കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് തീര്‍ഥാടനത്തിന് മറിയയും സൗദിയിലെത്തി; നൂറ്റി നാലാം വയസ്സില്‍!

  • By Desk
Google Oneindia Malayalam News

ജിദ്ദ: ഇത്തവണത്തെ ഹജ്ജ് കര്‍മത്തിനായി സൗദിയിലെത്തിയ 15 ലക്ഷം തീര്‍ഥാടകരില്‍ 104 വയസ്സുള്ള മുത്തശ്ശിയും. ഇന്തോനീഷ്യക്കാരിയായ ഇബു

മറിയ മര്‍ഗാനി മുഹമ്മദാണ് ഈ വര്‍ഷം ഇതുവരെ എത്തിയ തീര്‍ഥാടകരില്‍ ഏറ്റവും പ്രായം ചെന്നയാള്‍. ഒരു നൂറ്റാണ്ടിലേറെ കാലത്തെ ജീവിതത്തിനു ശേഷം ഈ വിശുദ്ധഭൂമിയിലെത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് കണ്ണീര്‍ തുള്ളികള്‍ക്കിടയിലൂടെ അവര്‍ പറഞ്ഞു.

age

'ദൈവത്തിനു സ്തുതി, ഹജ്ജ് കര്‍മത്തിനായി ഞാന്‍ മക്കയിലേക്ക് തിരിക്കുകയാണ്'- ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഉടനെ അവര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള ഇന്തോനീഷ്യയില്‍ നിന്ന് ഇത്തവണ ഹജ്ജിന് വന്ന 2.2 ലക്ഷം തീര്‍ഥാടകരിലൊരാളാണ് മറിയ. തനിക്ക് 90 വയസ്സുള്ളപ്പോള്‍ ഉംറ തീര്‍ഥാടനത്തിനായി ഇവിടെ വന്നിരുന്നുവെന്നും അവര്‍ പറഞ്ഞു.

സൗദിയിലെത്തിയ മറിയ ഏറെ സന്തോഷവതിയാണെന്നും അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇന്തോനീഷ്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രശ്‌നങ്ങളൊന്നുമില്ലാതെ ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിന്റെ സായംസന്ധ്യയില്‍ ഹജ്ജ് കര്‍മത്തിനെത്തിയ മറിയക്ക് സൗദി അറേബ്യ എല്ലാവിധ മംഗളങ്ങളും നേരുന്നതായി സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ കമ്മ്യൂണിക്കേഷന്‍ വക്താവ് പറഞ്ഞു.

ഇത്തവണ 80 രാജ്യങ്ങളില്‍ നിന്നായി 20 ലക്ഷം പേരാണ് ഹജ്ജ് നിര്‍വഹിക്കാനായി മക്കയിലെത്തുന്നത്. ഇതില്‍ 15 ലക്ഷത്തോളം പേര്‍ ഇതിനകം എത്തിക്കഴിഞ്ഞു. ആഗസ്ത് 30 മുതല്‍ സപ്തംബര്‍ നാലു വരെയാണ് ഹജ്ജിന്റെ കര്‍മങ്ങള്‍.

English summary
104 year old woman arrives in jeddah for haj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X