Get Updates
Get notified of breaking news, exclusive insights, and must-see stories!

ടീമിലുണ്ട്, കളിപ്പിക്കില്ല!! ആരോണ്‍ പുതിയ സഞ്ജു? എന്തുകൊണ്ട് വീണ്ടും പുറത്ത്, കാരണമിങ്ങനെ

ബുലാവായോ: ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും മലയാളി താരം ആരോണ്‍ ജോര്‍ജിന് ഇന്ത്യന്‍ ഇലവനില്‍ ഇടം ലഭിക്കാകെ പോയതിന്റെ നിരാശയിലാണ് ആരാധകര്‍. തൊട്ടുമുമ്പ് വരെ കളിച്ച അണ്ടര്‍ 19 ഏഷ്യാ കപ്പിലടക്കം മുന്‍നിര ബാറ്ററായി മിന്നിച്ച ആരോണ്‍ ലോകകപ്പിലും ടീമിന്റെ അിഭാജ്യ ഘടകമായാണ് വിലയരുത്തപ്പെട്ടിരുന്നത്.

പക്ഷെ ആയുഷ് മാത്രെ നയിച്ച ഇന്ത്യന്‍ യുവനിര ആദ്യത്തെ രണ്ടു കളി ജയിച്ചപ്പോഴും അദ്ദേഹത്തെ ടീമില്‍ കണ്ടില്ല. അമേരിക്കയുമായുള്ള ആദ്യ കളിയില്‍ ബെഞ്ചിലിരുന്ന താരം കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരേയെങ്കിലും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ഇതിലും അവഗണിക്കപ്പെട്ടു. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സഞ്ജു സാംസണ്‍ ആണോ ആരോണെന്നും പലരും സംശയം പ്രകടിപ്പിക്കുകയാണ്.


AARON GEROGE SANJU SAMSON

കാരണം പലപ്പോഴും ടീമിന്റെ ഭാഗമാവുമ്പോഴും അവസരമില്ലാതെ സഞ്ജുവിനു പുറത്തിരിക്കേണ്ടി വരാറുണ്ട്. ആരോണിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ എന്തുകൊണ്ടാണ് ബംഗ്ലാദേശുമായുള്ള കളിഞ്ഞ കളിയിലു മലയാളി താരത്തിനു പുറത്തിരിക്കേണ്ടി വന്നതെന്നറിയാം.

U19 WC 2026: വൈഭവിന്റെ ബാറ്റിങ് രഹസ്യമെന്ത്? വെറും കണ്ണുംപൂട്ടി അടിയല്ല!! തയ്യാറെടുപ്പ് ഇങ്ങനെ

എന്തുകൊണ്ട് അവസരമില്ല?

ആരോണ്‍ ജോര്‍ജ് മലയാളി ആയതു കൊണ്ടാണ് ഇന്ത്യന്‍ പ്ലെയിങ് ഇലവനല്‍ നിന്നും അവഗണിക്കപ്പെടുന്നതെന്നും അതല്ല താരത്തിന്റെ മതമാണ് പ്രശ്‌നമെന്നുമെല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്നുണ്ട്, പക്ഷെ ഇതൊന്നുമല്ല ടീം മാനേജ്‌മെന്റ് താരത്തെ ഒഴിവാക്കാനുള്ള കാരണം.

ടെന്നീസ് എല്‍ബോ പരിക്ക് കാരണം ആരോണിനു വിശ്രമം നല്‍കുകയാണ് ചെയ്തിട്ടുള്ളത് എന്നതാണ് യാഥാര്‍ഥ്യം. കൈമുട്ടിന്റെ ഭാഗത്തേല്‍ക്കുന്ന പരിക്കാണിത്. ഇതു സംഭവിക്കകുയാണെങ്കില്‍ ഈ ഭാഗത്ത് വലിയ വേദനയനുഭവപ്പെടുകയും കൈ മടക്കാനും നിവര്‍ത്താനുമെല്ലാം ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. പരിക്ക് കൂടുതല്‍ ഗുരുതരമായി മാറി ലോകകപ്പ് തന്നെ നഷ്ടമായേക്കാന്‍ കാരണമുള്ളതിനാലാണ് ആരോണിന് ആദ്യ രണ്ടു കളിയിലും വിശ്രമം അനുവദിച്ചത്.

