കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്,ആലിപ്പഴം പൊഴിയില്ല, പ്രചാരണം വ്യാജം

  • By Meera Balan
Google Oneindia Malayalam News

Lightning
ദുബായ്: യുഎഇയില്‍ രണ്ടാഴ്ചയ്ക്കകം ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് സോഷ്യല്‍ മീഡിയകളിലൂടെ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് അധികൃതര്‍. നാഷണല്‍ സെന്റര്‍ഫോര്‍ മെറ്റീരിയോളജി ആന്റ് സീസ്‌മോളജി (എന്‍സിഎംഎസ്) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കനത്ത ഇടിനിമന്നലും കൊടുങ്കാറ്റും ഉണ്ടാകുമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥന രഹിതമാണെന്നും എന്‍സിഎംഎസ് അധികൃതര്‍ അറിയിച്ചു.

യുഎസ് നേവി റിപ്പോര്‍ട്ടില്‍ യുഎഇയിലെ ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റിനും, കനത്ത മഴയ്ക്കും, ആലിപ്പഴം പൊവഇയാനും സാധ്യതയുണ്ടെന്ന് പറഞ്ഞാണ് പ്രചാരണം നടക്കുന്നത്. ആളുകളുടെ സ്വത്ത് വകകള്‍ക്ക് കനത്ത നാശം വരുത്തുന്ന കൊടുങ്കാറ്റാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തുണ്ടാകാന്‍ പോകുന്നതെന്ന തരത്തിലാണ് പ്രചാരണം.പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ഞായറാഴ്ചയാണ് എന്‍സിഎംഎസ് പറഞ്ഞത്. ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങള്‍ വിശ്വസിയ്ക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇതിന് മുന്പും പല തവണ രാജ്യത്ത് സോഷ്യല്‍ മീഡിയകള്‍ വഴി വ്യാജ പ്രചരണം നടന്നിരുന്നു. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎസ് നേവി അധികൃതരുടെ റിപ്പോര്‍ട്ട് എന്ന് പറഞ്ഞാണ് ഇടിമിന്നലിന്‍റെയും കൊടുങ്കാറ്റിനെയും പറ്റിയുള്ള പ്രചാരണം നടക്കുന്നത്.

English summary
NCMS denies reports on social networks that the UAE will experience severe thunderstorms and lightning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X