കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: പതാക ഉയര്‍ത്തുന്നതിനിടെ 12 കാരന്‍ വീടിന് മുകളില്‍ നിന്നും വീണ് മരിച്ചു

യുഎഇ പതാകദിനത്തിന്റെ ഭാഗമായി താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ പതാക നാട്ടുന്നതിനിടയില്‍ 12 കാരന്‍ വീണ് മരിച്ചു. വ്യാഴ്യാഴ്ച വൈകീട്ടായിരുന്നു അപകടം നടന്നത്.

  • By ഭദ്ര
Google Oneindia Malayalam News

അല്‍ അയ്ന്‍: യുഎഇ പതാകദിനത്തിന്റെ ഭാഗമായി താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ പതാക നാട്ടുന്നതിനിടയില്‍ 12 കാരന്‍ വീണ് മരിച്ചു. വ്യാഴ്യാഴ്ച വൈകീട്ടായിരുന്നു അപകടം നടന്നത്.

സയീദ് ഖല്‍ഫാന്‍ ഹുമിഡ് അല്‍ നൗമി എന്ന ആണ്‍കുട്ടിയാണ് മരിച്ച്. അല്‍ അയ്‌നില്‍ ഉം ഖഫയിലാണ് താമസിക്കുന്നത്. താഴേക്ക് വീണ ഉടന്‍ തന്നെ തലയക്ക് പരിക്ക് പറ്റി മരിക്കുകയായിരുന്നു.

uae-map

സയീദ് അടക്കം 9 കുട്ടികളുള്ള കുടുംബമാണ് ഇവരുടേത്. സയീദ് അടക്കം എട്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണുള്ളത്. സയീദ് എട്ടാമത്തെ കുട്ടിയാണ്.

പതാകദിനം ആഘോഷിക്കുന്നതിനായി രണ്ട് ദിവസമായി സയീദ് പതാക നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നു എന്നും പതാക നാട്ടുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചത് എന്നും സയീദിന്റെ ബന്ധു പറഞ്ഞു.

വീടിന് പുറത്ത് പതാക വെച്ചാല്‍ മതിയെന്ന് മാതാപിതാക്കള്‍ പറഞ്ഞെങ്കിലും വില്ലയ്ക്ക് മുകളില്‍ കസേര ഉപയോഗിച്ച് പതാക വെയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ബാലന്‍സ് തെറ്റി താഴേക്ക് വീണ സയീദിന്റെ തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുണ്ട്. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നടത്തും.

English summary
A 12-year-old Emirati boy died on Thursday evening after falling from the roof of his family’s villa while putting up a UAE flag to celebrate Flag Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X