താരത്തിന് ഏതു കളിയിലാണ് ടീമിലേക്കു മടങ്ങിയെത്താന്‍ കഴിയുകയെന്ന കാര്യം വ്യക്തമല്ല. അവസാനത്തെ ഗ്രൂപ്പ് മല്‍സരത്തിനു മുമ്പ് ഇന്ത്യന്‍ ടീമിനു ഒരാഴ്ചത്തെ ബ്രേക്കുണ്ട്. അടുത്ത ശനിയാഴ്ച ന്യൂസിലാന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

T20 WC 2026: ആ 4 പേരില്ലെങ്കില്‍ കപ്പ് മറന്നേക്കൂ!! സഞ്ജുവില്ല, ഉറപ്പായും വേണ്ടവരെപ്പറ്റി അശ്വിന്‍

ഈ കളിയില്‍ താരത്തിനു പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇനി ഇതിലും കളിക്കാനായില്ലെങ്കില്‍ സൂപ്പര്‍ സിക്‌സില്‍ മാത്രമേ ആരോണിനെ കാണാനിടയുള്ളൂ,

അമേരിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ വിജയത്തോടെ ഇന്ത്യ സൂപ്പര്‍ സിക്‌സിലേക്കു യോഗ്യത നേടിക്കഴിഞ്ഞു. ഈ മാസം 25നാണ് സൂപ്പര്‍ സിക്‌സ് മല്‍സരങ്ങളല്‍ തുടങ്ങുക. ഇവ മുതലായിരിക്കും ടീമിനു ആരോണിനെ ഏറ്റവുമധികം ആവശ്യമായി വരിക. അതുകൊണ്ടു തന്നെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കൂടി മലയാളി താരത്തിനു വിശ്രമം നല്‍കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.


AARON GEROGE

ആരാണ് ആരോണ്‍?

കോട്ടയത്ത് ജനിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ നേരത്തേ മുതല്‍ ഹൈദരാബാദ് ടീമിനായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ആരോണ്‍ ജോര്‍ജ്. വലംകൈയന്‍ ബാറ്റററായ അദ്ദേഹത്തിന് മലയാളികളുടെ അഭിമാനതാരമായ സഞ്ജു സാംസണുമായി പല സാമ്യതകളുമുണ്ട്. സഞ്ജുവിനെപ്പോലെ വളരെ ഒഴുക്കോടെ ക്ലാസിക് ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് ആരോണ്‍. മികച്ച ടൈമിങോടെ ഗ്യാപ്പുകള്‍ കണ്ടെത്തി ഷോട്ടുകള്‍ പായിക്കാന്‍ മിടുക്കന്‍.

IND vs NZ: സൂപ്പര്‍ താരം ഔട്ട്!! ഒപ്പം മറ്റൊരാളും, 2 മാറ്റം; മൂന്നാമങ്കം ജയിക്കാന്‍ ഈ 11

മാത്രമല്ല സഞ്ജുവുമായി ചെറിയൊരു രൂപസാദൃശ്യവും കൂടി ആരോണിനുണ്ട്. ഈ കാരണങ്ങളാല്‍ തന്നെ ജൂനിയര്‍ സഞ്ജുവെന്നും ആരാധകര്‍ താരത്തെ വിളിക്കാനും തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന ജൂനിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റായ വിനൂ മങ്കാദ് ട്രോഫിയില്‍ 38 വര്‍ഷങ്ങള്‍ക്കു ശേഷം ഹൈദരാബാദ് ചാംപ്യന്‍മാരായത് ആരോണിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.

ടൂര്‍ണമെന്റിന്റെ അവസാന രണ്ടു സീസണുകളില്‍ മാത്രം 700ന് മുകളില്‍ റണ്‍സാണ് ആരോണ്‍ വാരിക്കൂട്ടിയത്. ഇതോടെ അണ്ടര്‍ 19 തലത്തിലെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളായി ഈ മലയാളി മാറുകയും ചെയ്തു. 2022-23ലെ വിജയ മെര്‍ച്ചന്റ് ട്രോഫിയില്‍ പുറത്താവാതെ 303 റണ്‍സ് വാരിക്കൂട്ടിയപ്പോഴാണ് ആരോണ്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.

Credit: Mykhel

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+