കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ പ്രതിരോധമന്ത്രി കുവൈത്ത് പ്രധാനമന്ത്രി?

Google Oneindia Malayalam News

Jabar
കുവൈത്ത് സിറ്റി: മുന്‍ പ്രതിരോധ മന്ത്രി ശൈഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹിനോട് പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ അമീര്‍ ആവശ്യപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൊട്ടാരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അഴിമതിയും സ്വജനപക്ഷപാതവും മൂലം ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍സബാഹ് മന്ത്രിസഭയ്‌ക്കെതിരേ ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രണ്ടു ദിവസം മുമ്പ് രാജിവച്ചിരുന്നു.

അതേ സമയം മന്ത്രിസഭയുടെ രാജികൊണ്ട് പ്രശ്‌നം തീരില്ലെന്നും ദേശീയ അസംബ്ലി പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിനു മുന്നിലെ ഡിറ്റര്‍മിനേഷന്‍ സ്‌ക്വയറില്‍ പ്രതിപക്ഷ കക്ഷികള്‍ സംഘടിപ്പിച്ച റാലിയില്‍ അരലക്ഷത്തോളം പേരാണ് പങ്കെടുത്തത്.

പോപ്പുലര്‍ ആക്ഷന്‍ ബ്‌ളോക്, ഡെവലപ്‌മെന്റ് ആന്റ് റിഫോം ബ്‌ളോക്, ഇസ്ലാമിക് ഇന്‍സ്റ്റിറ്റിയുഷണല്‍ മൂവ്‌മെന്റ്, ഉമ്മ പാര്‍ട്ടി, ഫിഫ്ത് വാള്‍ മൂവ്‌മെന്റ്, നാഷണല്‍ യൂനിയന്‍ ഓഫ് കുവൈത്ത് സ്റ്റുഡന്റ്‌സ് എന്നിവയടങ്ങിയ നഹ്ജ് മൂവ്‌മെന്റ് ആണ് പ്രക്ഷോഭപരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്.

English summary
Kuwait's emir will name outgoing Defense Minister Sheikh Jaber al-Mubarak al-Sabah as new prime minister and ask him to form a government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X