കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ജേര്‍ണലിസ്റ്റിന്റെ തലവെട്ടുമോ?

Google Oneindia Malayalam News

Twitter
ജിദ്ദ: ട്വീറ്റിന്റെ പേരിലോ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലോ അറസ്റ്റിലാവുന്നതും ചോദ്യംചെയ്യപ്പെടുന്നതും അഴിക്കുള്ളിലാവുന്നതും പശ്ചിമേഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. എന്നാല്‍ ട്വീറ്റിന്റെ പേരില്‍ 'വധശിക്ഷ'യ്ക്കു വിധിക്കപ്പെട്ടാല്‍ എങ്ങനെയിരിക്കും?

സൗദി അറേബ്യന്‍ മാധ്യമപ്രവര്‍ത്തകനായ ഹംസ കശ്ഗരിയുടെ കഥ ഇതാണ്. ശിക്ഷ ഭയന്ന് മലേഷ്യയിലേക്ക് പാലായനം ചെയ്ത ഹംസ ഇപ്പോള്‍ വീണ്ടും മാധ്യമശ്രദ്ധ നേടിയിരിക്കുന്നു. മലേഷ്യ സൗദി കുറ്റവാളിയെ ഇതിനകം തിരിച്ചയച്ചുകഴിഞ്ഞു.

വിവിധ മനുഷ്യാവകാശസംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ വകവയ്ക്കാതെയാണ് ജേര്‍ണലിസ്റ്റിനെ നാടുകടത്തിയത്. പ്രവാചകനെ അഭിസംബോധന ചെയ്യുന്ന രീതിയിലുള്ള ട്വീറ്റുകള്‍ക്ക് 30000 കമന്റുകളാണ് ലഭിച്ചത്. പോസ്റ്റുകള്‍ക്കെതിരേ യഥാസ്ഥിക മുസ്ലീം വിഭാഗം രംഗത്തിറങ്ങിയതോടെ കശ്ഗരി പോസ്റ്റുകളെല്ലാം ഡിലിറ്റ് ചെയ്ത് മാപ്പുപറഞ്ഞെങ്കിലും അത് അംഗീകരിക്കാന്‍ പുരോഹിത വിഭാഗം തയ്യാറായിട്ടില്ല.

വിചാരണ പൂര്‍ത്തിയായാല്‍ ഇയാള്‍ക്കു വധശിക്ഷ തന്നെ ലഭിക്കുമെന്ന ആശങ്ക സജീവമാണ്. ഏറ്റവും വിചിത്രമായ സംഗതി മലേഷ്യയും സൗദി അറേബ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്ന കാര്യത്തില്‍ ഫലപ്രദമായ ഒരു കരാറും നിലവിലില്ലെന്നതാണ്. ആംനെസ്റ്റി അടക്കമുള്ള അന്താരാഷ്ട്രസംഘടനകള്‍ മലേഷ്യയുടെ തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്.

English summary
Malaysian authorities have deported a Saudi journalist accused of insulting the Prophet Muhammad in a tweet.Police confirmed to the BBC that Hamza Kashgari was sent back to Saudi Arabia on Sunday despite protests from human rights groups.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X