കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ അഞ്ചു ബ്ലോഗര്‍മാരെ ജയിലിലാക്കി

Google Oneindia Malayalam News

Federal
ദുബയ്: പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അബുദബി രാജകുമാരന്‍ എന്നിവരെ കളിയാക്കി കൊണ്ട് ബ്ലോഗെഴുതിയ അഞ്ചുപേരെ യുഎഇ ഫെഡറല്‍ സുപ്രിം കോടതി ജയിലിലടച്ചു.

ഒന്നാം പ്രതിയായ അഹമ്മദ് അലി അബ്ദുല്ല അല്‍ അബ്ദ് അല്‍ ഷഹിക്ക് മൂന്നു വര്‍ഷവും നസീര്‍ അഹമ്മദ് ഖല്‍ഫാന്‍ ബിന്‍ ഗെയ്ത്, ഫഹദ് സലിം മുഹമ്മദ് സലിം ദാലിക്, ഹസ്സന്‍ അലി അല്‍ ഖാമി എന്നിവര്‍ക്ക് രണ്ടു വര്‍ഷവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.

ബ്ലോഗില്‍ അപ് ലോഡ് ചെയ്യുന്നതിനുവേണ്ടി ഉപയോഗിച്ച കംപ്യൂട്ടറും മറ്റു ഉപകരണങ്ങളും പരിശോധിച്ചതിനുശേഷമാണ് വിധി. കൂടാതെ ഇവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ വിരുദ്ധ സൈറ്റും അടച്ചുപൂട്ടിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് ഉപയോഗിച്ച് യുഎഇ നേതാക്കളെ അപമാനിക്കുന്നുവെന്ന പരാതിയില്‍ കഴിഞ്ഞ ഏപ്രിലിലാണ് അഞ്ചു പേരെയും അറസ്റ്റ് ചെയ്തത്. സെപ്തംബറിലെ ഫെഡറര്‍ നാഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും സര്‍ക്കാര്‍ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്യാനും ഇവര്‍ ഇന്റര്‍നെറ്റിനെ ഉപയോഗപ്പെടുത്തിയിരുന്നു.

English summary
The UAE Federal Supreme Court on Sunday sentenced five bloggers to prison terms of up to three years on charges of insulting the President, the Vice-President and the Crown Prince of Abu Dhabi, and stoking dissent in the countr, Reports in Khaleej Times
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X