കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്-അബുദാബി റോഡില്‍ 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

  • By Meera Balan
Google Oneindia Malayalam News

അബുദാബി: ദുബായ്-അബുദാബി റോഡില്‍ പന്ത്രണ്ടിലേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്കറ്റു. ദിവസങ്ങളായി തുടരുന്ന മൂടല്‍ മഞ്ഞാണ് അപകടത്തിന് കാരണം. മഞ്ഞിനെത്തുടര്‍ന്ന് പരസ്പരം കാണാനാകാതെയാണ് വാഹനങ്ങള്‍ കൂട്ടിയിടിയ്ക്കുന്നത്. റാവത്ത് അല്‍ റീഫ് ബ്രിഡ്ജ് മുതല്‍ അല്‍ ഷഹാമ വരെയുള്ള പാതയിലാണ് വാഹനാപകടങ്ങള്‍ ഉണ്ടായത്. വ്യാവാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

നാല്‍പ്പതോളം ട്രാഫിക് പട്രോളിംഗ് സംഘങ്ങളാണ് സ്ഥലത്തെത്തിയത്. വാഹനാപകടം ഉണ്ടായെങ്കിലും നിസാര പരിക്കുകളാണ് ഏറ്റത്. 20 പേര്‍ക്കാണ് പരിക്ക്. തൊട്ടടുത്ത ആശുപത്രികളിലാണ് ഇവരെ എത്തിച്ചത്. അതിരാവിലെയുള്ള വാഹനയാത്രകളിലാണ് ഏറെയും അപകടം നടക്കുന്നത്. മഞ്ഞ് മാറുന്നതിന് മുമ്പ് യാത്ര ചെയ്യുന്നവരാണ് ഏറെയും.

Accident

അപകടം നടന്ന സ്ഥലത്ത് വളരെ വേഗം എത്താനും രണ്ട് മണിയ്ക്കൂറിനുളഌല്‍ തന്നെ ഗതാഗത സാഘാരണ നിലയിലാക്കാനും പൊലീസിന് കഴിഞ്ഞുവെന്ന് ട്രാഫിക് പൊലീസ് മേധാവി കേണല്‍ ഹമദ് നാസര്‍ അല്‍ ബ്ളൌഷി പറഞ്ഞു.

ശൈത്യകാലത്തെ റോഡപകടങ്ങള്‍ നേരിടുന്നതിന് സിവില്‍ ഡിഫന്ഡല്, ആംബുലന്‍സ് സര്‍വീസുകള്‍, റെസ്യൂ ടീം എന്നിവയുമായി സഹകരിച്ച് പ്രത്യേക പദ്ധതിയ്ക്കും ട്രാഫിക് പൊലീസ് രൂപം നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തെ യാത്രകളില്‍ വാഹനയാത്രക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ട്രാഫിക് പൊലീസ് വീണ്ടും പറഞ്ഞു. ദുബായില്‍ അപകടങ്ങളെ നേരിടുന്നതിന് വേണ്ടി ജോലിസമയം മാറ്റുന്നതിനെപ്പറ്റി പോലും ആലോചിച്ചിരുന്നു.

English summary
20 injured in traffic accidents due to fog on Dubai-Abu Dhabi road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X