കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബ് ഗെയിംസിന് വെള്ളിയാഴ്ച തിരി തെളിയും

  • By അബു റിഷാദ്
Google Oneindia Malayalam News

Arabgames
ദോഹ: അറബ് ലോകത്തെ കായികഭൂമികയെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ദോഹ നഗരം മറ്റൊരു രാജ്യാന്തര കായിക മാമാങ്കത്തിനുള്ള അവസാന ഒരുക്കളും പൂത്തിയാക്കി. അറബ് ഗെയിംസിന്റെ 12 ാമതു അധ്യായത്തിന് തിരി തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പുതിയ ദൂരങ്ങളും സമയങ്ങളും കുറിക്കാന്‍ അറബ് ലോകത്തെ കായിക താരങ്ങളും കായിക ഭരണാധികാരികളും പരിശീലകരുമെല്ലാം ദോഹയിലെത്തി. നഗരം അക്ഷരാര്‍ത്ഥത്തില്‍ കായികാവേശത്തിലാണിപ്പോള്‍. വെള്ളിയാഴ്ച വൈകുന്നേരം ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഗെയിംസ് ദീപം തെളിയുന്നതോടെ 12 ാമത് അറബ് ഗെയിംസിന്‍ തുടക്കം കുറിച്ചതായി ഖത്തറിന്റെ അമരക്കാരനും കായിക പ്രേമിയുമായ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനി പ്രഖ്യാപിക്കും.

അറബ് ഗെയിംസ് ഇന്നേ വരെ കണ്ടിട്ടില്ലാത്ത വര്‍ണ്ണപ്പകിട്ടേറിയ ചടങ്ങുകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഖലീഫ സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. 1,000 ത്തോളം പേരാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഖലീഫ സ്റ്റേഡിയത്തില്‍ അവതരിപ്പിക്കുന്നത്. പൈതൃകവും ഹൈടെക് സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചു കൊണ്ടാണ് ഇത്തവണയും ദോഹ ലോകത്തെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്നത്.

22 അറബ് രാജ്യങ്ങളില്‍ സിറിയ രാഷ്ട്രീയകാരണങ്ങളാല്‍ ദോഹ ഗെയിംസ് ബഹിഷ്‌കരിക്കുന്നതിനാല്‍ 21 രാജ്യങ്ങളില്‍ നിന്നുള്ള 8,000 ത്തിലധികം കായിക താരങ്ങളും 3,000 സ്‌പോര്‍ട്‌സ് അധികാരികളും. ദോഹയിലെത്തി ചേര്‍ന്നിട്ടുണ്ട്. അറബ് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാന്‍ 1,200 മാധ്യമ പ്രവര്‍ത്തകരാണ് ദോഹയിലെത്തുന്നുണ്ട്.

ഗെയിംസിനോടനുബന്ധിച്ച് അറബ് പൈതൃകം ഉള്‍കൊള്ളുന്ന ഗംഭീരമായ കായിക സാംസ്‌കാരിക പരിപാടികളും പ്രദര്‍ശനവുമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
ഒരു കാര്യത്തിലും വിട്ടു വീഴ്ച കാണിക്കാത്ത സുശക്തമായ ഖത്തറി കായിക സംഘാടക മികവിന്റെ മറ്റൊരു പ്രകടനം കൂടിയാവും ദോഹ ഒരുക്കുന്ന അറബ് ഗെയിംസ്. 17 സ്ഥലങ്ങളിലായി 34 ഇനങ്ങളാണ് അറബ് ഗെയിംസിനുള്ളത്.

ടിക്കറ്റു വരുമാനം ചാരിറ്റി സംഘടനകള്‍ക്ക്
ദോഹ: അറബ് ഗെയിംസിന്റെ ടിക്കറ്റു വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം മുഴുവന്‍ ചാരിറ്റി സംഘടനകള്‍ക്ക് സംഭാവന ചെയ്യുമെന്ന് ഗെയിംസ് സംഘാടസമിതി പ്രഖ്യാപിച്ചു.

ടിക്കറ്റു വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക ഖത്തറിലെ വിവിധ ചാരിറ്റി സംഘടനകള്‍ക്കാണ് നല്‍കുന്നത്. ഇതാദ്യമായാണ് അറബ് ഗെയിംസില്‍ നിന്നുള്ള വരുമാനം ആതിഥേയ രാജ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുന്നത്.

വരള്‍ച്ച മൂലം കൊടും പട്ടിണിയിലായ സോമാലിയയടക്കം ലോകത്തെ വിവിധ രാജ്യങ്ങളില്‍ വലിയതോതില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവയാണ് ഖത്തറിലെ ചാരിറ്റി സംഘടനകള്‍. സംഘാടക സമിതിയുടെ തീരുമാനത്തെ രാജ്യത്തെ വിവിധ ചാരിറ്റി സംഘടനകള്‍ സ്വാഗതം ചെയ്തു.

English summary
The Arab Games, a regional multi-sport event held between nations from the Arab World. organized by the Union of Arab National Olympic Committee, will start today in Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X