ഇരട്ടത്താപ്പിന്റെ രാഞ്ജിമാർ, സ്വന്തം സൗകര്യത്തിന് വളച്ചൊടിക്കും; ഡബ്ല്യുസിസിക്കെതിരെ വിജയ് ബാബു

ഡബ്ല്യുസിസിക്കെതിരെ പരോക്ഷ വിമർശനവുമായി നിർമാതാവും നടനുമായ വിജയ് ബാബു. ​ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ​ഗ്രോൺ അപ്സ് എന്ന സിനിമയുടെ ട്രെയിലർ വിവാദമായിരിക്കെയാണ് വിജയ് ബാബുവിന്റെ വിമർശനം. ഒരു പറ്റം സ്ത്രീകൾ പുരുഷൻമാരെ ആക്രമിക്കുകയാണെന്നും എന്നാൽ സ്വന്തം കാര്യത്തിൽ ധാർമികതയില്ലെന്നും വിജയ് ബാബു സോഷ്യൽ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചു.

നല്ലകാലത്ത് കുടുംബത്തിന് വേണ്ടി പ്രവാസിയായി, അദ്ദേഹത്തിനായി ഇതെങ്കിലും ചെയ്യണം; സ്വാസികയുടെ അച്ഛന് സപ്തതി!

ഇരട്ടത്താപ്പിന്റെ രാഞ്ജിമാരെക്കുറിച്ച്. അവർ പറയുന്ന കഥകളെക്കുറിച്ച് പറഞ്ഞാൽ അവസാനിക്കില്ല. അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നു. കാരണം അവർക്ക് എല്ലാ പ്രിവിലേജുമുണ്ട്. എല്ലായ്പ്പോഴും അവരുടെ സൗകര്യത്തിന് അനുസരിച്ച് വാക്കുകളും പ്രവൃത്തികളും അവർക്ക് സൗകര്യപ്രദമായ രീതിയിൽ വളച്ചൊടിക്കുന്നു.


Vijay Babu Geethu Mohandas
Photo Credit:

കലക്ടീവ് എന്ന് പറയപ്പെടുന്ന ഈ സ്ത്രീകൾ ഒരു പുരുഷനെ ആക്രമിക്കാൻ തോന്നുമ്പോൾ സ്വന്തം താൽപര്യങ്ങൾക്കായി കൂട്ടമായി ആക്രമിക്കുന്നു. അടുത്തയാളെ കിട്ടുന്നത് വരെ പിരിഞ്ഞ് പോകുന്നു. എന്നാൽ സ്വന്തമായി സ്റ്റാൻഡേർഡോ സമ്പ്രദായങ്ങളോ ഇല്ല. വാലും തലയുമില്ല, ധാർമികതയുമില്ല. നയങ്ങളും നിയമങ്ങളുമില്ല. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി രൂപീകരിച്ച വാട്സ്ആപ്പ് ​ഗ്രൂപ്പ് എന്നാണ് വിജയ് ബാബു കുറിച്ചത്.

Credit: Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+