കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നത ബിരുദം നേടിയിട്ടും കാര്യമില്ല!! 12000 പ്രവാസികള്‍ക്ക് ജോലി പോകും; കടുപ്പിച്ച് കുവൈത്ത്

Google Oneindia Malayalam News

കുവൈത്ത് സിറ്റി/ബെംഗളൂരു: ഗള്‍ഫ് രാജ്യങ്ങള്‍ പുതിയ നിബന്ധനകളും പദ്ധതികളും കൊണ്ടുവരുമ്പോള്‍ നെഞ്ചിടിക്കുന്നത് പ്രവാസികള്‍ക്കാണ്. സ്വദേശിവല്‍ക്കരണം സൗദി അറേബ്യയിലും കുവൈത്തിലും ശക്തമാണ്. യുഎഇയിലും ചില നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. തൊഴില്‍രംഗത്ത് കുവൈത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ പരിഷ്‌കരണം പ്രവാസികള്‍ക്ക് തിരിച്ചടിയാണ്.

കുവൈത്തില്‍ ജോലി ചെയ്യുന്ന 12000 എഞ്ചിനിയര്‍മാര്‍ക്ക് ജോലി പോകാനുള്ള സാധ്യതയാണ് തെളിയുന്നത്. അതിവേഗം കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. വിശദവിവരങ്ങള്‍ ഇങ്ങനെ...

1

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കുവൈത്തും അതേ പാതയിലാണ് സഞ്ചരിക്കുന്നത്. സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ പുതിയ പരിഷ്‌കാരങ്ങള്‍. ഇതാകട്ടെ, പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. യുഎഇയും സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

2

12000 എഞ്ചിനിയര്‍മാര്‍ക്ക് കുവൈത്തില്‍ ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സ് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് എന്‍ഒസി നല്‍കുന്നില്ല. ഇന്ത്യന്‍ കോളജുകളില്‍ നിന്ന് എഞ്ചിനിയറിങ് ബിരുദം നേടിയെത്തുന്നവര്‍ക്ക് എന്‍ഒസി കിട്ടിയാല്‍ മാത്രമേ ജോലി ലഭിക്കു. എന്‍ബിഎ അക്രിഡിറ്റേഷന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഒസി നല്‍കാതിരിക്കുന്നത്.

3

കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ എഞ്ചിനിയര്‍മാര്‍ക്ക് താമസ രേഖ പുതുക്കുന്ന വേളയില്‍ എന്‍ബിഎ അക്രഡിറ്റേഷന്‍ കാണിക്കണം എന്നാണ് പുതിയ നിബന്ധന. ഇതില്ലാത്തവര്‍ക്ക് എന്‍ഒസി കിട്ടുന്നില്ല. ഇതാകട്ടെ, ജോലി നഷ്ടമാകാന്‍ വഴിയൊരുങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ഇന്ത്യന്‍ എഞ്ചിനിയേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.

4

ഇന്ത്യന്‍ കോളജുകളില്‍ നിന്ന് ബിരുദം നേടിയെത്തുന്ന എഞ്ചിനിയര്‍മാര്‍ക്ക് നേരത്തെ വേഗത്തില്‍ അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. കുവൈത്തിലെ ഇന്ത്യന്‍ എംബസിയോട് ഇക്കാര്യം വിശദീകരിച്ചിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. 2018ന് ശേഷം ഘട്ടങ്ങളായി പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുകയാണ് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സ്. വിദഗ്ധ ജോലിക്കായി എത്തുന്നവര്‍ക്ക് 2 പരീക്ഷ നടത്താനും കുവൈത്ത് തീരുമാനിച്ചിട്ടുണ്ട്.

5

അതേസമയം, യുഎഇയിലും പ്രവാസികള്‍ വെല്ലുവിളി നേരിടുന്നുണ്ട്. സ്വകാര്യമേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ നേരത്തെ യുഎഇ തീരുമാനിച്ചിരുന്നു. ഇതിനുള്ള സമയപരിധി അടുത്ത മാസം അവസാനിക്കുകയാണ്. 50ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ രണ്ട് ശതമാനം സ്വദേശികളെ ജോലിക്ക് നിയമിക്കണമെന്നാണ് നിര്‍ദേശം.

പാര്‍വതിയും ഭാവനയും ഇക്കാലഘട്ടത്തില്‍ ശബ്ദമുയര്‍ത്തിയവര്‍; അംഗീകരിക്കുന്നുവെന്ന് നടന്‍ ഷറഫുദ്ദീന്‍പാര്‍വതിയും ഭാവനയും ഇക്കാലഘട്ടത്തില്‍ ശബ്ദമുയര്‍ത്തിയവര്‍; അംഗീകരിക്കുന്നുവെന്ന് നടന്‍ ഷറഫുദ്ദീന്‍

6

ജനുവരി മുതല്‍ ഇക്കാര്യം നടപ്പാക്കിയില്ലെങ്കില്‍ ജോലിയില്ലാത്ത ഓരോ സ്വദേശിക്കും 72000 ദിര്‍ഹം നല്‍കേണ്ടി വരും എന്നതാണ് ആശങ്ക. അതേസമയം, സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതില്‍ കമ്പനികളെ സഹായിക്കുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്. നിലവില്‍ ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം കുറയ്ക്കും. അല്ലെങ്കില്‍ പുതിയ നിയമനം നല്‍കില്ല എന്ന അവസ്ഥയിലേക്ക് വരും.

7

സൗദി അറേബ്യയില്‍ സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുന്ന നടപടികള്‍ ഭരണകൂടം തുടങ്ങിയിട്ട് ഏറെ കാലമായി. പല മേഖലകളിലും വിദേശികള്‍ക്ക് ജോലി ലഭിക്കില്ല. ചില രംഗത്ത് നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് നിര്‍ദേശം. സ്വദേശികളെ ജോലിക്ക് എടുക്കുമ്പോള്‍ ഉയര്‍ന്ന ചെലവ് കമ്പനികള്‍ക്ക് വരും. ഇതോടെ കമ്പനികളും പ്രതിസന്ധിയിലാകും. എന്നാല്‍ ഇത്തരം കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കും.

വാങ്ങുമ്പോള്‍ ഒരുവില... ബില്ല് അടയ്ക്കുമ്പോള്‍ മറ്റൊരു വില!! സ്വര്‍ണവില കുതിച്ചുയര്‍ന്നു... ഇങ്ങനെ ആദ്യംവാങ്ങുമ്പോള്‍ ഒരുവില... ബില്ല് അടയ്ക്കുമ്പോള്‍ മറ്റൊരു വില!! സ്വര്‍ണവില കുതിച്ചുയര്‍ന്നു... ഇങ്ങനെ ആദ്യം

English summary
12000 Indian Engineers in Kuwait Likely to loss Job due to They Did not Get NOC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X