കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30ലക്ഷം പ്രവാസികള്‍ സൗദിവിടേണ്ടിവരും

  • By Lakshmi
Google Oneindia Malayalam News

Palm Island
ജിദ്ദ: സൗദിയിലെ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതോടെ 30ലക്ഷം വിദേശതൊഴിലാളികള്‍ സൗദി അറേബ്യ വിടേണ്ടിവരുമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ സൗദിയിലെ ജനസംഖ്യയുടെ 31ശതമാനവും വിദേശികളാണ്. ഇവരുടെ എണ്ണം 20ശതമാനമായി കുറച്ചുകൊണ്ടുവരാനാണ് അധികൃതരുടെ തീരുമാനം.

ഇപ്പോള്‍ സൗദിയില്‍ 20ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ ജോലിയെടുക്കുന്നുണ്ട്. ഇവര്‍ക്ക് പുതിയ തീരുമാനം വിനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കാന്‍ ബുധനാഴ്ച അബൂദബിയില്‍ ചേര്‍ന്ന ജിസിസി രാജ്യങ്ങള്‍ സംയുക്തമായി തീരുമാനിച്ചതിന്റെ ചുവടു പിടിച്ചാണ് സൗദിയുടെ നീക്കം.

പ്രാദേശിക തൊഴില്‍ വിപണിയില്‍നിന്നുള്ള മാനവശേഷി കൊണ്ട് നിര്‍വഹിക്കാന്‍ പറ്റുന്ന തൊഴിലുകളിലേക്ക്് വിദേശികളെ നിയമിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് ജിസിസി രാജ്യങ്ങള്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ ജനസംഖ്യാ സന്തുലനം തെറ്റിക്കുന്ന തരത്തിലുള്ള വിദേശി സാന്നിധ്യത്തിന് കടിഞ്ഞാണിടുന്നതിനാണ് സൗദി ഊന്നല്‍ നല്‍കുന്നത്. 20ശതമാനത്തിന് മുകളില്‍ വിദേശികള്‍ രാജ്യത്ത് ഉണ്ടാവരുത് എന്ന തീരുമാനത്തിലാണ് എത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ 29ലക്ഷം വിദേശികള്‍ക്ക് സൗദി വിടേണ്ടിവരും.

വിദേശികളില്‍നിന്ന് സ്വദേശികളിലേക്ക് ജോലി കൈമാറ്റം ചെയ്യപ്പെടുന്നതിന് സൗദികള്‍ക്ക് കൂടുതല്‍ പരിശീലനവും പ്രോല്‍സാഹനവും നല്‍കാന്‍ തൊഴില്‍ മന്ത്രാലയം പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. ഒരു തസ്തിക നികത്തേണ്ടി വരുമ്പോള്‍ യോഗ്യരായ സ്വദേശികള്‍ ഇല്ലെന്ന്് ഉറപ്പായാല്‍ മാത്രമേ വിദേശികളെ നിയമിക്കാവൂ എന്നാണ് ജിസിസി സമ്മേളനത്തില്‍ നിര്‍ദേശിച്ചത്.

English summary
Nearly 30 lakhs expatriate workers will have to leave Saudi Arabia in the next few years as the Labor Ministry has put a 20 percent ceiling on the country’s guest workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X