കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി: 2017ല്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ഈടാക്കിയ പിഴയുടെ എണ്ണം 40 ലക്ഷം!

  • By Desk
Google Oneindia Malayalam News

അബുദാബി: 2017ല്‍ അബുദാബിയില്‍ മാത്രം ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 40 ലക്ഷം തവണ പിഴയീടാക്കിയതായി അബുദാബി പോലിസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം യു.എ.ഇ തലസ്ഥാനമായ അബൂദബി എമിറേറ്റിലുണ്ടായ വാഹനാപകടങ്ങളില്‍ 199 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 149 പേര്‍ക്കാണ് ഗുരുതരമായ അപകടങ്ങളും അംഗവൈകല്യവും സംഭവിച്ചതെന്നും കഴിഞ്ഞ വര്‍ഷത്തെ ട്രാഫിക് നിയമലംഘനങ്ങളുടെയും അപകടങ്ങളുടെയും എണ്ണം പുറത്തുവിട്ടുകൊണ്ട് അബൂദബി ട്രാഫിക് പോലിസ് അറിയിച്ചു.

അമേരിക്ക പണി തുടങ്ങി; പലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള യുഎന്‍ ഫണ്ട് പകുതിയിലേറെ കുറച്ചു
2017ല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപകടങ്ങള്‍ കുറവാണെന്നാണ് പോലിസിന്റെ നിഗമനം. 2016ല്‍ വാഹനാപകടങ്ങളില്‍ 289 പേര്‍ കൊല്ലപ്പെടുകയും 156 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വേഗതയില്‍ സഞ്ചരിക്കുന്നതിനിടയില്‍ പെട്ടെന്ന് വാഹനങ്ങള്‍ നിര്‍ത്തുകയോ വെട്ടിക്കുകയോ ചെയ്യുന്നതാണ് ഏറ്റവും കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുന്നതെന്നും പോലിസ് പറഞ്ഞു. ട്രാഫിക് ജംഗ്ഷനുകളില്‍ റെഡ് സിഗ്നല്‍ അവഗണിച്ച് വാഹനം മുന്നോട്ടെടുക്കുക, ട്രാഫിക് ലെയിനുകളില്‍ അച്ചടക്കം പാലിക്കാതിരിക്കുക, വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാതിരിക്കുക തുടങ്ങിയവയാണ് അപകടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്.

abudabi

ട്രാഫിക് ബോധവല്‍ക്കരണം ശക്തിപ്പെടുത്തുവാനും റോഡപകട മരണങ്ങളും പരിക്കുകളും പരമാവധി കുറയ്ക്കുവാനുമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും തുടരുമെന്ന് അബൂദബി പോലിസിലെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ അലി ഖല്‍ഫാന്‍ അല്‍ ദഹേരി പറഞ്ഞു. ബോധവല്‍ക്കരണം കൂടുതല്‍ ജനങ്ങളിലെത്തിക്കാനും ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താനുമാണ് അബൂദബി പോലിസ് ആഗ്രഹിക്കുന്നത്. 2016ലേതിനേക്കാള്‍ റോഡപകടങ്ങളും അപകട മരണങ്ങളും കഴിഞ്ഞ വര്‍ഷം കുറഞ്ഞിട്ടുണ്ടെങ്കിലും ഈ വര്‍ഷം അത് പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് അവിഷ്‌ക്കരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
English summary
200 road deaths in abudhabi in 2017
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X