കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ, പാകിസ്താനികള്‍ ഏറ്റുമുട്ടി 2മരണം

  • By Meera Balan
Google Oneindia Malayalam News

Murder
ഷാര്‍ജ: ഷാര്‍ജയില്‍ ഡീസല്‍ വില്‍ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിലും സംഘര്‍ഷത്തിലും രണ്ട് പാകിസ്താനി യുവാക്കള്‍ കുത്തേറ്റ് മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേററിലാണ് പാകിസ്താനികള്‍ തമ്മില്‍ സംഘര്‍ഷം നടന്നത്. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷിച്ച് വരികയാണ്.

കത്തിയും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് അക്രമികള്‍ രണ്ട് ചേരിയായ തിരിച്ച് അക്രമം നടത്തിയതെന്ന് പൊലീസ്. 33ഉം 27 ഉം വയസുള്ള രണ്ട് പാകിസ്താന്‍ യുവാക്കളാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ആഴത്തില്‍ കുത്തേറ്റതും മര്‍ദ്ദനമേറ്റതുമാണ് യുവാക്കളെ മരണത്തിന് ഇടയാക്കിയത്. പരിക്കേറ്റവരെ നാഷണല്‍ ഹോസ്പിറ്റല്‍ ഓഫ് കുവൈത്ത്, അല്‍ ഖാസിമി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

യുഎഇ, സൗദി എന്നിവിടങ്ങിലെല്ലാം തന്ന പ്രവാസികളായ തൊഴിലാളികളെ പാര്‍പ്പിച്ചിരിയ്ക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ അക്രമ സംഭവങ്ങള്‍ നടക്കുന്നത് പതിവാണ്. ഇത്തരം ഒട്ടേറെ സംഭവങ്ങളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പാകിസ്താനികളും ബംഗഌദേശുകാരുമാണ് പ്രശ്‌നങ്ങളില്‍ കൂടുതല്‍ അകപ്പെടുന്നത്. നിസാരമായ കാര്യങ്ങള്‍ക്ക് വേണ്ടി തുടങ്ങുന്ന കലഹങ്ങള്‍ പലപ്പോഴും സംഘര്‍ഷങ്ങളിലും കൊലപാതങ്ങളിലും കൊണ്ടെത്തിയ്ക്കുന്നതാണ് പതിവ്.

English summary
2 Pakistanis knifed to death in Sharjah brawl over diesel sale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X