കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: രാജ്യത്ത് വീണ്ടും മെര്‍സ് ഭീതി, രണ്ട് പ്രവാസികള്‍ ഗുരുതരാവസ്ഥയില്‍, ആശങ്കയോടെ മലയാളികള്‍

Google Oneindia Malayalam News

റിയാദ്: സൗദിയില്‍ മെര്‍സ് ബധിച്ചവരില്‍ രണ്ട് പ്രവാസികളും. ആറ് ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ആറ് പേരില്‍ രണ്ട് പേര്‍ പ്രവാസികളാണ്. 27യും 48ഉം വയസ്സുള്ള പുരുഷന്മാരാണ് സൗദിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഗുരുതരാവസ്ഥയിലുള്ള പ്രവാസികളില്‍ ഒരാള്‍ ജുബൈയിലും രണ്ടാമത്തെയാള്‍ ജിദ്ദയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. 2014ല്‍ മെര്‍സ് ബാധിച്ചതിനെ തുടര്‍ന്ന് 500ഓളം പേരാണ് മരണമടഞ്ഞത്. 2012ല്‍ സൗദിയില്‍ കണ്ടെത്തിയ കൊറോണ വൈറസ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവനെടുത്താണ് ശമിച്ചത്. വീണ്ടും മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്തത് സൗദിയില്‍ കഴിയുന്ന പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഒട്ടകത്തില്‍ നിന്ന് പകര്‍ന്നു

ഒട്ടകത്തില്‍ നിന്ന് പകര്‍ന്നു

മെര്‍സ് രോഗം ബാധിച്ച മറ്റ് നാല് പേര്‍ തര്‍ബാ, തായിഫ്, റിയാദ്, അല്‍ ഖറാറ എന്നിവിടങ്ങളിലാണ് കഴിയുന്നത്. ഇവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. അല്‍ ഖറാറയില്‍ നിന്നുള്ള രോഗിയ്ക്ക് ഒട്ടകത്തില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ ജീവനെടുക്കുന്നു

കൊറോണ ജീവനെടുക്കുന്നു

2012 ജൂലൈ മുതല്‍ 1,546 പേര്‍ക്കാണ് സൗദിയില്‍ മെര്‍സ് രോഗം ബാധിച്ചത്. ഇവരില്‍ 641 പേര്‍ മരിയ്ക്കകയും 896 പേരില്‍ ചികിത്സ ലഭിച്ചതുമൂലം രോഗം ഭേദമാവുകയും ചെയ്തു.

മുന്നറിയിപ്പ് നല്‍കിയിരുന്നു

മുന്നറിയിപ്പ് നല്‍കിയിരുന്നു

മെര്‍സ് രോഗം വ്യാപിക്കാന്‍ തുടങ്ങിയതോടെ ഒട്ടകങ്ങളില്‍ നിന്ന് അകലം പാലിയ്ക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പുറമേ ഫാമുകള്‍ ജോലി ചെയ്യുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഫേസ് മാസ്‌കുകള്‍ ധരിക്കുക, രോഗം ബാധിച്ച മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യമന്ത്രാലയം നല്‍കിയിരുന്നു.

മൃഗങ്ങളെ സന്ദര്‍ശിക്കുമ്പോള്‍

മൃഗങ്ങളെ സന്ദര്‍ശിക്കുമ്പോള്‍

ഫാമിലെത്തിയോ, ചന്തകളിലെത്തിയോ, ധാന്യപ്പുരകളിലെത്തിയോ ഒട്ടകമുള്‍പ്പെടെയുള്ള മൃഗങ്ങളെ സന്ദര്‍ശിക്കുന്നവര്‍ അവയെ സ്പര്‍ശിച്ചതിന് ശേഷം കൈകള്‍ കഴുകണമെന്നും രോഗം ബാധിച്ച മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഭക്ഷണങ്ങളില്‍ ഒരു കണ്ണ്

ഭക്ഷണങ്ങളില്‍ ഒരു കണ്ണ്

പാചകം ചെയ്യാത്ത മാംസം, പാല്‍, എന്നിവ കഴിയ്ക്കുന്നത് മനുഷ്യശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ വൈറസ് വ്യാപിയ്ക്കുന്നതിന് ഇടയാക്കുമെന്നും മനുഷ്യരില്‍ രോഗം ബാധിക്കുന്നതിന് ഇത് ഇടയാക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിദഗ്ദ ചികിത്സ

വിദഗ്ദ ചികിത്സ

ദമ്മാം, റിയാദ്, ജിദ്ദ, എന്നിവിടങ്ങളിലെ മൂന്നുവീതം സുപ്രധാന ആശുപത്രികള്‍ മെര്‍സ് രോഗം ചികിത്സിക്കുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. രോഗം ബാധിച്ചവരെ ചികിത്സിക്കാന്‍ 20 ആശുപത്രികളില്‍ എല്ലാത്തരത്തിലുമുള്ള സംവിധാനങ്ങള്‍ ആരോഗ്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

English summary
Two expatriates are among six people infected with the Middle East respiratory syndrome (MERS) coronavirus in the past six days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X