കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശപണമൊഴുക്കില്‍ ഇന്ത്യ നമ്പര്‍ വണ്‍

Google Oneindia Malayalam News

Dollar
ദുബയ്: ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശപണമെത്തുന്ന രാജ്യം ഇന്ത്യയാണെന്ന് ലോകബാങ്കിന്റെ 2011ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലാളികളുടെ ശമ്പളമായും കയറ്റുമതി വരുമാനമായുമാണ് പണം ഇന്ത്യയിലെത്തുന്നത്.

വിദേശത്ത് ജോലിയെടുക്കുകയോ ബിസിനസിലേര്‍പ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാര്‍ മൂന്നു ലക്ഷം കോടി രൂപയോളം ഇന്ത്യയിലേക്കയയ്ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 290700 കോടി രൂപയുമായി ചൈനയാണ് തൊട്ടുപിറകിലുള്ളത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 10 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ത്യയുടെ കാര്യത്തിലുണ്ടായിട്ടുള്ളത്.

ഇന്ത്യയിലെത്തിയ മൊത്തം ഫണ്ടിന്റെ മൂന്നില്‍ ഒന്ന് ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഒമാന്‍, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളതാണ്. നിക്ഷേപത്തിനുള്ള പലിശനിരക്കില്‍ വര്‍ധനവ് വരുന്നതിനാല്‍ യുഎസ്എ, യുകെ, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാര്‍ നാട്ടിലെ ബാങ്കുകളിലേക്ക് പണം മാറ്റാന്‍ തയ്യാറാവുന്നതും ഈ കുതിപ്പിനു കാരണമാണ്.

പാകിസ്താന്‍, നൈജീരിയ, വിയറ്റ്‌നാം, ഈജിപ്ത്, ലെബനാന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകിലുള്ളത്. രൂപയുടെ മൂല്യത്തില്‍ വന്‍ വ്യത്യാസമുണ്ടായതിനാല്‍ വിദേശത്ത് ജോലിയെടുക്കുന്നവര്‍ പണമയയ്ക്കുന്നത് വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലുള്ള പലരും അവിടെയുള്ള നിക്ഷേപങ്ങള്‍ പിന്‍വലിച്ചും കടം വാങ്ങിയും പണം നാട്ടിലേക്കയ്ക്കാന്‍ ശ്രമിക്കുകയാണ്.

English summary
According to the latest Global Migration and Remittances brief brought out by World Bank, Indians working abroad will remit $58 billion (Rs 300,000 crore) in 2011 topping the list of countries,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X