കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം നല്‍കാതെ കമ്പനി ഉടമ മുങ്ങി

Google Oneindia Malayalam News

Systemsdubai
ദുബയ്: അഞ്ചു മാസമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത കമ്പനി ഉടമ യുഎഇയില്‍ നിന്ന് മുങ്ങിയതായി റിപ്പോര്‍ട്ട്. സിസ്റ്റം എന്‍ജിനീയറിങ്, എമിറേറ്റ് സ്‌പേസ് ഇറക്ടേഴ്‌സ് എന്ന കമ്പനികളുടെ ഉടമയായ ജോസഫ് എല്‍ ഡിസൂസയാണ് നൂറുകണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കി കൊണ്ട് നാടുവിട്ടത്.

യുഎഇയില്‍ ഉടനീളം നിരവധി വര്‍ക്കുകളുള്ള കമ്പനിക്ക് എവിടെയാണ് താളം തെറ്റിയതെന്ന് വ്യക്തമായിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തിനു പുറമെ നിരവധി കച്ചവടക്കാര്‍ക്കും കമ്പനി പണം കൊടുക്കാനുള്ളതായി റിപ്പോര്‍ട്ടുണ്ട്.

ഉടമ മുങ്ങിയതിനു തൊട്ടുപിറകെ ഓഫിസ് ഫര്‍ണിച്ചറുകളെല്ലാം വിറ്റൊഴിവാക്കി എക്കൗണ്ടിങ് ജീവനക്കാരും സ്ഥലം വിട്ടതോടെ സാധാരണ തൊഴിലാളികള്‍ എന്തു ചെയ്യണമെന്നറിയാതെ പരുങ്ങുകയാണ്.

English summary
An Indian who owns a group of engineering companies has fled the UAE leaving hundreds of its employees with unpaid dues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X