T20 World Cup 2026: സഞ്ജുവിന്റെ മിടുക്കല്ല? റിഷഭ് തഴയപ്പെടാന്‍ മറ്റൊരു കാരണം!! എല്ലാം പുറത്ത്
2024ലെ അവസാന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ്കീപ്പറായിട്ടും വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ബാക്കപ്പ് റോള്‍ പോലുമില്ലാതെ അവഗണിക്കപ്പെട്ടാളാണ് റിഷഭ് പന്ത്. നിലവില്‍ ടി20 ഫോര്‍മാറ്റുകളില്‍ ടീമിന്റെ ഏഴയലത്തു പോലും അദ്ദേഹമില്ല. റിഷഭിനെ ഓവര്‍ടേക്ക്് ചെയ്ത് പലരും മുന്നിലേക്കു കഴിഞ്ഞു.
ടി20 ലോകകപ്പില്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍മാര്‍. ഇവരിലൊരാളെ തഴഞ്ഞാലും റിഷഭിനു ടീമില്‍ കയറാന്‍ കഴിയില്ല. കാരണം ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍ എന്നിവരെല്ലാം അദ്ദേഹത്തിനു മുന്നില്‍ ഈ റോളിനായി രംഗത്തുണ്ട്. യഥാര്‍ഥത്തില്‍ എന്തുകൊണ്ടാണ് ടി20 ലോകകപ്പിലടക്കം വൈറ്റ് ബോളില്‍ റിഷഭ് തഴയപ്പെടുന്നത്? ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരികയാണ്.

എന്തുകൊണ്ട് റിഷഭില്ല?
വാര്‍ത്താ ഏജന്‍സിയായ പിടിഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളില്‍ നിന്നും റിഷഭ് പന്ത് അവഗണിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. സഞ്ജു സാംസണുള്‍പ്പെടെയുള്ളവരുടെ മികച്ച സ്‌ട്രൈക്ക് റേറ്റോ, മിന്നുന്ന പ്രകടനമോയല്ല ഇതിനു കാരണമെന്നാണ് വ്യക്തമാവുന്നത്.
കിവീസിനെതിരായ ഏകദിന പരമ്പരയിൽ ഗിൽ നായകനാവും; കോലിക്കും ഇടം, സഞ്ജു ഇല്ല? മുൻ താരം പറയുന്നത്
റിഷഭിന്റെ റിസ്‌ക്കുള്ള ബാറ്റിങ് സമീപനമാണ് ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളില്‍ നിന്നും അവഗണിക്കപ്പെടാനുള്ള പ്രധാന കാരണമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉയര്‍ന്ന റിസ്‌ക്കിനൊപ്പം ഫലവും ലഭിച്ചേക്കാവുന്ന റിഷഭ് പന്തിന്റെ ബാറ്റിങ് സമീപനത്തോടു ഇന്ത്യന്‍ ടീം മാനേജ്‌മെന്റിലെ ഒരാളെങ്കിലും ഇഷ്ടപ്പെടുന്നില്ലെന്നത് പരസ്യമായ രഹസ്യമാണ്.
പകരം കൂടുതല്‍ പരമ്പരാഗതമായ ശൈലിയില്‍ റിഷഭ് ബാറ്റ് ചെയ്യാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ രണ്ടാം ചോയ്‌സ് വിക്കറ്റ് കീപ്പര്‍ക്കു ന്യായമായ അവസരങ്ങള്‍ നല്‍കാതെ ഒഴിവാക്കുന്നത് കൂടുതല്‍ ചോദ്യങ്ങളിലേക്കു നയിച്ചേക്കാമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശീയ ടീമിനായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ റിഷഭ് അവസാനമായി കളിച്ചത് 2024ലാണ്. കഴിഞ്ഞ വര്‍ഷം ഒരു മല്‍സരത്തില്‍ പോലും അദ്ദേഹത്തിനു അവസരം നല്‍കിയില്ല. ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ചില ഏകദിന പരമ്പരകിലും താരം ടീമിന്റ ഭാഗമായിരുന്നു. എന്നാല്‍ ഫസ്റ്റ് ചോയ്‌സ് കീപ്പറായി കെഎല്‍ രാഹുല്‍ കളിച്ചതോടെ റിഷഭ് ബെഞ്ചിലാവുകയും ചെയ്തു.
വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഡല്‍ഹി ടീമിനൊപ്പമാണ് റിഷഭിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ആദ്യത്തെ നാലു മല്‍സരങ്ങളില്‍ ഒരു ഫിഫ്റ്റി മാത്രമേ റിഷഭ് സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

ഏകദിനത്തിലും പുറത്തേക്ക്?
ഇന്ത്യന്‍ ടി20 ടീമുകളില്‍ നിന്നും പൂര്‍ണമായി അപ്രത്യക്ഷനായിക്കഴിഞ്ഞ റിഷഭ് പന്ത് ഇപ്പോള്‍ ഏകദിനത്തിലും പുറത്താവലിന്റെ വക്കിലാണെന്നാണ് പുറത്തു വരുന്ന വിവരം. ഈ മാസം 11 മുതല്‍ ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അദ്ദേഹം തഴയപ്പെട്ടേക്കും. റിഷഭിനു പകരം ബാക്കപ്പ് കീപ്പറായി ഇഷാന്‍ കിഷനെ തിരികെ കൊണ്ടുവരാനാണ് ബിസിസിഐയുടെ പ്ലാന്‍.
IND vs NZ: ഏകദിന ടീമിലേക്ക് കോള്‍ മറന്നേക്കൂ!! സഞ്ജുവടക്കം 5 പേര്‍, കാരണമിങ്ങനെ
രണ്ടു വര്‍ഷത്തിലേറെയായി ദേശീയ ടീമിന് പുറത്തായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജാര്‍ഖണ്ഡിനായി വിവിധ ഫോര്‍മാറ്റുകളില്‍ റണ്‍സ് വാരിക്കൂട്ടാന്‍ ഇഷാന് സാധിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ടി20 ലോകകപ്പ്, ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പര എന്നിവയിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനി ഏകദിനത്തിലും ഇഷാന്റെ തിരിച്ചുവരവ് കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ റിഷഭ് പുറത്താവുകയും ചെയ്യും.
Credit: Mykhel


Click it and Unblock the Notifications
