കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ സ്വകാര്യത ഔട്ട്, ഭര്‍ത്താവിന് പിഴ

Google Oneindia Malayalam News

ദുബായ്: ഭാര്യയുടെ സ്വകാര്യത തകര്‍ക്കും വിധം ഫേസ്ബുക്കില്‍ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്ത ഭര്‍ത്താവിന് യുഎഇ കോടതി 2000 ദീര്‍ഹം പിഴ ചുമത്തി. മറ്റുള്ളവരുടെ ചിത്രങ്ങള്‍ അവരുടെ മാന്യത തകര്‍ക്കുന്ന വിധം സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റം തന്നെയാണ്. അത് ഭാര്യയുടെതായാല്‍ പോലും. ഇക്കാര്യത്തില്‍ യാതൊരു ഇളവും അനുവദിക്കാനാവില്ല-വിധിയില്‍ വ്യക്തമാക്കി 1000 ദീര്‍ഹമാണ് കോടതി പിഴയായി ചുമത്തിയത്.

12 വര്‍ഷം മുമ്പ് വിവാഹം കഴിച്ച ഇന്ത്യന്‍ വംശജര്‍ക്ക് രണ്ടു കുട്ടികളുണ്ട്. ഭര്‍ത്താവിന്റെ മദ്യപാനവും സംശയവും മൂലം ഇരുവരും അത്ര നല്ല സുഖത്തിലല്ല ജീവിച്ചിരുന്നത്. പരാതി നല്‍കുന്നതിന്റെ ഏഴുമാസം മുമ്പു തന്നെ ഇരവരും താമസം പോലും വെറെയാക്കിയിരുന്നു. ഭാര്യ പടിയിറങ്ങിയതിനു പിറകെ ഭര്‍ത്താവ് ഫേസ്ബുക്കില്‍ നല്‍കിയ പോസ്റ്റിനൊപ്പം ഒട്ടേറെ ഫോട്ടോകളും പ്രസിദ്ധീകരിച്ചിരുന്നു.

ഭാര്യ ഉടന്‍ തന്നെ പോലിസില്‍ പരാതി നല്‍കി. മദ്യ ലഹരിയില്‍ ചെയ്തുപോയതാണെന്ന് പറഞ്ഞ് മാപ്പപേക്ഷിച്ചതോടെ കേസ് പിന്‍വലിക്കാന്‍ ഭാര്യ തയ്യാറായി. എന്നാല്‍ ഇതില്‍ നിയമലംഘനം നിലനില്‍ക്കുന്നതിനാല്‍ കോടതി പിഴ ചുമത്തുകയായിരുന്നു.

മദ്യത്തിനു അടിമയായ ഇയാള്‍ക്ക് ആയിരം രൂപ കൂടി പിഴചുമത്തിയിട്ടുണ്ട്. എത്രയും വേഗം ഇയാളെ നാടുകടത്താനും കോടതി നിര്‍ദ്ദേശിച്ചു.

English summary
The Court of Appeal recently fined an Indian man Dh2,000 for posting private photographs of his wife on the social networking site, Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X