കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികൾക്ക് തിരിച്ചടി: ഒമാനിൽ 11 മേഖലകളിൽ സ്വദേശിവൽക്കരണം, ഓൺലൈൻ ഡെലിവറിയും കൈവിട്ടുപോയി!!!

Google Oneindia Malayalam News

മസ്കറ്റ്: രാജ്യത്ത് കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനുള്ള നീക്കവുമായി ഒമാൻ. ഒമാനിൽ 11 മേഖലകളിലേക്ക് കൂടി സ്വദേശിവൽക്കരണം കൊണ്ടുവരാനുള്ള നീക്കമാണ് ഒടുവിൽ ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം നടത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ കൂടുതൽ വിന്യസിക്കപ്പെട്ടിട്ടുള്ള മേഖലകളിലേക്കാണ് ഇപ്പോൾ സ്വദേശി വൽക്കരണ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

കളത്തിലിറങ്ങി ആദിത്യതാക്കറെ; അവര്‍ അവരുടെ പണിയെടുക്കട്ടെ; പ്രതിപക്ഷത്തെ പാടെ തള്ളികളത്തിലിറങ്ങി ആദിത്യതാക്കറെ; അവര്‍ അവരുടെ പണിയെടുക്കട്ടെ; പ്രതിപക്ഷത്തെ പാടെ തള്ളി

പുതിയ ഉത്തരവ് പ്രകാരം സൈക്കോളജിസ്റ്റ്, സോഷ്യോളജി സ്പെഷ്യലിസ്റ്റ്, സോഷ്യൽ സർവീസ് സ്പെഷ്യലിസ്റ്റ്, ഇന്റേണൽ ഹൌസിംഗ് സൂപ്പർവൈസർ, സ്റ്റുഡന്റ് ആക്ടിവിറ്റീസ് സ്പെഷ്യലിസ്റ്റ്, ജനറൽ സോഷ്യൽ വർക്കർ, സോഷ്യൽ റിസർച്ച് ടെക്നഷ്യൻ, അസിസ്റ്റന്റ് സോഷ്യൽ സർവീസ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് ഇനി സ്വദേശികളെ മാത്രമാണ് നിയമിക്കുക.

oman-map

ഫിഷറീസ്, ഖനന മേഖകളിൽ സ്വദേശിവൽക്കരണം കൊണ്ടുവരുന്ന തോത് നിശ്ചയിച്ചുകൊണ്ട് ഒമാൻ മാനവവിഭവ ശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ 2024 ആകുമ്പോഴേക്ക് ഫിഷറീസ്, ഖനന മേഖലകളിൽ 35 ശതമാനവും സ്വദേശികളായിരിക്കും ഉണ്ടായിരിക്കുക. മാനവ വിഭവ ശേഷി മന്ത്രി ഷെയ്ഖ് അബ്ദുല്ല അൽ ബക്രി അടുത്തിടെ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ഓൺലൈൻ ഡെലിവറി രംഗത്തും ഒമാനിൽ സ്വദേശിവൽക്കരണം കൊണ്ടുവരാനുള്ള നീക്കമാണ് ഒമാനിൽ നടക്കുന്നത്. സ്വദേശികൾക്ക് മാത്രമായി ഈ മേഖല പരിമിതപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി ഡോ. അഹമ്മദ് അൽ ഫുതൈസിയാണ് അറിയിച്ചത്. അറിയിപ്പിന് പിന്നാലെ ഇതിനായുള്ള നടപടിക്രമങ്ങളും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

English summary
11 Professions in Oman goes to Nationalisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X