര്‍ 12ന് ബംഗ്ലാദേശിനെതിരേയായിരുന്നു ഇത്. പരമ്പരയിലെ മൂന്നാം ടി20യില്‍ ബംഗ്ലാദേശ് സ്പിന്നറായ റിഷാദ് ഹൊസെയ്‌നെതിരേ തുടര്‍ച്ചയായി അഞ്ചു സിക്‌സറാണ് സഞ്ജു പറത്തിയത്.

ടി20 ക്രിക്കറ്റിനെ റിഷഭ് ഇളക്കി മറിക്കും!! ഉത്തപ്പയുടെ ഉപദേശമിങ്ങനെ, സഞ്ജു പെട്ടു?

ആദ്യത്തേത് ഡോട്ട് ബോളായിരുന്നെങ്കിലും ശേഷിച്ച അഞ്ചു ബോളും സഞ്ജു നിലം തൊടീക്കാതെ ഗാലറിയിലെത്തിക്കുകയായിരുന്നു. ഈ കളിയില്‍ കന്നി സെഞ്ച്വറി കുറിക്കാനും അദ്ദേഹത്തിനു സാധിച്ചു. ഓപ്പണറായി ഇറങ്ങിയ സഞ്ജു വെറും 47 ബോളില്‍ വാരിക്കൂട്ടിയത് 111 റണ്‍സാണ്.

ഒരോവറില്‍ ആറു സിക്‌സര്‍ നേടുകയെന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്നു സഞ്ജു പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ യുവരാജ് സിങിനു കീഴിലുള്ള ബാറ്റിങ് പരിശീലനത്തിലൂടെ അദ്ദേഹം ഈ സ്വപ്‌നം അധികം വൈകാതെ യാഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പിക്കാം.

സഞ്ജുവിനു ഉപദേശം നല്‍കുന്ന യുവരാജ് സിങ്, വീഡിയോ കാണാം

ഇക്കാര്യത്തില്‍ സഞ്ജുവിനെ ഉപദേശിക്കാന്‍ യുവിയേക്കാള്‍ അര്‍ഹനായ മറ്റൊരു താരം ലോക ക്രിക്കറ്റിലില്ല. കാരണം ഒരോവറലിലെ ആറു ബോളിലും സിക്‌സര്‍ പറത്തി ചരിത്രം കുറിച്ച ആദ്യത്തെയാളാണ് അദ്ദേഹം. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തിലായിരുന്നു യുവിയുടെ സംഹാര താണ്ഡവം.


SANJU

സീം ബൗളിങ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫില്‍ നിന്നും പ്രകോപനം നേരിട്ടപ്പോള്‍ തൊട്ടടുത്ത ഓവറില്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയായിരുന്നു തുടരെ ആറു സിക്‌സറടിച്ച് യുവിയുടെ അഴിഞ്ഞാട്ടം. അതിനു ശേഷം അന്താരാഷ്ട്ര ടി20യില്‍ ഈ നേട്ടം കുറിക്കാനായത് വെസ്റ്റ് ഇന്‍ഡീസ് മുന്‍ഓള്‍റൗണ്ടറും ഫിനിഷറുമായ കരെണ്‍ പൊള്ളാര്‍ഡിനാണ്. ശ്രീല്ങ്കയ്‌ക്കെതിരായ മല്‍സത്തിലായിരുന്നു ഇത്.

VHT 2025-26: ബിസിസിഐയെ 'ധിക്കരിച്ച്' ഹാര്‍ദിക്ക്!! എടുത്തത് വന്‍ റിസ്‌ക്ക്; സംഭവമറിയാം

ഇനി മൂന്നാമത്തെയാള്‍ സഞ്ജു ആവുമോയെന്നാണ് ക്രിക്കറ്റം ലോകം ഉറ്റുനോക്കുന്നത്. ഇതു സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം അസാധാരണ കൈക്കരുത്തും പ്രഹരശേഷിയും ടൈമിങുമെല്ലാം ഒത്തുചേര്‍ന്ന ബാറ്ററാണ് സഞ്ജു. സ്പിന്‍- പേസ് വ്യത്യാസമില്ലാതെ ഏതു ബൗളിങ് ആക്രമണത്തെയും തല്ലിത്തകര്‍ക്കാന്‍ അദ്ദേഹത്തിനു സാധിക്കും.

നെറ്റ്‌സില്‍ വച്ച് സഞ്ജുവിന് യുവരാജ് ചില ബാറ്റിങ് ടിപ്‌സുകള്‍ നല്‍കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഫ്രണ്ട് ഫൂട്ടില്‍ സ്‌ട്രെയ്റ്റ് ഷോട്ടുകള്‍ കളിക്കാന്‍ യുവി ഉപദേശിക്കുന്നതും ഇതില്‍ കാണാം. നേരത്തേ അഭിഷേകിന്റെ കരിയറിലും ടേണിങ് പോയിന്റായി മാറിയത് അദ്ദേഹത്തിനു കീഴിലുള്ള പരിശീലനമാണ്.

കൊറോണക്കാലത്തായിരുന്നു യുവിക്കൊപ്പം കുറച്ചുകാലം താമസിച്ച് അദ്ദേഹം പരിശീലിച്ചത്. ഇതു അഭിഷേകിനെ ലോകോത്തര ബാറ്ററാക്കി മാറ്റിയെന്നു മാത്രമല്ല ഇന്ത്യന്‍ ടി20 ടീമിലെ അവിഭാജ്യ ഘടകവുമാക്കി മാറ്റുകയായിരുന്നു.

Credit: Mykhel

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+