കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവനിന്ദ, ഓസിസ് പൗരന് 500 ചാട്ടയടി

Google Oneindia Malayalam News

Mansor
മദീന: ദൈവനിന്ദ നടത്തിയെന്ന കുറ്റത്തില്‍ മദീനയില്‍ വെച്ച് അറസ്റ്റ് ചെയ്ത മന്‍സൂര്‍ അല്‍മരൈബിന്(45) ഒരു വര്‍ഷത്തെ തടവ് ശിക്ഷയും 500 ചാട്ടയടിയും നല്‍കാന്‍ സൗദി കോടതി ഉത്തരവിട്ടു. പരിശുദ്ധ ഹജ്ജ് കര്‍മത്തിനിടെയാണ് മന്‍സൂറിനെ അറസ്റ്റ് ചെയ്തത്.

ഷിയ മുസ്ലീമായ അല്‍മറൈബ് തീര്‍ത്ഥാടനത്തിനിടെ പ്രവാചകന്റെ രണ്ട് അനുയായികളെ കുറിച്ച് മോശമായി സംസാരിച്ചതാണ് അറസ്റ്റിനു കാരണം. സുന്നി ഭരണം നിലനില്‍ക്കുന്ന സൗദി അറേബ്യ ഉടന്‍ തന്നെ കടുത്ത ശിക്ഷ വിധിക്കുകയും ചെയ്തു.

എന്നാല്‍ ഈ ശിക്ഷ മരണശിക്ഷയാണെന്നാണ് ഭാര്യ വഫാ അല്‍മരൈബ് പയുന്നത്. പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടുന്ന മന്‍സൂറിന്റെ പിറകുവശത്തെ അഞ്ച് എല്ലുകളില്‍ ഗുരുതരമായ പൊട്ടലുണ്ട്. 2004ല്‍ ആസ്‌ത്രേലിയയിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

പിതാവിന് 50 അടി പോലും താങ്ങാനുള്ള ശാരീരിക ശേഷിയില്ല. അദ്ദേഹം മരിയ്ക്കും- ദ ഏജ് പത്രത്തിന്റെ പ്രതിനിധിയോട് മകന്‍ മുഹമ്മദ് പറഞ്ഞു. ഷിയ മുസ്ലീങ്ങള്‍ തമ്പടിച്ചിരുന്ന ഒരു സ്ഥലത്തുവെച്ച് ഖുറാന്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും മാത്രമാണ് മന്‍സൂര്‍ ചെയ്തിരുന്നത്. എന്നാല്‍ പച്ചതലപ്പാവില്‍ നിന്ന് ഷിയാ വിശ്വാസിയാണെന്ന് തിരിച്ചറിഞ്ഞതോടെ സുന്നി വിഭാഗത്തില്‍ പെട്ടവര്‍ ഒറ്റികൊടുക്കുകയായിരുന്നു.

ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മന്‍സൂറിന്റെ ജീവന്‍ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് വഫയും അഞ്ചു മക്കളും.

English summary
Australian man sentenced to 500 lashes in Saudi Arabia has made an emotional plea to bring him home, fearing he will die in jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X