കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ;ക്ളസ്റ്റര്‍ ലൈറ്റ് ഷോയ്ക്ക് സൗജന്യ ബസ്

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: ഇസ്ലാം മതത്തിന്റെ സാംസ്‌ക്കാരിത്തനിമ വിളിച്ചോതി ഷാര്‍ജയിലെ അല്‍മജാസ് ദ്വീപില്‍ നടക്കുന്ന ആംഫി തീയേറ്ററിന്റെ ഉദ്ഘാടനം നടന്നു. ഈ തീയേറ്ററിലാണ് ക്ളസ്റ്റര്‍ ലൈറ്റ്‌സ് ഷോ നടക്കുന്നത്. ഇസ്ലാമിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ പരിപാടികളാണ് ക്ളസ്റ്റര്‍ ലൈറ്റ് ഷോയുടെ ഭാഗമായി ആംഫിതീയേറ്ററില്‍ നടക്കുന്നത്. പരിപാടികളുടെ ഭാഗമായി ഷാര്‍ജയില്‍ നിന്ന് അല്‍മജാസ് ദ്വീപിലെ ആംഫിതീയേറ്ററിലേക്ക് 16 ബസുകള്‍ സൗജന്യ സര്‍വ്വീസ് നടത്തുമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഇസ്ലാമിക രാജ്യങ്ങളുടെ സാംസാക്കാരിക തലസ്ഥാനം എന്ന പദവി അലങ്കരിയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷാര്‍ജയില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിയ്ക്കുന്നത്. മുഹമ്മദ് നബിയുടെ ചരിത്രം, ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട നാടകങ്ങള്‍ എന്നിവയാണ് വേദിയിലില്‍ അവതരിപ്പിയ്ക്കുന്നത്. ഞായറാഴ്ചയാണ് വേദി ഉണര്‍ന്നത്.

Sharjah

ഒട്ടേറെ ആളുകളാണ് പരിപാടികള്‍ കാണുന്നതിനായി എത്തുന്നത്. ഇവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ദിവസോന 16 ബസുകള്‍ 60 ട്രിപ്പുകള്‍ നടത്തുന്നത്. ക്ളസ്റ്റര്‍ ലൈറ്റ് ഷോയ്ക്ക് എത്തുന്നവരില്‍ നിന്ന് 50 ദിര്‍ഹമാണ് ടിക്കറ്റ് ചാര്‍ജായി ഈടാക്കുന്നത്.

English summary
16 free buses to Majaz Island Amphitheatre this week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X