സ്റ്റാറായത് സഞ്ജു!! മോശമാര്? കീപ്പര്‍മാരുടെ പ്രകടനമിങ്ങനെ, അഗാര്‍ക്കറിന് തെറ്റിയില്ല

ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പും സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാനുമുള്ള അവസരമാണ് ഇപ്പോള്‍ പുരോഗമിക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റ്. ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമയവരോടു കുറഞ്ഞത് രണ്ടു മല്‍സരങ്ങളെങ്കിലും കളിക്കാനാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആറു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ പല താരങ്ങളും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ടെന്നു കാണാം. അക്കൂട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ വിവിധ ഫോര്‍മാറ്റുകളില്‍ കളിക്കുന്ന വിക്കറ്റ് കീപ്പര്‍മാരുടെ പ്രകടനം എങ്ങനെയാണെന്നു നമുക്കു പരിശോധിക്കാം.


SANJU SAMSON

കീപ്പിങില്‍ കസറിയതാര്

ഇന്ത്യയുടെ അഞ്ചു പ്രധാനപ്പെട്ട വിക്കറ്റ് കീപ്പര്‍മാരും വിജയ് ഹസാരെ ട്രോഫിയില്‍ ഇതിനകം വിവിധ ടീമുകള്‍ക്കായി കുറഞ്ഞത് ഒരു മല്‍സരമെങ്കിലും കളിച്ചു കഴിഞ്ഞു. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരാണിത്.

T20 WC 2026: ആ 3 പേര്‍ ഇന്ത്യയെ കപ്പടിപ്പിക്കും!!! ഒരാള്‍ സഞ്ജു? ജ്യോതിഷിയുടെ പ്രവചനമിങ്ങനെ, വീഡിയോ

ഇക്കൂട്ടത്തില്‍ ബാറ്റിങ് ശരാശരിയുടെ കാര്യത്തില്‍ സഞ്ജുവാണ് കിങെന്നു പറയാം. മറ്റു നാലു പേരെയും ഓവര്‍ടേക്ക് ചെയ്ത് അദ്ദേഹം തലപ്പത്ത് നില്‍ക്കുകയാണ്. 56 എന്ന കിടിലന്‍ ശരാശരി സഞ്ജുവിനുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഫസ്റ്റ് ചോയ്‌സ് കീപ്പറായി തന്നെ ഉള്‍പ്പെടുത്താനുള്ള മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ തീരുമാനം ശരിയാണെന്നും അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.

ടൂര്‍ണമെന്റിലെ ആദ്യത്തെ നാലു മല്‍സരങ്ങളിലും പുറത്തിരുന്ന ശേഷമാണ് അവസാന രണ്ടു കളിയില്‍ സഞ്ജു ടീമിനോടൊപ്പം ചേര്‍ന്നത്. ഒരു സെഞ്ച്വറിയടക്കം 112 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. ഇഷാന് നയിച്ച കരുത്തരായ ജാര്‍ഖണ്ഡുമായുള്ള ആദ്യ കളിയിലാണ് 101 റണ്‍സോടെ സഞ്ജു മിന്നിച്ചത്, പക്ഷെ രണ്ടാമത്തെ മല്‍സരത്തില്‍ 11 റണ്‍സിന് അദ്ദേഹം പുറത്താവുകയായിരുന്നു.

ബാറ്റിങ് ശരാശരിയുടെ കാര്യത്തില്‍ സഞ്ജു കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്ത് ഇഷാനാണ്. ടി20 ലോകകപ്പ് ടീമിലേക്ക് ബാക്കപ്പ് കീപ്പറായി തന്നെ തിരിച്ചുവിളിക്കാനുള്ള തീരുമാനം തെളിയില്ലെന്നു ഷാന്‍ കാണിച്ചുതന്നു.

VHT 2026: 101 പിന്നാലെ 11, കഷ്ടം തന്നെ സഞ്ജൂ!! പുതുച്ചേരിയോടു പറ്റില്ലേ? ട്രോളുമായി ഹേറ്റേഴ്‌സ്

ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ കൂടിയായ ഇഷാന്റെ ബാറ്റിങ് ശരാശരി 51 ആണ്. മൂന്നു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം സ്‌കോര്‍ ചെയ്തതാവട്ടെ 155 റണ്‍സുമാണ്. ഒരു സെഞ്ച്വറിയടക്കമാണിത്. സെഞ്ച്വറിയോടെയാണ് ഇഷാന്‍ ഈ ടൂര്‍ണമെന്റില്‍ തുടങ്ങിയത്.


ISHAN KISHAN

ശക്തരായ കര്‍ണാടകയുമായുള്ള പോരാട്ടത്തില്‍ വെറും 33 ബോളിലാണ് അദ്ദേഹം സെഞ്ച്വറി അടിച്ചെടുത്തത്. ലിസ്റ്റ് എ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണിത്. കളിയില്‍ 125 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്.

ഇഷാനു ശേഷം ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള മൂന്നാമത്തെ കീപ്പര്‍ റിഷഭാണ്. ഇന്ത്യയുടെ ഈ അഞ്ചു കീപ്പര്‍മാരില്‍ ഏറ്റവുമധികം മല്‍സരങ്ങൡ കളിച്ചതും അദ്ദേഹമാണ്. ഡല്‍ഹിക്കായി ഇതിനകം ആറു മല്‍സരങ്ങളില്‍ ഇറങ്ങിയ റിഷഭിന്റെ ശരാശരി 42 ആണ്. പക്ഷെ സഞ്ജു, ഇഷാന്‍ എന്നിവരെപ്പോലെ സെഞ്ച്വറികളൊന്നും അദ്ദേഹത്തിനു എടുത്തു കാണിക്കാനുമില്ല.

കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചതിനാല്‍ തന്നെ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തതും ഡല്‍ഹി ക്യാപ്റ്റനായ റിഷഭ് തന്നെയാണ്. രണ്ടു ഫിഫ്റ്റികളടക്കം 212 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോറാവട്ടെ 70 റണ്‍സുമാണ്.

കീപ്പര്‍മാരില്‍ അവസാനത്തെ രണ്ടു സ്ഥാനങ്ങളിലുള്ളത് രാഹുലും ജിതേഷുമാണ്. കര്‍ണാടകയ്ക്കായി കളിച്ച രാഹുലിനു 30 മാത്രമേ ശരാശരിയുള്ളൂ. രണ്ടിന്നിങ്‌സുകളിലായി നേടിയതാവട്ടെ 60 റണ്‍സ്.

ജിതേഷാണ് ഏറ്റവും വലിയ ദുരന്തമായത്. ബറോഡയ്ക്കായി നാലിന്നിങ്‌സുകളില്‍ കളിച്ച അദ്ദേഹത്തിന്റെ ശരാശരി വെറും 4.75 മാത്രം. വെറും 19 റണ്‍സ് മാത്രമേ താരം സ്‌കോര്‍ ചെയ്തിട്ടുമുള്ളൂ.

Credit: Mykhel

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+