കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ പണമയയ്ക്കുന്നത് നിയന്ത്രിക്കാന്‍ സൗദി

  • By Lakshmi
Google Oneindia Malayalam News

Saudi Arabia
ജിദ്ദ: പ്രവാസികളുടെ ശംബളവുമായി ബന്ധപ്പെട്ട് സൗദി തൊഴില്‍ മന്ത്രാലയം കൊണ്ടുവരാന്‍ പോകുന്ന നിയമം പ്രവാസികള്‍ക്ക് തലവേദനയാകും. പ്രവാസികള്‍ ശംബളത്തിന്റെ ഏറിയ പങ്കും സൗദിയില്‍ത്തന്നെ ചെലവഴിക്കണമന്ന രീതിയിലുള്ള നിയമം നടപ്പിലാക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്.

പ്രവാസികളിലൂടെ കോടിക്കണക്കിനു സൗദി റിയാലാണു വിദേശത്തേക്ക് പോകുന്നതെന്നും ഇതിന്റെ നഷ്ടം ആഭ്യന്തരവിപണിക്കാണെന്നും തൊഴില്‍ മന്ത്രി അദേല്‍ ഫക്കി പറഞ്ഞു. നിയമം നടപ്പായാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാകും.

സൗദിയിലെ തൊഴിലാളികളില്‍ 90 ശതമാനവും പ്രവാസികളാണ്. ഇവര്‍ വഴി 9,820 കോടി സൗദി റിയാലാണ് (ഏകദേശം 1.27 ലക്ഷം കോടി രൂപ) 2010ല്‍ അന്യരാജ്യങ്ങളിലെത്തിയത്. 2005ല്‍ അയച്ച പണത്തിന്റെ ഇരട്ടിയോളം വരുമിത്. യുഎസ് കഴിഞ്ഞാല്‍ ശംബള ഇനത്തില്‍ ഏറ്റവുമധികം പണം മറ്റു രാജ്യങ്ങളിലേക്കു പോകുന്നതു സൗദിയില്‍ നിന്നാണ്.

2010ല്‍ ശംബള ഇനത്തില്‍ വിദേശത്തുനിന്ന് ഏറ്റവുമധികം പണം ലഭിച്ച രാജ്യം ഇന്ത്യയാണ് 5500 കോടി ഡോളര്‍ (ഏകദേശം 2.65 ലക്ഷം കോടി രൂപ). ഇതില്‍ 30 ശതമാനവും ലഭിച്ചതു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു വിവിധ രാജ്യക്കാരായ പ്രവാസികള്‍ അയച്ച പണം 2009ല്‍ 6003 കോടി ഡോളര്‍ (2.88 ലക്ഷം കോടി രൂപ) ആയിരുന്നെങ്കില്‍ 2010ല്‍ അത് 6375 കോടിയായി (ഏകദേശം 3.06 ലക്ഷം കോടി രൂപ) ഉയര്‍ന്നു.

English summary
Alarmed by a predominantly expatriate workforce in Saudi Arabia sending large money transfers outside of the country, the Saudi Labor Ministry has said it will introduce a “salary protection” program to boost its domestic economy,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X