കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കാലാവസ്ഥ വ്യതിയാനം, അടുത്ത സമ്മേളനം ദോഹയില്‍
ദോഹ: കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഐക്യരാഷ്ട്രസഭ ഉച്ചകോടിക്ക് ദോഹ വേദിയാവും.യുനൈറ്റഡ് നാഷണ്‍സ് ഫ്രേംവര്‍ക്ക് കണ്വന്ഷന് ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (യുഎന്‍എഫ്സിസിസി)യുടെ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 2012 നവംബര്‍ 26 മുതല്‍ ഡിസംബര്‍ ഏഴ് വരെയാണ് സമ്മേളനം.
ഐക്യാരാഷ്ട്രസഭയുടെ 17ാമത് കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്കും ഡര്‍ബനാണ് വേദിയായത്. പത്തുദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തില്‍ ആഗോളതാപനം, സമൂദ്രനിരപ്പ്, വായുമലിനീകരണം എന്നിവ പ്രധാന ചര്‍ച്ചാവിഷയമായി. കാര്‍ബണ്‍ ബഹിര്‍ഗമനത്തിനു നിയന്ത്രണമേര്‍പ്പെടുത്തുന്ന ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012ല്‍ കഴിയുന്നതിനാല്‍ ഇക്കാര്യത്തില്‍ പുതിയ നിയമം കൊണ്ടു വരുന്നതിന് അംഗരാജ്യങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.
കരയെ കടലെടുക്കുന്ന ഭീകരവിപത്തിത്തിനാണ് സമ്മേളനം പ്രധാനമായും ഊന്നല്‍ കൊടുത്തിരുന്നത്. 194 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രതിനിധികളാണ് ഉച്ചകോടിക്കെത്തിയത്. കേന്ദ്രപരിസ്ഥിതി മന്ത്രി ജയന്തി നടരാജനാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്.