കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വിലക്കി

Google Oneindia Malayalam News

Mobile Ban
ഷാര്‍ജ: ഐഫോണ്‍, ബ്ലാക്ക്‌ബെറി, ഐപാഡ് പോലുള്ള മൊബൈല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ നിരോധിക്കാന്‍ ഷാര്‍ജ എജ്യുക്കേഷണല്‍ സോണ്‍(സെസ്) നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ ഫോണുകളുപയോഗിച്ച് സഹപാഠികളുടെ ചിത്രമെടുത്ത് സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്നുവെന്നുള്ള പരാതികള്‍ കൂടിയതിനാലാണ് ഈ നിര്‍ദ്ദേശം.

കുട്ടികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാതിരിക്കേണ്ടത് സ്‌കൂള്‍ മാനേജ്‌മെന്റ് ബാധ്യതയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. വിലക്ക് ലംഘിക്കുന്ന കുട്ടികള്‍ക്കെതിരേ കര്‍ശന നടപടി തന്നെ സ്വീകരിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.

കൂടാതെ ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തുന്നതിനുവേണ്ടി എല്ലാ സ്‌കൂളുകളിലും രക്ഷാകര്‍ത്താക്കളുടെ യോഗം വിളിക്കാനും ആദ്യം അവരെ പറഞ്ഞ് ബോധ്യപ്പെടുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തീരുമാനത്തെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സ്വാഗതം ചെയ്തു. പലപ്പോഴും പഠനത്തിനിടയിലും കുട്ടികള്‍ ഇത്തരം ഉപകരണങ്ങള്‍ക്കു പിറകയെയാണ് . ചില കുട്ടികളാവട്ടെ ഈ സൗകര്യത്തെ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് ഏറെ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്.

English summary
The Sharjah Educational Zone (SEZ) has bans students from carrying mobiles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X