Get Updates
Get notified of breaking news, exclusive insights, and must-see stories!

'തന്റെ ചിരിയൊക്കെ തീര്‍ന്നോടോ? അവന്റെയൊരു വിന്നിംഗ് കോംബിനേഷന്‍'; കട്ടക്കലിപ്പില്‍ സഞ്ജു ഫാന്‍സ്

ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരെ സഞ്ജു ആരാധകര്‍. നിരന്തരം ഫോമൗട്ടായിട്ടും അഭിഷേക് ശര്‍മ്മയേയും തിലക് വര്‍മ്മയേയും ടീമില്‍ നിലനിര്‍ത്തുകയും സഞ്ജുവിന് അവസരം നല്‍കാതിരിക്കുകയും ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇതിനെ ന്യായീകരിക്കുകയായിരുന്നു സൂര്യകുമാര്‍ യാദവ് ചെയ്തത്.

T20 WC 2026: ഇന്ത്യ ഇനി സെമി കാണുമോ? അടുത്ത രണ്ടും ജയിച്ചിട്ടും കാര്യമില്ല!! വേണ്ടതിങ്ങനെ

എന്നാല്‍ ഇന്നലെ ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയും ടീം തോല്‍ക്കുകയും ചെയ്തതോടെയാണ് സൂര്യയ്‌ക്കെതിരെ ആരാധകര്‍ ഒന്നടങ്കം തിരിഞ്ഞത്. ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് അഭിഷേക് ശര്‍മ്മയും തിലക് വര്‍മ്മയും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാര്‍ ആയിരിക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ടൂര്‍ണമെന്റിന് മുന്‍പ് മികച്ച ഫോമിലായിരുന്നു ഇരുവരും.


T20 World Cup 2026

അതേസമയം ന്യൂസിലാന്റിനെതിരായ പരമ്പരയില്‍ സഞ്ജു ഫോമൗട്ടായതോടെ പ്ലെയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടു. ഇതോടെ സഞ്ജുവിന് പകരം ഇഷന്‍ കിഷന്‍ ഓപ്പണറായി എത്തി. ഇഷന്‍ പ്രതീക്ഷ കാത്തെങ്കിലും അഭിഷേക് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ഈ ലോകകപ്പില്‍ കളിച്ച നാല് കളിയിലും മൂന്നിലും അഭിഷേക് പൂജ്യത്തിന് പുറത്തായി. ഇന്നലെയാണ് അഭിഷേക് ആദ്യമായി റണ്‍സ് കണ്ടെത്തുന്നത്.

ഇന്ത്യ കാണിച്ചത് വന്‍ മണ്ടത്തരം!! അവനെ തഴഞ്ഞത് തെറ്റ്, രഹാനെ കലിപ്പില്‍

മറുവശത്ത് തിലക് വര്‍മ്മയും വ്യത്യസ്തമായിരുന്നില്ല. 20 കളില്‍ അദ്ദേഹം തുടര്‍ച്ചയായി പരാജയപ്പെട്ടു. അതും ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റില്‍ അതിനിടെ അഭിഷേകിന് അസുഖമായത് കാരണം കൊണ്ട് മാത്രം ഒരു മത്സരത്തില്‍ അവസരം കിട്ടിയ സഞ്ജു 8 പന്തില്‍ മൂന്ന് സിക്‌സ് അടക്കം 22 റണ്‍സ് നേടിയിരുന്നു. ഇതോടെ അഭിഷേകിനും തിലകിനും പകരം സഞ്ജുവിന് അവസരം കൊടുക്കണം എന്ന മുറവിളി ഉയര്‍ന്നു.

സൂപ്പര്‍ 8 മത്സരത്തിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സൂര്യകുമാര്‍ യാദവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പരിഹാസരൂപേണയാണ് അദ്ദേഹം പ്രതികരിച്ചത്. 'അയാളെ (സഞ്ു സാംസണ്‍) തിലകിന് പകരം കളിപ്പിക്കണം എന്നാണോ നിങ്ങള്‍ പറയുന്നത്?' എന്നായിരുന്നു സൂര്യകുമാര്‍ യാദവ് പരിഹാസച്ചിരിയോടെ ചോദിച്ചത്. ഈ പരിഹാസത്തെയാണ് ഇന്നലത്തെ തോല്‍വിയോടെ ആരാധകര്‍ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

തിലകിന് ഇത്ര ജാഡയോ? അഭിഷേകിനോട് ഒരു വാക്ക് ചോദിച്ചില്ല!! നാണംകെട്ടു, സംഭവമറിയാം

ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പങ്ക് വെച്ച സൂര്യകുമാര്‍ യാദവിന്റെ ഫോട്ടോയ്ക്ക് താഴെയാണ് സൂര്യയ്‌ക്കെതിരായ കമന്റുകള്‍ നിറയുന്നുത്. ' നിന്റെ ചിരി തീര്‍ന്നോ, നീ ഇപ്പോള്‍ ചിരിക്കുന്നില്ലേ?' എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഇന്നലെ 76 റണ്‍സിന്റെ തോല്‍വിയാണ് ടീം ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 187 റണ്‍സാണ് എടുത്തത്. ബ്രെവിസ് (45), മില്ലര്‍ (63), സ്റ്റബ്‌സ് (44) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ബുംറ മൂന്നും അര്‍ഷ്ദീപ് രണ്ടും വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ചീട്ടുകൊട്ടാരം പോലെയാണ് തകര്‍ന്നത്. ഇഷന്‍ കിഷന്‍ (0), അഭിഷേക് ശര്‍മ്മ (15), തിലക് വര്‍മ്മ (1), സൂര്യകുമാര്‍ യാദവ് (18), വാഷിംഗ്ടണ്‍ സുന്ദര്‍ (11), ഹര്‍ദിക് പാണ്ഡ്യ (18), റിങ്കു സിംഗ് (0) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. ശിവം ദുബെ (47) മാത്രമാണ് പൊരുതി നോക്കുകയെങ്കിലും ചെയ്തത്.

Credit: Mykhel

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+