കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു

Google Oneindia Malayalam News

Kuwait emir
കുവൈത്ത് സിറ്റി: പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ കുവൈത്ത് ഭരണാധികാരി അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് ഉത്തരവിട്ടു.

ശൈഖ് നാസര്‍ അല്‍മുഹമ്മദ് അല്‍സബാഹ് മന്ത്രിസഭ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് നവംബറില്‍ രാജിവെച്ചിരുന്നു. മന്ത്രിസഭയുടെ രാജികൊണ്ട് പ്രശ്‌നം തീരില്ലെന്നും പാര്‍ലമെന്റ് പിരിച്ചുവിടണമെന്നും പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് രാജാവ് കടുത്ത തീരുമാനമെടുത്തത്. അഴിമതി ആരോപണങ്ങളും കെടുകാര്യസ്ഥതയുമാണ് ശൈഖ് നാസറിനെതിരേ തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്.

മുന്‍ പ്രതിരോധമന്ത്രി ശൈഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹിനെ പ്രധാനമന്ത്രിയാക്കി പുതിയ മന്ത്രിസഭ പ്രഖ്യാപിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. രാജ്യത്തെ മുന്നോട്ടുനയിക്കുന്നതില്‍ പുതിയ പാര്‍ലമെന്റ് പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം. കൂടാതെ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി രാജ്യത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധവുമാണ്-രാജാവിന്റെ ഉത്തരവ് വ്യക്തമാക്കി.

പാര്‍ലമെന്റ് പിരിച്ചുവിട്ട് 60 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കുവൈത്ത് ഭരണഘടന അനുശാസിക്കുന്നത്. ചൊവ്വാഴ്ച പുറത്തുവിട്ട ഉത്തരവില്‍ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

English summary
Kuwait’s ruler dissolved parliament on Tuesday and called for an election, kuwait news agency said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X