കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; 15 വര്‍ഷമായി കുവൈത്തിലുള്ള പ്രവാസികളെ നാട്ടിലേക്കയക്കും!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യക്കാർക്ക് തിരിച്ചടി കുവൈത്തിലുള്ള പ്രവാസികളെ തിരിച്ചയക്കും?

കുവൈത്ത് സിറ്റി: ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രവാസികള്‍ക്ക് 15 വര്‍ഷത്തെ സമയപരിധി നിശ്ചയിക്കാന്‍ കുവൈത്ത് ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ സമര്‍പ്പിക്കാനിരിക്കുകയാണ് കുവൈത്ത് പാര്‍ലമെന്ററി കമ്മിറ്റി. അത്യാവശ്യമുള്ള പ്രവാസികളെ മാത്രം രാജ്യത്ത് നിലനിര്‍ത്തിയാല്‍ മതിയെന്നും പ്രവാസികളുടെ എണ്ണം തദ്ദേശീയ ജനസംഖ്യയുടെ 25 ശതമാനത്തില്‍ കൂടുതല്‍ ആവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ പറയുന്നു.

ഹരീരിയുടെ മനസ്സ് മാറി; രാജി സമര്‍പ്പണം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് ലബനാന്‍ പ്രധാനമന്ത്രി
നിലവില്‍ 31.5 ലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ. ഇവരില്‍ 69.7 ശതമാനവും പ്രവാസികളാണ്. ഇത് ക്രമേണ കുറച്ചുകൊണ്ടുവരികയാണ് അധികൃതരുടെ ലക്ഷ്യം. പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. 10 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ചെറുതും വലുതുമായി ജോലികളിലേര്‍പ്പെട്ട് കുവൈത്തില്‍ കഴിയുന്നത്. ഏഴ് ലക്ഷവുമായി ഈജിപ്തുകാരാണ് രണ്ടാം സ്ഥാനത്ത്. പുതിയ ശുപാര്‍ശ നടപ്പാവുന്നതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാവുന്നത് ഇന്ത്യക്കാരായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ജനസംഖ്യാനുപാതം ക്രമീകരിക്കണമെന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അടുത്തകാലത്തായി ഇതിനുവേണ്ടിയുള്ള മുറവിളി ശക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

kuwait


പ്രവാസികള്‍ക്കെതിരായ നിലപാടുകള്‍ അടുത്ത കാലത്തായി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായി വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞമാസം പ്രവാസികള്‍ക്ക് ആരോഗ്യസേവനങ്ങള്‍ക്ക് കൂടുതല്‍ ഫീസ് ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരുന്നു. പ്രവാസികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ചികില്‍സ ലഭ്യമാക്കുന്നതിനെതിരേ ചില പാര്‍ലമെന്റംഗങ്ങള്‍ കാംപയിന്‍ നടത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പ്രവാസികള്‍ കുവൈത്തി റോഡുകള്‍ ഉപയോഗിക്കുന്നതിനും നാട്ടിലേക്ക് പണം അയക്കുന്നതിനും ഫീസ് ഈടാക്കണമെന്ന് കഴിഞ്ഞ ദിവസം ഒരു എം.പി ആവശ്യപ്പെട്ടിരുന്നു. എണ്ണവില കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ പ്രവാസികളുടെ ജീവിതച്ചെലവ് കൂടി വഹിക്കാന്‍ രാജ്യത്തിന്റെ ഖജനാവിന് സാധ്യമല്ലെന്നാണ് ഇവരുടെ വാദം.

English summary
Amid increasingly louder cries to address the demographic imbalance in Kuwait, a parliamentary committee has started looking into proposals, including a 15-year cap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X