T20 World Cup 2026 : സഞ്ജുവിന് കളിക്കണമെങ്കില്‍ ഈ ഒരൊറ്റ സാധ്യത മാത്രം; സാധ്യത ഇലവന്‍ ഇതാ

ലോകചാമ്പ്യന്‍മാരായ ഇന്ത്യ ടി 20 ലോകകപ്പ് 2026 എഡിഷനില്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുകയാണ്. ദുര്‍ബലരായ യുഎസ്എയാണ് എതിരാളികള്‍. രാത്രി 7 മണിക്ക് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ആണ് മത്സരം. സ്വന്തം നാട്ടില്‍ കിരീടം നിലനിര്‍ത്താനുള്ള പ്രയാണത്തിലേക്കുള്ള ആദ്യത്തെ പടിയാണ് ഇന്നത്തെ മത്സരം. അതിനാല്‍ തന്നെ വന്‍മാര്‍ജിനിലൊരു ജയമാണ് സൂര്യകുമാര്‍ യാദവും സംഘവും ലക്ഷ്യമിടുന്നത്.

T20 WC 2026: ഇന്ത്യയെ വിറപ്പിക്കുമോ യുഎസ്എ ? കുഞ്ഞന്‍ ടീമിനെ ഭയക്കണം! കാരണങ്ങള്‍ ഇതാ..

റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ തന്നെയാണ് ടീം കരുത്തിലും മുന്‍പില്‍ എന്ന് നിസംശയം പറയാം. റിസര്‍വ് ബെഞ്ചില്‍ വരെ കരുത്തരുടെ നിരയാണ് ടീമിലുള്ളത്. പരിക്കേറ്റ ഹര്‍ഷിത് റാണയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തിയതോടെ ആ കരുത്ത് ഇരട്ടിച്ചു. ടി 20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ആതിഥേയരാജ്യം കപ്പെടുത്തിട്ടില്ല. ആ റെക്കോഡ് തിരുത്താനുള്ള അതുല്യമായ അവസരമാണ് ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്.


T20 World Cup 2026

സഞ്ജു ബെഞ്ചിലിരിക്കും, ഇഷാന്‍ കളിക്കും

ടി 20 ലോകകപ്പ് ടീം പ്രഖ്യാപനം മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആവേശം നിറഞ്ഞ ഒന്നായിരുന്നു. മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞ് ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ അവരോധിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ പഴികേട്ടിരുന്നു. എന്നാല്‍ ഗില്‍ ഫോമൗട്ടായതോടെ ഓപ്പണിംഗ് സ്ഥാനത്തേക്ക് സഞ്ജുവിനെ തിരിച്ചുവിളിച്ചാണ് ബിസിസിഐ ഇതിന് പ്രായ്ശ്ചിത്തം ചെയ്തത്.

U19 WC 2026: വൈഭവിന്റെ വിളയാട്ടം, ഇംഗ്ലീഷ് പരീക്ഷ കടന്ന് ഇന്ത്യൻ യുവനിര; ആറാം ലോക കിരീടം

മാത്രമല്ല ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാക്കുകയും ചെയ്തു. എന്നാല്‍ ന്യൂസിലാന്റിനെതിരായ ടി 20 പരമ്പര എല്ലാം കീഴ്‌മേല്‍ മറിച്ചു. സഞ്ജുവിന്റെ മോശം ഫോമിനൊപ്പം മറ്റൊരു വിക്കറ്റ് കീപ്പര്‍ കം ഓപ്പണിംഗ് ബാറ്റ്‌സ്മാനായ ഇഷന്‍ കിഷന്റെ മിന്നുന്ന ഫോം സെലക്ടര്‍മാരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ന്യൂസിലാന്റ് പരമ്പരയില്‍ കിട്ടിയ അവസരം മുതലാക്കിയ ഇഷന്‍ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ സഞ്ജു അമ്പേ പരാജയമായി.

ഇതോടെ ടി 20 ലോകകകപ്പ് ടീമിനെ കുറിച്ചുള്ള ചിത്രം ഏറെക്കുറെ വ്യക്തമായി. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇഷന്‍ ഓപ്പണറായി എത്തി അര്‍ധ സെഞ്ച്വറി നേടി തന്നിലുള്ള വിശ്വാസം കാത്തപ്പോള്‍ റിസര്‍വ് ബെഞ്ചിലിരിക്കാനായിരുന്നു സഞ്ജുവിന്റെ വിധി. ന്യൂസിലന്‍ഡ് പരമ്പരയില്‍ 215 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ തന്നെയായിരിക്കും ഇന്ന് അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണര്‍ ആകുക.

അതേസമയം സഞ്ജു അവസാന ഇലവനില്‍ ഉണ്ടാകാന്‍ നേരിയ സാധ്യതയുണ്ട്. സഞ്ജുവിന് ഒരു ലൈഫ്ലൈന്‍ നല്‍കുന്നത്, തിലക് വര്‍മ്മയുടെ മാച്ച് ഫിറ്റ്നസിനെക്കുറിച്ച് ഇപ്പോഴും ഉറപ്പില്ല എന്നതാണ്. അങ്ങനെയാണെങ്കില്‍, കിഷന്‍ ഓപ്പണറാകാനും സഞ്ജു മൂന്നാം നമ്പര്‍ സ്ഥാനത്താകാനും സാധ്യതയുണ്ട്. അതേസമയം തിലക് തിരികെ വന്നാല്‍ സഞ്ജു പുറത്തിരിക്കേണ്ടി വരും

മധ്യനിര സെറ്റ്

സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ എന്നിവര്‍ അടങ്ങിയ മധ്യനിരയില്‍ മാറ്റമുണ്ടാകില്ല. അഥവാ തിലക് വര്‍മ്മയ്ക്ക് പരിക്കേറ്റാല്‍ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിലിറങ്ങി സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റുന്നതായിരിക്കും സാധ്യതയുള്ള വ്യത്യാസം. ഏതായാലും ഏത് സാഹചര്യത്തിലും ടീം ഇന്ത്യയ്ക്ക് ഒരു മത്സരം ജയിക്കാന്‍ സാധിക്കുന്ന മധ്യനിരയാണ് ഇത്.

2026 വിന്റര്‍ ഒളിംപിക്‌സ് ഇന്ന് മുതല്‍, എവിടെ കാണാം? ഇന്ത്യയുടെ മത്സരങ്ങള്‍

അക്‌സര്‍ vs കുല്‍ദീപ്

ടീം ഇന്ത്യ എടുക്കേണ്ട ഒരു വലിയ തിരഞ്ഞെടുപ്പ്, മാനേജ്‌മെന്റ് ആരെയാണ് ഇടംകൈയ്യന്‍ സ്പിന്നര്‍ എന്ന് തീരുമാനിക്കുക എന്നതാണ്. അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവുമാണ് ഇതിലേക്ക് മത്സരിക്കുന്നത്. വൈസ് ക്യാപ്റ്റന്‍, ഒാള്‍റൗണ്ടര്‍ എന്നീ ഘടകങ്ങള്‍ അക്‌സറിന് മുതല്‍ക്കൂട്ടാകും. സ്പിന്നര്‍ ഓപ്ഷനില്‍ വരുണ്‍ ചക്രവര്‍ത്തിയും ഉണ്ട്. പേസര്‍മാരില്‍ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ് എന്നിവരായിരിക്കും ഇറങ്ങുക.

സാധ്യതാ ഇലവന്‍

ഇഷാന്‍ കിഷന്‍ (WK), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (c), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

Credit: Mykhel

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+